ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമായ ടിയാഗോ ഇവിയുടെ വില വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജനുവരിയില്‍ വില്‍പ്പനയ്ക്ക് എത്തുമ്പോള്‍ പുതിയ വില നടപ്പിലാക്കുമെന്നാണ് ടാറ്റ മോട്ടോര്‍സ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇവിയുടെ വില ഏകദേശം 30,000 രൂപ മുതല്‍ 35,000 രൂപ വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ തുക ജനുവരിയില്‍ ആയിരിക്കും പുറത്തുവിടുക. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയപ്പോള്‍ ടാറ്റ ടിയാഗോ ഇവിയുടെ വില 8.49 ലക്ഷം മുതല്‍ 11.49 ലക്ഷം രൂപ വരെയായിരുന്നു. ആദ്യത്തെ […]
പോക്കുവെയിലിലെ സൂര്യകാന്തിപ്പൂക്കള്‍
ഗാന്ധിജി, നെഹ്റു, അബുല്‍കലാം ആസാദ്, അംബേദ്കര്‍, ഗുരുനാനക്, ശ്രീനാരായണഗുരു, പൂന്താനം, സ്വാമി വിവേകാനന്ദന്‍, മദര്‍ തെരേസ, മുഹമ്മദലി ശിഹാബ് തങ്ങള്‍, നിത്യചൈതന്യയതി, മുഹമ്മദ് അബ്ദുറഹ്മാന്‍, കെ. കരുണാകരന്‍, എം.പി. വീരേന്ദ്രകുമാര്‍, സുകുമാര്‍ അഴീക്കോട്, കുല്‍ദീപ് നയാര്‍, പ്രേംനസീര്‍, ഡോ. പി.കെ. വാരിയര്‍. ഇന്ത്യയുടെയും കേരളത്തിന്റെയും സാമൂഹികചരിത്രത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയ പതിനെട്ടു മഹാരഥന്മാരെക്കുറിച്ചുള്ള ലേഖനങ്ങളുടെ സമാഹാരം. ‘പോക്കുവെയിലിലെ സൂര്യകാന്തിപ്പൂക്കള്‍’. ഡോ. എം.പി അബ്ദുസ്സമദ് സമദാനി. മാതൃഭൂമി ബുക്‌സ്. വില 255 രൂപ.
കരള്‍ തകരാറിലാകുന്നതിന്റെ ലക്ഷണങ്ങള്‍
കരളിന്റെ ആരോഗ്യം അപകടത്തിലാകുന്നതിന് മുന്നോടിയായി അത് ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ, കരളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കരളിന്റെ ആരോഗ്യം മോശമായി തുടങ്ങുമ്പോള്‍ ചര്‍മ്മം, കണ്ണിലെ വെള്ളഭാഗം എന്നിവയൊക്കെ മഞ്ഞനിറമായി മാറും. കരളിന്റെ അനാരോഗ്യം കാരണം ഉണ്ടാകുന്ന മഞ്ഞപ്പിത്തം എന്ന അസുഖത്തിന്റെ പ്രധാന ലക്ഷണമാണിത്. കരളിന്റെ പ്രവര്‍ത്തനം താറുമാറാകുമ്പോള്‍, ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ അടിഞ്ഞുകൂടും. പ്രധാനമായും മൂത്രത്തിന്റെ നിറവ്യത്യാസമാണ് ഇതിന്റെ പ്രധാന ലക്ഷണം. […]
രാത്രി വാർത്തകൾ 24.12.22
നാളെ ക്രിസ്മസ്. ലോകമെങ്ങും യേശുവിന്റെ തിരുപ്പിറവി ആഘോഷം. എല്ലാവര്‍ക്കും ഡെയ്‌ലി ന്യൂസിന്റെ ക്രിസ്മസ് ആശംസകള്‍. നാളെ ഡെയ്‌ലി ന്യൂസ് സായാഹ്ന വാര്‍ത്തയ്ക്ക് അവധി. (താടിയിലും മുടിയിലും ക്രിസ്മസ് ട്രീ .. https://youtu.be/o61fp8eCExQ ) നെല്ല് സംഭരിച്ചതിനു കര്‍ഷകര്‍ക്കു നല്‍കാനുള്ള 272 കോടി രൂപ അനുവദിച്ചെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. കേന്ദ്രസര്‍ക്കാരിന്റെ വിഹിതമായി ലഭിച്ച തുക തിങ്കളാഴ്ച വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ആകെ 484 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. ഇതില്‍ 178.75 കോടി രൂപ സര്‍ക്കാര്‍ […]
എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയിലെ പാതിരാ കുർബാന ഉപേക്ഷിച്ചു
കുർബാന തർക്കം നടന്ന എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയിലെ പാതിരാ കുർബാന ഉപേക്ഷിച്ചു. എഡിഎം വിളിച്ച ചർച്ചയിൽ പാതിരാ കുർബാന അടക്കം തിരുക്കർമ്മങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ഇരു വിഭാഗവും തമ്മില്‍ ധാരണയായി. ഇന്നലെ വൈകീട്ട് അഞ്ച് മണി മുതലാണ് സിറോ മലബാർ സഭയിലെ ഇരുവിഭാഗവും എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിക്കുള്ളിലെത്തി ജനാഭിമുഖവും ഏകീകൃത രീതിയിലുള്ള കുർബാനയും നടത്തി തുടങ്ങിയത്. പള്ളി പരിസരത്ത് മണിക്കൂറുകളോളം ആണ് സംഘർഷാവസ്ഥ നീണ്ടുനിന്നത്. കുര്‍ബാന തര്‍ക്കം സംബന്ധിച്ച് വിമത വൈദികര്‍ […]
ആയുർവേദ റിസോർട്ടുമായി തനിക്ക് ബന്ധമില്ലെന്ന് ഇ പി ജയരാജൻ
