കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കുഫോസ് വിസി തെരഞ്ഞെടുപ്പിന് യുജിസി ചട്ടങ്ങള്‍ ബാധകമല്ലെന്നും,സംസ്ഥാന നിയമസഭ പാസാക്കിയ നിയമമാണ് പ്രധാനമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കുഫോസ് വി സി ആയി ഡോ.കെ.റിജി ജോണിനെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ആരോപിച്ചാണ് നേരത്തെ ഹൈക്കോടതിയിൽ ഹര്‍ജിയെത്തിയത്. ഭരണഘടനയുടെ ഏഴാം പട്ടികയിലെ ലിസ്റ്റ് രണ്ട് പ്രകാരം കാര്‍ഷിക വിദ്യാഭ്യാസവും, ഗവേഷണവും സംസ്ഥാന വിഷയമാണ്, അതിനാല്‍ ഫിഷറീസ് സര്‍വകാലാശാലക്ക് യുജിസി ചട്ടം ബാധകമെല്ലെന്നാണ് […]
കൊവിഡ് വ്യാപനം ശക്തമാകുന്നു: കടുത്ത ജാഗ്രതയോടെ കേന്ദ്രം
കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ കടുത്ത ജാഗ്രത തുടരുകയാണ് കേന്ദ്രം. ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നു. മൂക്കിലൂടെ നല്കുന്ന വാക്സീൻ കൊവിൻ ആപ്പിൽ ഉൾപ്പെടുത്തി. വിമാനത്താവളങ്ങളിൽ കൂടുതൽ യാത്രക്കാരെ പരിശോധിക്കാൻ സൗകര്യം ഒരുക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി.വിമാനത്താവളങ്ങളിൽ ഇന്നലെ മുതൽ രണ്ട് ശതമാനം യാത്രക്കാരിൽ പരിശോധന തുടങ്ങി. ചൈന ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർ ടി പി സി ആർ പരിശോധന നിർബന്ധമാക്കി. ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ […]
പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 25
◾ഇന്നു ക്രിസ്മസ്. ലോകമെങ്ങും യേശുവിന്റെ തിരുപ്പിറവി ആഘോഷം. എല്ലാവര്‍ക്കും ഡെയ്ലി ന്യൂസിന്റെ ക്രിസ്മസ് ആശംസകള്‍. ഇന്നു ഡെയ്ലി ന്യൂസ് സായാഹ്ന വാര്‍ത്തകള്‍ക്ക് അവധി. (താടിയിലും മുടിയിലും ക്രിസ്മസ് ട്രീ .. https://youtu.be/o61fp8eCExQ ) ◾ബഫര്‍ സോണില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന സത്യവാങ്മൂലം ജനുവരി അഞ്ചിനു സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. കേരളം നല്‍കിയ പുനപരിശോധനാ ഹര്‍ജി 11 നാണു സുപ്രീം കോടതി പരിഗണിക്കുന്നതെങ്കിലും അതിനു മുമ്പേ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടും അതിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ നടത്തുന്ന […]
വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ നിര്‍ദേശം നല്‍കിയതിന് ആനാവൂര്‍ നാഗപ്പനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്
വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ നിര്‍ദേശം നല്‍കിയതിന് ആനാവൂര്‍ നാഗപ്പനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് പരാതി നല്‍കിയത്. ഡിവൈഎഫ്‌ഐ നേതാവ് അഭിജിത്ത് ജെജെയെ സിപിഐഎം പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പന്‍ഡ് ചെയ്തിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയാകാന്‍ അഭിജിത്ത് ജെ.ജെ പ്രായത്തട്ടിപ്പ് നടത്തിയെന്ന ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെയാണ് പാര്‍ട്ടി നടപടിയെടുത്തത്. ആനാവൂര്‍ നാഗപ്പന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രായ തട്ടിപ്പ് നടത്തിയെന്നായിരുന്നു ശബ്ദരേഖ. ഈ ആരോപണം ആനാവൂര്‍ […]
തിരുവനന്തപുരം എസ്എഫ്ഐയിൽ വീണ്ടും അച്ചടക്ക നടപടി
തിരുവനന്തപുരം എസ്എഫ്ഐയിൽ വീണ്ടും അച്ചടക്ക നടപടി. തിരുവനന്തപുരം എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയും, പ്രസിഡന്റും മദ്യപിച്ചു നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഗോകുൽ ഗോപിനാഥ്, ജോബിൻ ജോസ് എന്നിവരെയാണ് മാറ്റിയത്. ചിത്രങ്ങൾ പുറത്തായതോടെ സെക്രട്ടറിക്കും പ്രസിഡന്റിനുമെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. നേരത്തെ ഡിവൈഎഫ്ഐ നേതാവ് അഭിജിത്ത് ജെജെയെ സിപിഐഎം പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പൻഡ് ചെയ്തിരുന്നു. വനിതാ പ്രവർത്തകയുടെ പരാതിയിലായിരുന്നു നടപടി.
