അജിത്ത് നായകനാവുന്ന തുനിവ് ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘ഹി ഈസ് എ ഗ്യാങ്സ്റ്റാ’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷബീര്‍ സുല്‍ത്താനും വിവേകയും ചേര്‍ന്നാണ്. ജിബ്രാന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചത് ഷബീര്‍ സുല്‍ത്താനും ജിബ്രാനും ചേര്‍ന്നാണ്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് നായിക. എച്ച് വിനോദ് ആണ് ചിത്രത്തിന്റെ സംവിധാനം. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും […]
‘വാരിസ്’ ചിത്രത്തിന്റെ ജൂക്ക്‌ബോക്‌സ് എത്തി
വിജയ് നായകനാകുന്ന പുതിയ ചിത്രമായ ‘വാരിസി’ലെ ഗാനങ്ങള്‍ ഇതിനകം തന്നെ വലിയ ഹിറ്റാണ്. ഇപ്പോഴിതാ വിജയ്‌യുടെ ‘വാരിസ്’ എന്ന ചിത്രത്തിന്റെ ജൂക്ക്‌ബോക്‌സ് പുറത്തുവിട്ടിരിക്കുന്നു. ‘രഞ്ജിതമേ’, ‘തീ ദളപതി’, ‘സോള്‍ ഓഫ് വാരിസ്’, ‘ജിമിക്കി പൊണ്ണ്’, ‘വാ തലൈവാ’ എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്‌ബോക്‌സാണ് പുറത്തുവിട്ടിരിക്കുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം എസ് തമനാണ്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക. […]
ലെക്സസ് എല്‍എക്സ് 500ഡി, 2.82 കോടി രൂപ!
ലെക്‌സസ് ഇന്ത്യ പുതിയ ലെക്സസ് എല്‍എക്സ് 500ഡി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.82 കോടി രൂപ (എക്‌സ് ഷോറൂം) വില. ആഡംബര എസ്യുവിയുടെ ആദ്യ ബാച്ച് 2022 ന്റെ ആദ്യ പാദത്തില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെ വിതരണം ചെയ്യും. ലാന്‍ഡ് ക്രൂയിസറിന് കരുത്ത് പകരുന്ന അതേ 3.3 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി6 ഡീസല്‍ എഞ്ചിനാണ് പുതിയ ലെക്സസ് എല്‍എക്സ് 500ഡി യ്ക്ക് കരുത്തേകുന്നത്. 309 ബിഎച്ച്പി പവറും 700 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഇത് […]
വിശ്വസ്ത നായ്ക്കളുടെ വീരകഥകള്‍
നായ്ക്കള്‍ വിശ്വസ്തതയുടെ പ്രതീകങ്ങളാണ്. വിശ്വസ്തരും വീരന്മാരുമായ ഇരുപത്തിയഞ്ച് നായ്ക്കളുടെ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ബാലഭൂമിയില്‍ സൂപ്പര്‍ ഡോഗ്സ് എന്ന പേരില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ത്തന്നെ വായനക്കാരുടെ പ്രശംസയും അഭിനന്ദനങ്ങളും ഇവയ്ക്ക് ധാരാളമായി ലഭിച്ചിരുന്നു. ഈ കഥകളോരോന്നും മനുഷ്യര്‍ക്ക് പ്രധാനപ്പെട്ട ജീവിതപാഠമായിത്തീരും. വിശ്വസ്തരായ ഇരുപത്തിയഞ്ച് നായ്ക്കളുടെ വീരേതിഹാസങ്ങള്‍. ‘വിശ്വസ്ത നായ്ക്കളുടെ വീരകഥകള്‍’. സിപ്പി പള്ളിപ്പുറം. ചിത്രീകരണം- ദേവപ്രകാശ്. മാതൃഭൂമി ബുക്‌സ്. വില 195 രൂപ.
ക്യാന്‍സറിന്റെ കാരണം ഡിഎന്‍എയിലെ മാറ്റങ്ങള്‍!
ക്യാന്‍സര്‍ ഉണ്ടാകുന്നതിന്റെ യഥാര്‍ത്ഥ കാരണം കണ്ടുപിടിച്ച് ശാസ്ത്രലോകം. ഓരോ വര്‍ഷവും 1 .4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ ബാധിതരാകുകയും ഇതില്‍ പകുതിയില്‍ കൂടുതല്‍ പേര് മരണമടയുകയും ചെയ്യുന്നു. ഇതുവരെ ഈ രോഗം ബാധിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം ശാസ്ത്രലോകത്തിന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. മദ്യം, പുകയില ഉപയോഗം, തെറ്റായ ആഹാര ക്രമം, തെറ്റായ ജീവിത ശൈലി,അമിത സംഘര്‍ഷം ഇവയെല്ലാം ക്യാന്‍സര്‍ ഉണ്ടാകാന്‍ കരണമാണെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, ഏറ്റവും പുതിയ പഠനം അനുസരിച്ച്, ക്യാന്‍സര്‍ ഉണ്ടാകുന്നതിന്റെ കാരണം ഡി എന്‍ […]
വൈശാഖിന്റെ മൃതദേഹം സൈനിക ബഹുമതികളോടെ സംസ്കരിച്ചു.
