Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രധാനമന്ത്രിയെ കാണാൻ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രധാനമന്ത്രിയെ കാണാൻ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ബഫര്‍ സോണ്‍ വിഷയമടക്കംചർച്ച ചെയ്യാനാണ് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയത്. കെ റെയില്‍ വിഷയവും ചര്‍ച്ചയില്‍ ഉന്നയിക്കും. ഈയാഴ്ച പി ബി യോഗത്തിൽ പങ്കെടുക്കാൻ പിണറായി വിജയന്‍ ദില്ലിയിലെത്തുമ്പോൾ കൂടിക്കാഴ്ച നടത്താനാണ് ശ്രമം. ബഫർ സോൺ പ്രശ്നത്തിൽ സർക്കാരിന് നിരവധി പരാതികൾ ഇതിനോടകം ലഭിച്ചു കഴിഞ്ഞു.  ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേലും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലുമാണ് പരാതികൾ എത്തുന്നത്.

Posted inലേറ്റസ്റ്റ്

സഭാവിശ്വാസികളോട് മാപ്പ് പറഞ്ഞ് മാനന്തവാടി രൂപതാ ബിഷപ്പ്

സഭാവിശ്വാസികളോട് മാപ്പ് പറഞ്ഞ് മാനന്തവാടി രൂപതാ ബിഷപ്പ്. സഭയിൽ നടമാടുന്ന ഹീന പ്രവണതകൾ ലജ്ജാകരമാണ്. അത്തരം സംഭവങ്ങളിൽ വിശ്വാസികൾക്കുണ്ടായ ദുഃഖത്തിന് താൻ മാപ്പ് ചോദിക്കുന്നുവെന്നും മാനന്തവാടി രൂപത ബിഷപ്പ്  മാർ. ജോസ് പൊരുന്നേടം പറഞ്ഞു. കഴിഞ്ഞ ദിവസം കുർബാന തർക്കം നടന്ന എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയിലെ പാതിരാ കുർബാന ഉപേക്ഷിച്ചിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്നലെ വൈകീട്ട് അഞ്ച് മണി മുതലാണ് സിറോ മലബാർ സഭയിലെ ഇരുവിഭാഗവും എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിക്കുള്ളിലെത്തി […]

Posted inബിസിനസ്സ്

എന്‍ഡിടിവിയില്‍ അദാനി ഗ്രൂപ്പിന്റെ വിഹിതം ഇനിയും ഉയരും!

പ്രമുഖ മാധ്യമ സ്ഥാപനമായ എന്‍ഡിടിവിയുടെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി സ്ഥാപകരായ പ്രണോയി റോയിയും ഭാര്യ രാധികാ റോയിയും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇരുവരും 27.26 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പിന് വില്‍ക്കാന്‍ സാധ്യത. ശേഷം 5 ശതമാനം ഓഹരികള്‍ മാത്രമാണ് ഇരുവരും കൈവശം വയ്ക്കുക. പ്രണോയി റോയിയുടെയും, രാധികാ റോയിയുടെയും ഓഹരികള്‍ ഏറ്റെടുക്കുന്നതോടെ, എന്‍ഡിടിവിയില്‍ അദാനി ഗ്രൂപ്പിന്റെ വിഹിതം 64.71 ശതമാനമായാണ് ഉയരുക. നിലവില്‍, 37.5 ശതമാനം ഓഹരി വിഹിതമാണ് അദാനി ഗ്രൂപ്പിന് എന്‍ഡിടിവിയില്‍ ഉള്ളത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള […]

Posted inവിനോദം

‘നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ’ ഒഫീഷ്യല്‍ ട്രെയിലര്‍

മമ്മൂട്ടി ചിത്രമായ ‘നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ’ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം 27-ാമത് ഐഎഫ്എഫ്‌കെയില്‍ വേള്‍ഡ് പ്രിമീയറായി പ്രദര്‍ശിപ്പിക്കുകയും ജനപ്രിയ ചിത്രത്തിന് അവാര്‍ഡ് നേടുകയും ചെയ്തിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മ്മിക്കുന്നത്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും തമിഴ്‌നാട് പശ്ചാത്തലമാകുന്ന സിനിമയുടെ […]

Posted inവിനോദം

‘ഡിയര്‍ വാപ്പി’ ചിത്രത്തിലെ ഗാനം ‘പത്ത് ഞൊറി വെച്ച’

ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഡിയര്‍ വാപ്പി’. ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ സംവിധാനം. ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ രചനയും. ‘ഡിയര്‍ വാപ്പി’ എന്ന പുതിയ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘പത്ത് ഞൊറി വെച്ച’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. മനു മഞ്ജിത്താണ് ഗാനം എഴുതിയിരിക്കുന്നത്. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീതം. ചിത്രത്തില്‍ ഒരു തുന്നല്‍ക്കാരനായിട്ടാണ് ലാല്‍ എത്തുന്നത്. അനഘ നാരായണന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു എന്നിവരും പ്രധാന വേഷത്തിലുണ്ട്. മണിയന്‍ പിള്ള രാജു, ജഗദീഷ്,അനു […]