പ്രവർത്തി ദിവസം കുറച്ച് സംസ്ഥാനത്തെ വിഎച്ച്എസ്ഇ സ്കൂളുകൾ
സംസ്ഥാനത്ത് വി.എച്ച്.എസ്.ഇ സ്കൂളുകളുടെ പ്രവർത്തി ദിവസം അഞ്ചാക്കി കുറച്ചു. എൻ.എസ്.ക്യു.എഫ് പഠന സംവിധാനം നിലവിൽ വന്നതോടെ പഠന സമയം 1120 മണിക്കൂറിൽ നിന്നും 600 ആയി കുറഞ്ഞു. ഇതു കണക്കിലെടുത്താണ് സർക്കാർ ഉത്തരവ്. വിദ്യാർത്ഥികളുടെ മാനസിക സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. നിലവില്‍ തിങ്കൾ മുതൽ ശനി വരെയാണ് വി.എച്ച്.എസ്.ഇ സ്കൂളുകളുടെ പ്രവര്‍ത്തനം. ആറു ദിവസം സ്കൂൾ പ്രവർത്തനം എന്നത് അഞ്ചാക്കി ചുരുക്കി. വിദ്യാർത്ഥികൾക്ക് പഠനം എളുപ്പമാക്കുന്നതിന് വേണ്ടിയാണിത്.
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ അന്വേഷണ കമ്മീഷനെ നിയമിച്ച് സിപിഎം
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ അന്വേഷണ കമ്മീഷനെ നിയമിച്ച് സിപിഎം. മൂന്ന് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് നല്‍കാനാണ് കമ്മീഷന് നിർദേശം നല്‍കിയിരിക്കുന്നത്. ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കോർപറേഷന് കീഴിലെ അർബൻ പ്രൈമറി ഹെൽത്ത് സെൻ്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാർത്ഥികളുടെ മുൻഗണന പട്ടിക നല്‍കണമെന്നും അറിയിച്ചു കൊണ്ടാണ് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. നിയമനവുമായി ബന്ധപ്പെട്ട […]
ഫ്ളിപ്കാര്‍ട്ടും ഫോണ്‍പേയും ഇനി രണ്ട്!
ഓഹരിവിപണിയിലെ ലിസ്റ്റിംഗിന് മുന്നോടിയായി പ്രധാന കമ്പനിയായ ഫ്ളിപ്കാര്‍ട്ടില്‍ നിന്നും ഫോണ്‍പേ പൂര്‍ണമായി വേര്‍പെട്ടു. ഈ ഇടപാടിന്റെ ഭാഗമായി, നിലവിലുള്ള ഫ്ളിപ്കാര്‍ട്ട് സിംഗപ്പൂരും ഫോണ്‍പേ സിംഗപ്പൂര്‍ ഓഹരി ഉടമകളും ഫോണ്‍പേ ഇന്ത്യയില്‍ നേരിട്ട് ഓഹരികള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2016 ലാണ് ഫോണ്‍പേ ഗ്രൂപ്പ് ഫ്ളിപ്കാര്‍ട്ട് ഗ്രൂപ്പ് ഏറ്റെടുത്തത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിനുള്ള എല്ലാ സൗകര്യങ്ങളോടും കൂടി ഗൂഗിള്‍ പേയ്ക്കൊപ്പം ഉയരാന്‍ ഇത് ഫ്ളിപ്കാര്‍ട്ടിന് സഹായകമായി. 400 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുണ്ട് കമ്പനിക്ക്. നാലില്‍ ഒരു […]
‘ഹിഗ്വിറ്റ’യ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്; ജനുവരിയില്‍ റിലീസ്
പേര് വിവാദങ്ങള്‍ക്കിടെ ‘ഹിഗ്വിറ്റ’ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ജനുവരി ആദ്യ ആഴ്ച തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. ഫിലിം ചേംബറിന്റെ കത്ത് ഇല്ലാതെയാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. പേര് മാറ്റണമെന്ന ഫിലിം ചേംബറിന്റെ ആവശ്യം സംവിധായകന്‍ ഹേമന്ദ് ജി. നായര്‍ അംഗീകരിച്ചിരുന്നില്ല. എന്‍.എസ് മാധവന്റെ ചെറുകഥയും സിനിമയും തമ്മില്‍ ബന്ധമില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ ചിത്രത്തിന് ഫിലിം ചേംബര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെയാണ് […]
വിജയ് സേതുപതി, കത്രീന കൈഫ് ചിത്രം ‘മെറി ക്രിസ്മസ്’ ആദ്യ പോസ്റ്റര്‍
വിജയ് സേതുപതി, കത്രീന കൈഫ് എന്നിവര്‍ നായികാനായകന്മാരായി എത്തുന്ന മെറി ക്രിസ്മസിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. പേര് സൂചിപ്പിക്കുന്നതുപോലെ ക്രിസ്മസിന് ചിത്രം പുറത്തിറങ്ങുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും ആരാധകര്‍ക്ക് സമ്മാനമെന്നോണം ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് താരങ്ങള്‍. ‘ഉടന്‍ എത്തും’ എന്ന അടിക്കുറിപ്പോടെയാണ് ആരാധകരുടെ സ്വന്തം മക്കള്‍ സെല്‍വന്‍ പോസ്റ്റര്‍ പങ്കുവച്ചത്. സിനിമ ക്രിസ്മസിന് റീലീസ് ചെയ്യാനായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചത്. എന്നാലൊരു ട്വിസ്റ്റ് ഉണ്ട്. ഉടന്‍ തിയേറ്ററില്‍ കാണാമെന്നാണ് ബോളിവുഡ് സൂപ്പര്‍താരം കത്രീന കൈഫ് കുറിച്ചത്. ആന്ധാദുന്‍, ബദ്ലാപൂര്‍ എന്നീ സൂപ്പര്‍ഹിറ്റ് […]
