Posted inബിസിനസ്സ്

സ്വര്‍ണവില കുറഞ്ഞു; 40,000 ത്തില്‍ താഴെ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ രണ്ട് ദിനം കുത്തനെ ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില 40000 ത്തിന് താഴേക്ക് എത്തി. കഴിഞ്ഞ രണ്ട് ദിനമായി സ്വര്‍ണവില 520 രൂപ വര്‍ദ്ധിച്ചിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 39,760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 55 രൂപ കുറഞ്ഞു. ഇന്നലെ 50 രൂപ ഉയര്‍ന്നിരുന്നു. […]

Posted inടെക്നോളജി

ട്വിറ്ററില്‍ ഇനി ബ്ലൂ ടിക്ക് മാത്രമല്ല, ഗോള്‍ഡനും ഗ്രേയും കൂടി!

ഓരോ ദിവസവും പുത്തന്‍ പരീക്ഷണങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് പ്രമുഖ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ശ്രദ്ധേയമായ പ്രൊഫൈലുകള്‍ക്ക് വിവിധ നിറത്തിലുള്ള ടിക് മാര്‍ക്കുകളാണ് നല്‍കുക. കൂടാതെ, പ്രൊഫൈല്‍ ചിത്രങ്ങളുടെ ആകൃതി, വലിപ്പം എന്നിവയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബ്ലൂ ടിക്കിന് പുറമേ, ഗോള്‍ഡന്‍ ടിക്ക്, ഗ്രേ ടിക്ക് എന്നിവയും ഇപ്പോള്‍ നല്‍കുന്നു. വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് സാധാരണയായി ബ്ലൂ ടിക്ക് ആണ് ട്വിറ്റര്‍ നല്‍കുന്നത്. പുതിയ അപ്‌ഡേറ്റില്‍ പ്രതിമാസം സബ്‌സ്‌ക്രിപ്ഷന്‍ തുക അടയ്ക്കുന്ന ഏതൊരു വ്യക്തിക്കും അക്കൗണ്ടുകള്‍ക്ക് ബ്ലൂ […]

Posted inവിനോദം

‘പഠാനി’ലെ രണ്ടാമത്തെ ഗാനവും എത്തി, ‘കുമ്മേസേ’

ഷാരൂഖ് ഖാന്‍ നായകനാകുന്ന പുതിയ ചിത്രം ‘പഠാനി’ലെ രണ്ടാമത്തെ ഗാനവും പുറത്തുവിട്ടു. ‘കുമ്മേസേ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാനം പുറത്തിറക്കി മിനിട്ടുകള്‍ കഴിയുമ്പോള്‍ തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. ചൈതന്യ പ്രസാദിന്റെ വരികള്‍ ഹരിചരണ്‍ ശേഷാദ്രിയും സുനിത സാരഥിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം ദീപികയുടെ ബിക്കിനിയുടെ നിറത്തെ ചൊല്ലി വലിയ വിവാദത്തിലായിരുന്നു. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് […]

Posted inവിനോദം

2022ല്‍ പണം വാരിയ അഞ്ച് ചിത്രങ്ങളില്‍ കെജിഎഫും ആര്‍ആര്‍ആറും

2022ല്‍ ആഗോള തലത്തില്‍ 1000 കോടിയും കടന്ന് ഇന്ത്യന്‍ ബോക്സോഫീസിനെ പിടിച്ചുകുലുക്കിയ രണ്ട് വമ്പന്‍ ഹിറ്റുകള്‍ പിറന്നത് കന്നട, തെലുങ്ക് ഇന്‍ഡസ്ട്രികളില്‍ നിന്നാണ്. അതിലൊന്ന് കെജിഎഫ് ചാപ്റ്റര്‍ 2 ആയിരുന്നു. സംവിധായകന്‍ പ്രശാന്ത് നീലും നായകന്‍ യഷും ഒന്നിച്ചപ്പോള്‍ കന്നട സിനിമയില്‍ നിന്നും വീണ്ടുമൊരു ചരിത്രം പിറന്നു. 100 കോടി മുടക്കി നിര്‍മ്മിച്ച സിനിമ 1,250 കോടിയാണ് ആഗോള തലത്തില്‍ നിന്നും വാരിക്കൂട്ടിയത്. ബാഹുബലിയുടെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്ത സിനിമയാണ് ആര്‍ആര്‍ആര്‍. 550 […]

