മൂവാറ്റുപുഴയിലെ സബൈൻ സ്വകാര്യ ആശുപത്രിയിൽ സംഘർഷം. ഗർഭസ്ഥ ശിശുവിന്റെ മരണത്തിൽ പ്രതിഷേധിച്ചാണ് ബന്ധുക്കള്‍ ആശുപത്രി ഉപകരണങ്ങൾ അടിച്ചു തകര്‍ത്തത്. ഡോക്ടര്‍ അടക്കം മൂന്നു പേർക്ക് പരിക്കേറ്റു. ഗർഭസ്ഥ ശിശു മരിച്ചതുമായി ബന്ധപ്പെട്ട് ബന്ധുക്കളും ആശുപത്രി അധികൃതരുമായുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. മൂവാറ്റുപുഴ സ്വദേശിയായ യുവതിയെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഡ്മിറ്റ് ചെയ്ത ഉടനെ സ്കാനിങ്ങിന് വിധേയമാക്കിയെന്നും ഗർഭസ്ഥ ശിശു മരിച്ചതായി സ്കാനിംഗിൽ കണ്ടെത്തിയതോടെ ഈ വിവരം ബന്ധുക്കളെ അറിയിച്ചുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. […]
പെട്രോൾ പമ്പിന് തടസങ്ങൾ ഉന്നയിച്ച് കാട്ടാക്കട പഞ്ചായത്ത്
കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പെട്രോൾ പമ്പിനുള്ള പ്രവര്‍ത്തനാനുമതി തേടി രണ്ട് വര്‍ഷമായി പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങുകയാണ് തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ യുവ സംരംഭകൻ. ചുറ്റുമതിൽ നിര്‍മ്മാണത്തിലെ അപാകത ആരോപിച്ച് അയൽവാസി നൽകിയ പരാതിയിൽ വിചിത്രമായ ഇടപെടലുകളാണ് പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടായെന്നാണ് ആക്ഷേപം. തിരുവനന്തപുരം കാട്ടാക്കട ആമച്ചലിൽ റോഡരികിലുള്ള എച്ച്പി പെട്രോൾ പമ്പ് തുടങ്ങാനാണ് മുൻ അധ്യാപകനും അഭിഭാഷകനുമായ പി നിര്‍മ്മലൻ ഉദ്ദേശിച്ചത്. മകൻ അനന്ദു നിര്‍മ്മലിന്‍റെ പേരിൽ പെട്രോൾ പമ്പിന്റെ ലൈസൻസിന് അപേക്ഷിച്ചത് പിന്നോക്കക്കാര്‍ക്ക് പെട്രോൾ […]
പൊതുവായ കൊവിഡ് നിയന്ത്രണത്തോടെ, ഭാരത് ജോഡോ യാത്ര ദില്ലിയിൽ .
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ദില്ലിയിൽ പര്യടനം തുടങ്ങി. ഹരിയാന അതിർത്തിയായ ബദർപുരിൽ നിന്ന് ഇന്ന് രാവിലെ 6 മണിക്കാണ് ദില്ലിയിലെ യാത്രക്ക് തുടക്കമായത്. രാജ്യത്ത് പൊതു പരിപാടികളിൽ കോവിഡ് നിയന്ത്രണങ്ങൾ വേണം എന്ന് കേന്ദ്ര ഗവൺമെന്റ് നിർദ്ദേശം നിലനിൽക്കേ മാസ്ക് ഇടാതെയാണ് രാഹുൽ അടക്കമുള്ളവരുടെ യാത്ര. നടൻ കമൽഹാസനും ഉച്ചയ്ക്ക് രണ്ടരയോടെ യാത്രയിൽ അണിനിരക്കും. പുരാന ഖില, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിലൂടെ യാത്ര വൈകുന്നേരം ചെങ്കോട്ടക്ക് സമീപം സമാപിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ […]
കുമളിക്ക് സമീപം കാർ കൊക്കയിലേയ്ക്ക് മറിഞ്ഞ് 8 തീർത്ഥാടകർ മരിച്ചു.
ഇടുക്കി കുമളിക്ക് സമീപം ശബരിമലയിൽ നിന്നും മടങ്ങിയ തമിഴ് നാട്ടിലെ തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേർ മരിച്ചു. തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് മരിച്ചത്. ഇന്നലെരാത്രി ഒൻപതരയോടെയാണ് അപകടം നടന്നത്. കേരള തമിഴ് നാട് അതിത്തിയായ കുമളിയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയായി പാലത്തിൽ നിന്നും കൊക്കയിലേയ്ക്ക് വീണു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് മറിയാൻ കാരണം. കൊട്ടാരക്കര ദിണ്ഢുക്കൽ ദേശീയ പാതയിലെ പാലത്തിൽ നിന്നും താഴേക്ക് വീണ കാർ മുല്ലപ്പെരിയാറിൽ നിന്നും തമിഴ് നാട്ടിലേക്ക് […]
നിദാ ഫാത്തിമയുടെ ചേതനയറ്റ ശരീരം കൊച്ചിയിലെത്തി.
സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. മൃതദേഹം അമ്പലപ്പുഴ എംഎൽഎ എച്ച് സലാമും സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സി കുട്ടനും മറ്റു ബന്ധുക്കളും ചേർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഏറ്റുവാങ്ങി. നിദയുടെ പിതാവ് ഷിഹാബുദീനും വിമാനത്തിൽ ഉണ്ടായിരുന്നു. മൃതദേഹം വണ്ടാനത്ത് സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ മതപരമായ ചടങ്ങുകൾക്ക് ശേഷം പതിനൊന്നുമണിക്ക് നിദ പഠിച്ച നീര്‍ക്കുന്നം ഗവ സ്കൂളില്‍ പൊതുദർശനത്തിന് വെയ്ക്കും. പതിനൊന്ന് മണിയോടെ അമ്പലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടു പോകും. ഉച്ചക്ക് പന്ത്രണ്ടരയോടെ കാക്കാഴം ജുമാമസ്ജിദ് ഖബര്‍സ്ഥാനത്തിലാണ് […]
മദ്യപിച്ച കേസ് നിൽക്കേ അഭിജിത്ത് സ്ത്രീ വിഷയത്തിലും , പാർട്ടിയിൽ തരം താഴ്ത്തി
പാർട്ടിക്ക് നാണക്കേടായ ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്ത ശേഷം ബാറിൽ പോയി മദ്യപിച്ച സംഭവത്തിലെ ആരോപിതൻ ജെ ജെ അഭിജിത്തിനെതിരെ നടപടിയുമായി സിപിഎമ്മും. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം നേമം ഏരിയാ കമ്മിറ്റി അംഗവുമായ അഭിജിത്തിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താൻ സിപിഎം നേമം ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചു.അഭിജിത് ഉൾപ്പെടെയുള്ള നേതാക്കളെ ഡിവൈഎഫ്ഐ നേരത്തെ പുറത്താക്കിയിരുന്നു. സഹപ്രവർത്തകയോട് മോശമായി ഫോണിൽ സംസാരിച്ചതിന്‍റെ പേരിലാണ് നടപടിയെന്നാണ് സിപിഎം വിശദീകരണം. പരാതിക്കാരിയുടെ ഭർത്താവിനോട് അനുനയത്തിന് അഭിജിത്ത് ശ്രമിച്ചുവെന്ന പരാതി […]
പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 24
◾സിക്കിമില്‍ ആര്‍മി ട്രക്ക് മറിഞ്ഞ് മലയാളി അടക്കം 16 സൈനികര്‍ മരിച്ചു. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍കാവ് സ്വദേശി സഹദേവന്റെ മകന്‍ വൈശാഖ് (26) ആണ് മരിച്ചത്. നോര്‍ത്ത് സിക്കിമിലെ സേമയിലാണ് അപകടം. താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്നു ട്രക്കുകളില്‍ ഒന്നാണ് മലഞ്ചെരുവിലേക്ക് മറിഞ്ഞത്. നാലു പേരെ ഹെലികോപ്ടറില്‍ ആശുപത്രിയിലേക്കു മാറ്റി. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുഖം രേഖപ്പെടുത്തി. ◾ഭക്ഷ്യസുരക്ഷാ നിയമത്തിനു കീഴിലുള്ള കുടുംബങ്ങള്‍ക്കു സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയിലെ പെന്‍ഷന്‍തുക […]
ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിൽ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ മന്ത്രാലയം
ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിൽ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ മന്ത്രാലയം. വലിയ ആൾക്കൂട്ടങ്ങളൊഴിവാക്കാൻ സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറി കത്തയച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യമന്ത്രിമാരുടെ യോഗത്തിൽ സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. കൊവിഡ് തരംഗം രാജ്യത്ത് എത്താതിരിക്കാൻ മുൻകരുതലുകൾ ശക്തമാക്കുകയാണ് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങളിൽ കൊവിഡ് ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കാൻ ഇന്ന് നടന്ന ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വിമാനങ്ങളിലെ രണ്ട് ശതമാനം യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കും. ജാഗ്രത കൂട്ടണമെന്നാവർത്തിക്കുമ്പോഴും കൂടുതൽ […]
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ ഭവനപദ്ധതിയുമായി സര്‍ക്കാര്‍
കടൽക്ഷോഭത്തിൽ വീട് നഷ്ടമായ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ ഭവനപദ്ധതിയുമായി സര്‍ക്കാര്‍. വിഴിഞ്ഞം സമരത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു വീട് വേണം എന്ന ആവശ്യം. മുട്ടത്തറ വില്ലേജിൽ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി 400 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് 81 കോടി രൂപ അനുവദിച്ചതായി ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു . ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പുനർഗേഹം പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 284 കുടുംബങ്ങൾക്ക് ഇതു വഴി വീടൊരുങ്ങും.
രാത്രി വാർത്തകൾ 23.12.22
സിക്കിമില്‍ ആര്‍മി ട്രക്ക് മറിഞ്ഞ് മലയാളി അടക്കം 16 സൈനികര്‍ മരിച്ചു. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍കാവ് സ്വദേശി സഹദേവന്റെ മകന്‍ വൈശാഖ് (26) ആണ് മരിച്ചത്. നോര്‍ത്ത് സിക്കിമിലെ സേമയിലാണ് അപകടം. താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്നു ട്രക്കുകളില്‍ ഒന്നാണ് മലഞ്ചെരുവിലേക്ക് മറിഞ്ഞത്. നാലു പേരെ ഹെലികോപ്ടറില്‍ ആശുപത്രിയിലേക്കു മാറ്റി. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുഖം രേഖപ്പെടുത്തി. മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് എന്‍ഫോഴ്‌സ്‌മെന്റ് കേസിലും ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലക്‌നോ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത […]