Posted inഓട്ടോമോട്ടീവ്

പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ ബിഎംഡബ്ല്യു

2023 ജനുവരി 7-ന് പ്രാദേശിക വിപണിയില്‍ രണ്ട് പുതിയ മോഡലുകളായ 7 സീരീസ്, ഐ7 എന്നിവ അവതരിപ്പിക്കാന്‍ ബിഎംഡബ്ല്യു തയ്യാറെടുക്കുന്നു. മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവും രണ്ട് പ്ലഗ്-ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിനുകളും ഉള്ള 3.0 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ ഉള്‍പ്പെടെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളോടെ 2023 ബിഎംഡബ്ല്യു 7 സീരീസ് വാഗ്ദാനം ചെയ്യാവുന്നതാണ്. മറുവശത്ത്, ഐ7 രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 101.7കിലോവാട്ട് ബാറ്ററി പാക്ക് ഉപയോഗിച്ച് മുന്നോട്ട് കൊണ്ടുപോകും. ഒറ്റ ചാര്‍ജില്‍ 450 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് […]

Posted inപുസ്തകങ്ങൾ

ജീവിത നാടകം അരുണാഭം ഒരു നാടക കാലം

ആവേശവും ആശങ്കയും ക്ഷോഭവും ഉത്കണ്ഠയും പ്രതീക്ഷയും നിരാശയും സന്തോഷവും സന്താപവും പതനങ്ങളും ഉയിര്‍ത്തെഴുന്നേല്‍പ്പുകളും നിറഞ്ഞ നാടകീയ മുഹൂര്‍ത്തങ്ങള്‍ അസാധാരണമായ കൃതഹസ്തതയോടെയാണ് ഇവിടെ വരച്ചിട്ടിരിക്കുന്നത്. ഗായികയായും അഭിനേതാവായും മലയാളനാടകവേദിയില്‍ ഇതിഹാസതുല്യയായി മാറിയ കെ.പി.എ.സി. സുലോചനയുടെ അഭിനയജീവിതത്തിലെ ഒരേട്. കെ.പി.എ.സി. ഉള്‍പ്പെടെയുള്ള ജനകീയ നാടകവേദികളുടെ ചരിത്രത്തിലൂടെ അവിസ്മരണീയമായ ഒരു കാലഘട്ടത്തെ പുനഃസൃഷ്ടിക്കുന്ന ഗ്രന്ഥം. ‘ജീവിത നാടകം അരുണാഭം ഒരു നാടക കാലം’. ബൈജു ചന്ദ്രന്‍. മാതൃഭൂമി ബുക്‌സ്. വില 495 രൂപ.  

Posted inആരോഗ്യം

മുടിയുടെ ആരോഗ്യത്തിന് നെല്ലിക്ക

മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന നിരവധി പ്രകൃതിദത്ത മാര്‍ഗങ്ങളുണ്ട്. അതിലൊന്നാണ് നെല്ലിക്ക. അകാലനര അകറ്റാനും മുടിയുടെ ആരോഗ്യത്തിനും നെല്ലിക്ക മികച്ചതാണ്. നിരവധി ഔഷധ ഗുണങ്ങളുള്ള നെല്ലിക്ക ആയുര്‍വേദത്തില്‍ വളരെ പ്രാധാന്യമുള്ളതാണ്. നെല്ലിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിച്ച് വരുന്നു. വിറ്റാമിനുകള്‍, ധാതുക്കള്‍, അമിനോ ആസിഡുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ തുടങ്ങിയ പോഷകങ്ങള്‍ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ് എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തീവ്ര ന്യൂനമർദ്ദം: കേരളത്തിൽ 3 ജില്ലകളിൽ ജാഗ്രത നിർദ്ദേശം

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക തീരത്തിനു സമീപം തീവ്ര ന്യുനമർദ്ദം രൂപപ്പെട്ടതോടെ കേരളത്തിൽ മഴ സാധ്യത വർധിച്ചു. തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദത്തിന്‍റെ ഫലമായി തെക്കൻ കേരളത്തിൽ ഡിസംബർ 26 ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്‌ സാധ്യതയുണ്ട് . നിലവിൽ കടലിൽ പോകുന്ന മൽസ്യത്തൊഴിലാളികൾ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഡിസംബർ 27 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൊവിഡിനെതിരെ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

കൊവിഡിനെതിരെ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി. ചില രാജ്യങ്ങളിൽ കേസുകൾ കൂടുന്നതിൽ  പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. എല്ലാവരും മാസ്ക് ധരിക്കണം. ശുചിത്വം പാലിക്കണം. സൂക്ഷിച്ചാൽ സുരക്ഷിതരാകാമെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി.   ഉത്സവകാലങ്ങളിൽ വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. ചൈന ഉൾപ്പടെ അഞ്ച് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ആർടിപിസിആർ പരിശോധന കർശനമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ പരിശോധന സൗകര്യം കൂട്ടാനും നിർദ്ദേശം നൽകി. അതേ സമയം ചൊവ്വാഴ്ച മോക് ഡ്രിൽ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ആശുപത്രികളിൽ പുരോഗമിക്കുകയാണ്.