Posted inഓട്ടോമോട്ടീവ്

കിയ കാര്‍ണിവല്‍ ഇന്ത്യയിലേക്ക്

നാലാം തലമുറ കിയ കാര്‍ണിവല്‍ ഇന്ത്യയിലേക്ക് എത്താനൊരുങ്ങുന്നു. 2023 ജനുവരിയില്‍ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ വാഹനം ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ പുതിയ കാര്‍ണിവല്‍ എംപിവിയും സോറന്റോയും ഇറക്കുമതി ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള വിപണികളില്‍, പുതിയ കിയ കാര്‍ണിവലിന് മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളുണ്ട്. 3.5 എല്‍ വി6 എംപിഐ പെട്രോള്‍, ഒരു പുതിയ 2.2എല്‍ സ്മാര്‍ട്ട്‌സ്ട്രീം, 3.5എല്‍ ജിഡിഐ വി6 സ്മാര്‍ട്ട് സ്ട്രീം. […]

Posted inലേറ്റസ്റ്റ്

സൈക്കിൾ പോളോ മത്സരത്തിന് പോയ പെൺകുട്ടി മരിച്ച സംഭവം , ഇടപെടാമെന്ന് കേന്ദ്ര കായിക മന്ത്രി

നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ മലയാളി വിദ്യാർഥിനി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ .വിഷയം കേരളത്തിൽ നിന്നുള്ള എംപിമാർ ലോക്സഭയിൽ ഉന്നയിച്ചപ്പോഴാണ് കായിക മന്ത്രി ഉറപ്പ് നൽകിയത്. സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ സംഘത്തിന് താമസ ഭക്ഷണ സൗകര്യങ്ങൾ നിഷേധിച്ചതും ഛർദ്ദിയെ തുടർന്ന് അതിലൊരു കുട്ടി മരണപ്പെട്ടതും സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് എഎം ആരിഫ് എംപിയും ബെന്നി ബെഹനാൻ എംപിയുമാണ് ലോക്സഭയിൽ ആവശ്യപ്പെട്ടത്. എന്നാൽ […]

Posted inപുസ്തകങ്ങൾ

ദ്രൗപദി മുര്‍മു

ഇന്ത്യയിലെ ഒരുപാട് തലമുറകള്‍ക്ക് പ്രചോദനമായിട്ടുണ്ട് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജീവിതം. അഗ്‌നിച്ചിറകുകള്‍ എന്ന ആത്മകഥ ഇപ്പോഴും കുട്ടികളെയും യുവാക്കളെയും സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു. ദ്രൗപദി മുര്‍മുവിന്റെ ജീവിതവും അത്തരത്തിലുള്ളതു തന്നെയാണ് എന്ന് ഈ ചെറുജീവചരിത്രം നമുക്ക് മനസ്സിലാക്കിത്തരുന്നു. ഒഡീഷയിലെ ഒരു കുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ദ്രൗപദി മുര്‍മുവിന്റെ ഇന്ത്യന്‍ രാഷ്ട്രപതിയിലേക്കുള്ള വളര്‍ച്ച അടയാളപ്പെടുത്തുന്ന പുസ്തകം. ദ്രൗപദി മുര്‍മു കടന്നുപോയ കഷ്ടകാണ്ഡങ്ങളെ അതിഭാവുകത്വമില്ലാതെ അവതരിപ്പിക്കുന്ന ഈ ജീവചരിത്രം, ജീവിതത്തിന്റെ തിരിച്ചടികളില്‍ തളരാതെ മുന്നോട്ടുപോകാന്‍ നമുക്ക് ആത്മധൈര്യം പകരുന്നു. […]