മൊറാഴയിലെ വിവാദമായ ആയുർവേദ റിസോർട്ടുമായി തനിക്ക് ബന്ധമില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗവും ഇടതുമുന്നണി കൺവീനറുമായ ഇപി ജയരാജൻ. സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജൻ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണിത്. സംഭവത്തിൽ കൂടുതൽ വിശദീകരണത്തിന് ഇപി ജയരാജൻ തയ്യാറായില്ല. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഏറ്റവും ആധികാരികതയോടെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്ന് സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി.ജയരാജൻ പറഞ്ഞു. ആരോപണം ഉയർന്ന സംസ്ഥാന കമ്മിറ്റിയിൽ ഇ.പി പങ്കെടുത്തിരുന്നില്ല. ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദൻ […]
ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണം: പരാതി രേഖാമൂലം കിട്ടിയാൽ പരിശോധിക്കാമെന്ന് സെക്രട്ടറി
ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചെന്ന വാർത്ത തള്ളാതെ സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ. ഇപി ജയരാജനെതിരായി സംസ്ഥാന കമ്മിറ്റിയിൽ സാമ്പത്തിക ആരോപണം ഉയർന്നത് വ്യാജവാർത്തയാണോയെന്ന ചോദ്യത്തിന്, പാർട്ടിക്ക് അകത്ത് നടന്ന ചർച്ചകൾ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. ഇപി ജയരാജൻ റിസോർട്ട് നടത്തുന്നത് തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ല. സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാർട്ടിയിലെ തെറ്റ് തിരുത്തൽ രേഖ അംഗീകരിച്ചിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇപിക്കെതിരെ സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജനാണ് ആരോപണം ഉന്നയിച്ചത്. […]
സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 24
◾ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കും. ചൈന, ജപ്പാന്‍, തെക്കന്‍ കൊറിയ, തായ്ലാന്‍ഡ്, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് പരിശോധന. രോഗലക്ഷണങ്ങള്‍ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റ്‌റീനില്‍ പ്രവേശിപ്പിക്കും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. തത്കാലം ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണമില്ല. ◾ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണവുമായി പി ജയരാജന്‍. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിലെ ഇടപാടുകളിലാണ് സാമ്പത്തിക ആരോപണം ഉന്നയിച്ചത്. ◾ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗവും ഇടതുമുന്നണി കണ്‍വീനറുമായ […]
ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസ് നവംബറില്‍ 1.2 ലക്ഷം രൂപ!
രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. നവംബറിലെ കണക്കുകള്‍ പ്രകാരം, ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി 1.2 ലക്ഷം കോടി രൂപയാണ് ഉപഭോക്താക്കള്‍ ചിലവഴിച്ചിരിക്കുന്നത്. അതേസമയം, ഫെസ്റ്റിവല്‍ സീസണായ ഒക്ടോബര്‍ മാസത്തില്‍ 1.3 ലക്ഷം കോടി രൂപയാണ് ചിലവഴിച്ചത്. സെപ്തംബറുമായി താരതമ്യം ചെയ്യുമ്പോള്‍ 6 ശതമാനത്തിന്റെ മുന്നേറ്റമാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും, എസ്ബിഐയുടെയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഭൂരിഭാഗം പേരും പര്‍ച്ചേസുകള്‍ ചെയ്തിട്ടുള്ളത്. ഉപഭോക്താക്കള്‍ മൊത്തം ചിലവഴിച്ച തുകയില്‍ 29 ശതമാനം എസ്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡും, 23 […]
മിതമായ വിലയില്‍ ഓണര്‍ എക്‌സ്5
ചൈനീസ് സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ഓണറിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് ഓണര്‍ എക്‌സ്5 മിഡില്‍ ഈസ്റ്റ് വിപണികളില്‍ അവതരിപ്പിച്ചു. മിതമായ വിലയ്ക്ക് വാങ്ങാവുന്ന ഹാന്‍ഡ്‌സെറ്റാണ് ഓണര്‍ എക്‌സ്5. 6.5 ഇഞ്ച് എച്ച്ഡി+ ആണ് ഡിസ്പ്ലേ. ഓണറിന്റെ ജോര്‍ദാന്‍ ഫെയ്‌സ്ബുക് പേജിലെ റിപ്പോര്‍ട്ട് പ്രകാരം ഹാന്‍ഡ്സെറ്റിന്റെ വില 75 ജോര്‍ദാന്‍ ദിനാര്‍ (ഏകദേശം 8,700 രൂപ) ആണ്. ഓണര്‍ എക്‌സ്5 മൂന്ന് വ്യത്യസ്ത കളര്‍ വേരിയന്റുകളില്‍ ലഭ്യമാണ് – സണ്‍റൈസ് ഓറഞ്ച്, ഓഷ്യന്‍ ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക്. ഓണര്‍ എക്‌സ്5ല്‍ […]
