ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ നിഖില്‍ പ്രേംരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ആനപ്പറമ്പിലെ വേള്‍ഡ്കപ്പ്’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. ‘പന്തുമായി ദൂരേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജോ പോള്‍ ആണ്. ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സായ് ലക്ഷ്മി, ശ്രീഹരി, അക്ഷിത്, റിച്ചു എന്നിവര്‍ ചേര്‍ന്നാണ്. ഫുട്‌ബോള്‍ വേള്‍ഡ്കപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. കടുത്ത ഫുട്‌ബോള്‍ പ്രേമിയായ ഒന്‍പത് വയസ്സുകാരന്റെ ജീവിതത്തിലേക്ക് […]
ഹരിവരാസനം പുനരാവിഷ്‌കരിച്ച് ‘മാളികപ്പുറം’
ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാളികപ്പുറം’. എട്ട് വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പര്‍ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രത്തിന്റെ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ പ്രേക്ഷകരില്‍ കൊതുകം ഉണര്‍ത്തിയിരുന്നു. ഇപ്പോഴിതാ ഹരിവരാസനം കീര്‍ത്തനം ചിത്രത്തിനുവേണ്ടി പുനരാവിഷ്‌കരിച്ചിരിക്കുകയാണ് അണിയറക്കാര്‍. രഞ്ജിന്‍ രാജ് മ്യൂസിക് പ്രൊഡക്ഷന്‍ നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രകാശ് പുത്തൂര്‍ എന്ന ഗായകനാണ്. ആയിരത്തിനടുത്ത് ഗായകരില്‍ നിന്നാണ് ഗാനം ആലപിപ്പാന്‍ പ്രകാശിനെ തെരഞ്ഞെടുത്തതെന്ന് അണിയറക്കാര്‍ പറയുന്നു. അഭിലാഷ് പിള്ളയുടേതാണ് രചന. ഇന്ദ്രന്‍സ്, […]
ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കും.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കും. ചൈന, ജപ്പാൻ, തെക്കൻ കൊറിയ, തായ്‌ലാൻഡ്, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് പരിശോധന. എന്നാൽ തത്കാലം ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി. രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റ്റീനിൽ പ്രവേശിപ്പിക്കും. കൊവിഡ് തരംഗം രാജ്യത്ത് എത്താതിരിക്കാൻ മുൻകരുതലുകൾ ശക്തമാക്കുകയാണ് കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര വിമാനങ്ങളിലെ രണ്ട് ശതമാനം യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കും. രോഗം […]
ബെന്‍സ് എഎംജി ഇ53 കാബ്രിയോലെറ്റ് ജനുവരിയില്‍
മെഴ്സിഡസ് ബെന്‍സ് ഇന്ത്യ, 2023 ജനുവരി 6-ന് ഇന്ത്യയില്‍ പുതിയ മെഴ്സിഡസ് ബെന്‍സ് എഎംജി ഇ53 കാബ്രിയോലെറ്റിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. നിര്‍മ്മാതാവിന്റെ ഈ വര്‍ഷത്തെ ആദ്യ ലോഞ്ചായിരിക്കും ഇത്. 429ബിഎച്പി കരുത്തും 520എന്‍എം ടോര്‍ക്കും നല്‍കുന്ന 3.0 ലിറ്റര്‍ ഇന്‍ലൈന്‍ ആറ് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് എഎംജി ഇ53 കാബ്രിയോലെറ്റിന് കരുത്തേകുന്നത്. നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്ന എഎംജി സ്പീഡ്ഷിഫ്റ്റ് 9 ജി ട്രാന്‍സ്മിഷനുമായി മില്‍ ജോടിയാക്കിയിരിക്കുന്നു. 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 […]
മണല്‍ജീവികള്‍
സമ്പദ്സമൃദ്ധമായിരുന്ന ഒരു തീരപ്രദേശത്തെയപ്പാടെ തരിശാക്കുകയും വലിയൊരു ജനസമൂഹത്തിന്റെ ജീവിതം തകര്‍ക്കുകയും ചെയ്യുന്ന കരിമണല്‍ ഖനനത്തെക്കുറിച്ചുള്ള ഉള്ളുപൊള്ളിക്കുന്ന സര്‍ഗ്ഗാത്മകരചന. ആഗോളമായി വേരുകളുള്ള ധാതുമണല്‍രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്ന, ഉത്പാദനത്തിന്റെ ഈ അധിനിവേശമാതൃകകള്‍ക്കു നേരേയുള്ള ചോദ്യവിരലാകുന്നതിനൊപ്പം വിസ്മൃതമായ വലിയൊരു ചരിത്രത്തിന്റെ വീണ്ടെടുക്കല്‍കൂടിയാകുന്ന പുസ്തകം. ജി.ആര്‍. ഇന്ദുഗോപന്റെ ശ്രദ്ധേയമായ നോവലിന്റെ പുതിയ പതിപ്പ്. ‘മണല്‍ജീവികള്‍’. മാതൃഭൂമി ബുക്‌സ്. വില 238 രൂപ.
ആന്റിബയോട്ടിക്കിനും രക്ഷയില്ല; പ്രതിരോധം തീര്‍ത്ത് ബാക്ടീരിയകള്‍!