സിക്കിമിൽ സൈനിക വാഹനാപകടത്തിൽ മരിച്ച മാത്തൂർ സ്വദേശി വൈശാഖിന് അന്ത്യയാത്രയേകാൻ ആളുകൾ ഒഴുകിയെത്തി. ചുങ്കമന്നം എയുപി സ്കൂളിലെ പൊതുദർശനത്തിനു വച്ച മൃതദേഹം ഐവർ മഠത്തിൽ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. ഇന്നലെ രാത്രി ജന്മനാട്ടിൽ എത്തിച്ച മൃതദേഹം 8 മണി വരെ വീട്ടിലും പിന്നീട് ചുങ്കമന്നം സ്കൂളിലും പൊതുദർശനത്തിന് വെച്ചു. മന്ത്രി കെ കൃഷ്ണൻകുട്ടി സർക്കാരിനായി അന്തിമോപചാരം അർപ്പിച്ചു. നിളയുടെ തീരത്താണ് വൈശാഖിന് അന്ത്യവിശ്രമം ഒരുക്കിയത്. 221 ആർട്ടിലറി രജിമന്റിൽ നായിക് ആയിരുന്ന വൈശാഖ് വെള്ളിയാഴ്ച്ച ഉണ്ടായാ സൈനിക […]
കേരളാ തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത , ജാഗ്രത നിർദ്ദേശം
കേരള തീരത്ത് ഇന്ന് രാത്രി 11:30 വരെ 2.5 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കുക. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ […]
മദ്ധ്യാഹ്ന വാർത്തകൾ 26.12 .22
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ.പി ജയരാജന്‍ മാറിയേക്കും. ഒഴിയാന്‍ സന്നദ്ധത അറിയിച്ചെന്നാണ് സൂചന. ഒരു മാസത്തിലേറെയായി ജയരാജന്‍ മാറിനില്‍ക്കുകയാണ്. സിപിഎം സംസ്ഥാന സമിതിയില്‍ റിസോര്‍ട്ടിലെ നിക്ഷേപം സംബന്ധിച്ച് പി ജയരാജന്‍ ഉന്നയിച്ചപ്പോള്‍ പരാതിയുണ്ടെങ്കില്‍ എഴുതിത്തരണമെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നല്‍കിയ മറുപടി. പി ജയരാജന്‍ പരാതി എഴുതിക്കൊടുത്തിട്ടില്ല. എന്നാല്‍ ആരോപണം ഉന്നയിച്ച പി. ജയരാജനെതിരേ ഇപിയെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തകര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കു പരാതികള്‍ നല്‍കി. ക്വട്ടേഷന്‍ ബന്ധത്തെക്കുറിച്ചാണ് ആരോപണം. ഇപി ജയരാജനെതിരെ അന്വേഷണം വേണോയെന്ന് […]
വൈദേകം; ഇ.പി ജയരാജന് കോടികളുടെ സാമ്പത്തിക പങ്കാളിത്തം ഇല്ല; സി ഇ ഒ
വൈദേകം റിസോര്‍ട്ടിൽ ഇ പി ജയരാജന് കോടികൾ സാമ്പത്തിക പങ്കാളിത്തം എന്ന വാർത്ത തള്ളി സ്ഥാപനത്തിന്‍റെ സിഇഒ തോമസ് ജോസഫ് . സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജന്റെ ഭാര്യ 30 വര്‍ഷത്തോളം സഹകരണ ബാങ്കില്‍ ജോലി ചെയ്ത ശേഷം വിരമിച്ചപ്പോള്‍ കിട്ടിയ ആനുകൂല്യത്തിന്‍റെ ഒരു പങ്കാണ് വൈദേകം ആയുര്‍വ്വേദ വില്ലേജില്‍ നിക്ഷപിച്ചത്.നാട്ടില്‍ വരുന്ന ഒരാശുപത്രിയില്‍ നിക്ഷേപിച്ചു എന്നതിനപ്പുറം പ്രധാന്യം അതിനില്ല. കോടികളുടെ തുക നിക്ഷേപിച്ചിട്ടില്ല. കോടികൾ എന്നതൊക്കെ പ്രചാരണം മാത്രമാണെന്നും തോമസ് ജോസഫ് പറഞ്ഞു. […]
കരിപ്പൂർ വിമാനത്താവളത്തിൽ കൊറിയൻ വനിത പീഡിപ്പിക്കപ്പെട്ടതായി പരാതി.
കരിപ്പൂര്‍ വിമാനത്താവളത്തിൽ വിദേശ വനിത പീഡിപ്പിക്കപ്പെട്ടതായി പരാതി. കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കരിപ്പൂരിലെത്തിയ കൊറിയന്‍ വനിത പീഡിപ്പിക്കപ്പെട്ട വിവരം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറോടാണ് പറഞ്ഞത്. മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തിൽ പിടിയിലായ യുവതിയെ . വിമാനത്താവളത്തിലെ സുരക്ഷാ സേന പൊലീസിന് കൈമാറി. വൈദ്യപരിശോധനക്ക് മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴാണ് യുവതി, താൻ കരിപ്പൂരിൽ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് ഡോക്ടറോട് വെളിപ്പെടുത്തിയത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവതി കോഴിക്കോട് മെഡിക്കൽ […]