Posted inആരോഗ്യം

തലച്ചോറിന് സംരക്ഷണം നല്‍കാന്‍ എയ്‌റോബിക് ശീലമാക്കാം

എയ്‌റോബിക് വ്യായാമം പതിവാക്കുന്നത് ശാരീരികാരോഗ്യം മാത്രമല്ല ഓര്‍മശക്തിയും മെച്ചപ്പെടുത്തുമെന്നും ഇത് അല്‍ഷിമേഴ്സ് രോഗത്തില്‍നിന്നു സംരക്ഷണമേകുമെന്നും പഠനം. ചടഞ്ഞുകൂടി ഇരിക്കുന്നവരില്‍ പോലും വ്യായാമശീലം ഉണ്ടാക്കിയാല്‍ അല്‍ഷിമേഴ്സില്‍ നിന്ന് തലച്ചോറിന് സംരക്ഷണം നല്‍കാം. യുഎസിലെ വിസ്‌കോന്‍സിന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. അല്‍ഷിമേഴ്സ് രോഗത്തിന് ജനിതക സാധ്യതയുള്ള 23 ചെറുപ്പക്കാരില്‍ പഠനം നടത്തുകയായിരുന്നു ഇവര്‍. ഇവരാരും വ്യായാമം ചെയ്യാത്തവരായിരുന്നു. കാര്‍ഡിയോ റെസ്പിറേറ്ററി ഫിറ്റ്നസ് പരിശോധന, ദിവസവുമുള്ള ശാരീരികപ്രവര്‍ത്തനങ്ങളുടെ അളവ്, ബ്രെയ്ന്‍ ഗ്ലൂക്കോസ് മെറ്റബോളിസം ഇമേജിങ്, ബുദ്ധി പരിശോധനകള്‍ എന്നിവയ്ക്ക് വിധേയരായി. […]

Posted inലേറ്റസ്റ്റ്

സോണിയാ ഗാന്ധിയുടെ പരാമർശം അനുചിതം; ഉപരാഷ്ട്രപതി.

പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കവേ സോണിയാ ഗാന്ധി നടത്തിയ ഒരു പരാമർശത്തെച്ചൊല്ലി രാജ്യസഭയിൽ ബഹളം. കേന്ദ്രം ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്തുന്നുവെന്ന സോണിയാ ഗാന്ധിയുടെ പരാമർശത്തെച്ചൊല്ലിയാണ് രാജ്യസഭയിൽ ബഹളമുണ്ടായത്. പരാമർശം ശരിയായില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അഭിപ്രായപ്പെട്ടു. പരാമർശം അനവസരത്തിലുള്ളതും ജനാധിപത്യത്തിൽ വിശ്വാസമില്ലെന്ന് ധ്വനിപ്പിക്കുന്നതുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ സഭയ്ക്ക് പുറത്ത് നടത്തിയ പ്രസ്താവനയിൽ ഇവിടെ ചർച്ച ആവശ്യമില്ലെന്ന നിലപാട് കോൺഗ്രസ് അറിയിച്ചു. പാർലമെന്ററി പാർട്ടി യോഗത്തിൽ സോണിയ ഗാന്ധി പാഞ്ഞതാണ് ഈ പരാമർശം. അതിർത്തിയിലെ ചൈനയുടെ കടന്നുകയറ്റം ചർച്ച […]

Posted inലേറ്റസ്റ്റ്

ഇലന്തൂർ നരബലിക്കേസിന്റെ കുറ്റപത്രം രണ്ടാഴ്ചക്കുള്ളിൽ നൽകുമെന്ന് സർക്കാർ

നരബലിയെന്നപേരിൽ നടത്തിയ അരുംകൊലക്കേസിൽ കുറ്റപത്രം രണ്ടാഴ്ചക്കുള്ളിൽ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പത്തനംതിട്ട ഇലന്തൂരിൽ നടന്നത് നരബലിയാണെന്ന് സ്ഥിരീകരിച്ചതായും കൊല്ലപ്പെട്ട പദ്മയുടെ മൃതദേഹം 56 കഷണങ്ങളാക്കി പ്രതികൾ കുഴിച്ചിട്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. 56 കഷ്ണങ്ങൾ എങ്ങനെയാണ് പുറത്തെടുത്തത് എന്നാരാഞ്ഞ കോടതിയോട് പ്ലാസ്റ്റിക് കവറിലിട്ട മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്ന് സർക്കാർ അറിയിച്ചു.കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യ ഹർജിയെ സർക്കാർ കോടതിയിൽ എതിർത്തു. സമൂഹത്തെ ഞെട്ടിച്ച നരബലിയിൽ ലൈലയുടെ പങ്ക് വളരെ വലുതാണെന്നും സർക്കാർ കോടതിയിൽ വാദിച്ചു. കൂടാതെ നിരവധി […]