ആന്റിബയോട്ടിക്കുകള്‍ക്കെതിരെ ഉയര്‍ന്ന തോതിലുള്ള പ്രതിരോധശേഷി കൈവരിച്ച് ചില ബാക്ടീരിയകള്‍. ലോകാരോഗ്യ സംഘടന പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇതേകുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. ഇത് ദശലക്ഷക്കണക്കിന് ജീവനുകളെ അപകടത്തിലാക്കാമെന്നും പറയുന്നു. 80 ലധികം രാജ്യങ്ങളില്‍ നടത്തിയ സര്‍വേകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. രക്തപ്രവാഹത്തില്‍ അണുബാധകള്‍ വരുത്തുന്ന ബാക്ടീരിയകളില്‍ 50 ശതമാനത്തിലേറെ ആന്റിബയോട്ടിക് പ്രതിരോധം കണ്ടെത്തി. ക്ലെബ്‌സിയല്ല ന്യുമോണിയെ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന എട്ട് ശതമാനം രക്തപ്രവാഹ അണുബാധകളും മരുന്നുകളോട് പ്രതിരോധശേഷി കൈവരിച്ച് ബാധിക്കപ്പെടുന്നവരുടെ മരണസാധ്യത ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൊണേറിയക്ക് […]
മലയാറ്റൂരിൽ കാർ ചിറയിലേയ്ക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു
മലയാറ്റൂരിൽ കാർ ചിറയിലേക്ക് വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഇടുക്കി ഉപ്പുതറ സ്വദേശി ശ്രീനിവാസൻ, മുരിക്കാശ്ശേരി സ്വദേശി ബിനു എന്നിവരാണ് മരിച്ചത്. മറ്റൊരു യാത്രക്കാരൻ അഖിൽ കാറിന് പുറത്ത് നിന്നതിനാൽ രക്ഷപ്പെട്ടു. അടിവാരത്തുള്ള മണപ്പാട്ട് ചിറയിലാണ് അപകടമുണ്ടായത്. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് അപകടത്തിൽ മരിച്ച രണ്ടുപേരും. നക്ഷത്ര തടാകം കാണുന്നതിന് എത്തിയ മൂന്നുപേരും സഞ്ചരിക്കവേ അഖിലിന് ഫോൺ വന്നതിനെ തുടർന്ന് കാർ നിർത്തി പുറത്തിറങ്ങി. തിരിച്ച് കാറിൽ കയറാൻ എത്തും മുൻപ് കാർ സ്റ്റാർട്ടാക്കുകയും […]
ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് പി.ജയരാജൻ..
ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് പി.ജയരാജൻ. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇപിക്കെതിരെ സംസ്ഥാന കമ്മിറ്റിയിലാണ് പി ജയരാജൻ ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ നടത്തിപ്പുകാർ. ഇപി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടർമാരായ കമ്പനിയാണ്. ഏറ്റവും ആധികാരികതയോടെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്ന് പി.ജയരാജൻ പറഞ്ഞു. റിസോർട്ട് തുടങ്ങുന്ന സമയത്ത് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോൾ ഡയറക്ടർ ബോർഡിൽ മാറ്റം വരുത്തി. ഗുരുതരമായ ആരോപണത്തിൽ അന്വേഷണവും നടപടിയും വേണമെന്ന് പി.ജയരാജൻ ആവശ്യപ്പെട്ടു. ഇ.പി.ജയരാജൻ പങ്കെടുക്കാത്ത സംസ്ഥാന കമ്മിറ്റിയിലായിരുന്നു പി […]
മദ്ധ്യാഹ്‌ന വാർത്തകൾ 24.12.2
ബഫർസോൺ ഭൂപടത്തിനെതിരെ എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽവാലി, പമ്പാവാലി മേഖലകളിൽ പ്രതിഷേധ സമരം നടത്തിയ 100 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. വനംവകുപ്പിന്റെ പരാതിയിൽ രണ്ടു പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. എസ്എഫ്ഐ നേതാവാകാൻ പ്രായം കുറച്ച് പറയണമെന്ന് ഉപദേശിച്ചത് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണെന്ന് അച്ചടക്ക നടപടിക്ക് വിധേയനായ എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി ജെ.ജെ അഭിജിത്ത്. ശബദരേഖ പ്രചരിക്കുന്നു. സഹപ്രവർത്തകയോട് മോശമായി ഫോണിൽ സംസാരിച്ചതിന്‍റെ പേരിൽ സിപിഎം നടപടി എടുത്ത നേതാവാണ് അഭിജിത്ത്. […]
ജനാഭിമുഖ കൂർബാന ; എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ വീണ്ടും സംഘർഷം.
ജനാഭിമുഖ കുർബാനയെ ചൊല്ലി എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ വീണ്ടും സംഘർഷം. പള്ളിയിലെത്തിയ വിശ്വാസികൾ തമ്മിലാണ് സംഘർഷം. പ്രതിഷേധക്കാർ പള്ളിക്കുള്ളിൽ പരസ്പപരം ഏറ്റുമുട്ടി. പള്ളിയിലെ അൾത്താരയിലെ ബലിപീഠം തള്ളിമാറ്റി. വിളക്കുകൾ പൊട്ടിവീണു. രണ്ടുതരം കുർബാനയെയും അനുകൂലിക്കുന്നവർ 16 മണിക്കൂറായി പള്ളിയിൽ തുടരുന്നതിനിടെയാണ് രാവിലെ പത്ത് മണിയോടെ സംഘർഷമുണ്ടായത്. തുടർന്ന് പോലീസെത്തി വിശ്വാസികളെയും വൈദികരെയും പൊലീസ് പള്ളിക്കുള്ളിൽ നിന്നും പുറത്തേക്ക് മാറ്റി. പ്രതിഷേധക്കാർ പള്ളിക്ക് പുറത്ത് കൂട്ടം കൂടി നിൽക്കുന്നുണ്ടെങ്കിലും പോലീസിന്റെ ഇടപെടലിൽ തൽക്കാലം കാര്യങ്ങൾ നിയന്ത്രണ വിധേയമാണ്.
