Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങൾ നൽകി എയര്‍ ഇന്ത്യ

കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങൾ നൽകി എയര്‍ ഇന്ത്യ. യുഎയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് പുതിയ നിര്‍ദേശം. കൊവിഡ് വാക്സീന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം. പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വിമാനത്താവളങ്ങളിൽ റാൻഡം പരിശോധനയില്ലെന്നും എയർ ഇന്ത്യയുടെ നിർദ്ദേശങ്ങളിലുണ്ട്. നാട്ടിലെത്തിയ ശേഷം കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ അടുത്ത ആരോഗ്യ കേന്ദ്രത്തിൽ റിപ്പോ‍ർട്ട് ചെയ്യണം.

Posted inലേറ്റസ്റ്റ്

സ്കൂൾ കലോത്സവം: സംഘാടകർക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

സ്കൂൾ കലോത്സവ മത്സരങ്ങളിൽ ഉൾപ്പടെ സംഘാടനത്തിലെ പോരായ്മ  മൂലം മത്സരാർത്ഥികൾക്ക് അപകടം സംഭവിച്ചാൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് സംഘാടകർക്ക് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ബാലനീതി നിയമ പ്രകാരമാകും ശിക്ഷാ നടപടികൾ. സ്റ്റേജിലെ പിഴവ് കാരണം മത്സരത്തിനിടയിൽ വീണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നഷ്ടമായ വിദ്യാർത്ഥിനിയുടെ ഹർജിയിൽ ആണ് ജസ്റ്റിസ് വി ജി അരുണിന്‍റെ ഉത്തരവ്. ഹർജിക്കാരുടെ അപ്പീലുകൾ തള്ളിയ തീരുമാനം അപ്പീൽ കമ്മിറ്റി പുനപരിശോധിക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. 5 ദിവസത്തിനുള്ളിൽ തീർപ്പ് ഉണ്ടാക്കാനും കോടതി […]

Posted inബിസിനസ്സ്

റെക്കോര്‍ഡ് നേട്ടത്തിലേക്ക് ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍

റെക്കോര്‍ഡ് നേട്ടത്തിലേക്ക് ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2022- 23 സാമ്പത്തിക വര്‍ഷത്തില്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 27 ബില്യണ്‍ ഡോളറിലേക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍. മുന്‍ സാമ്പത്തിക വര്‍ഷം 24.62 ബില്യണ്‍ ഡോളറായിരുന്നു കയറ്റുമതി മൂല്യം. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ ഏപ്രില്‍-നവംബര്‍ കാലയളവില്‍ 16.57 ബില്യണ്‍ ഡോളറിന്റേതായിരുന്നു ഫാര്‍മ കമ്പനികളുടെ കയറ്റുമതി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.3 ശതമാനത്തിന്റെ വര്‍ധവാണ് കയറ്റുമതിയില്‍ ഉണ്ടായത്. ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന ഫാര്‍മ കമ്പനികളുടെ 51 ശതമാനം വിപണി വിഹിതം […]

Posted inവിനോദം

‘മിഷന്‍ മജ്‌നു’വിലെ മെലഡിയെത്തി, ‘റബ്ബ ജണ്ഡ’

സിദ്ധാര്‍ഥ് മല്‍ഹോത്രയെ നായകനാക്കി ശന്തനു ബാഗ്ചി സംവിധാനം ചെയ്യുന്ന മിഷന്‍ മജ്‌നു എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ബോളിവുഡിലെ അരങ്ങേറ്റ ചിത്രമായിരുന്ന ഗുഡ്‌ബൈക്കു ശേഷം രശ്മിക അഭിനയിച്ച ഹിന്ദി ചിത്രമാണിത്. റബ്ബ ജണ്ഡ എന്നാരംഭിക്കുന്ന മെലഡി ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷബീര്‍ അഹമ്മദ് ആണ്. തനിഷ്‌ക് ബാഗ്ചി ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജുബിന്‍ നൌടിയാല്‍ ആണ് പാടിയിരിക്കുന്നത്. സ്‌പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പര്‍മീത് സേഥി, ഷരിബ് ഹാഷ്മി, […]

Posted inവിനോദം

ആഗോള കളക്ഷനില്‍ കുതിപ്പുമായി അവതാര്‍ 2

ലോകപ്രശസ്ത പണംവാരി സിനിമകളുടെ പട്ടികയിലേക്കു കുതിക്കുകയാണ് ജയിംസ് കാമറൂണിന്റെ അവതാര്‍ 2. ആഗോള തലത്തില്‍ ഇതുവരെ 7000 കോടി രൂപയിലേറെ ചിത്രം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസ്മസ് അവധി കൂടി ആരംഭിച്ചതോടെ കളക്ഷനില്‍ റെക്കോര്‍ഡ് തന്നെ സിനിമ സൃഷ്ടിക്കും എന്നാണ് വിലയിരുത്തല്‍. പണംവാരിയ ചിത്രങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് അവതാര്‍ 2 ഇപ്പോള്‍. ടോം ക്രൂസ് ചിത്രം ടോപ്പ് ഗണ്‍ മാവറിക് ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയില്‍ ആഗോള കളക്ഷന്‍ 300 കോടി പിന്നിട്ടു കഴിഞ്ഞു. കേരളത്തിലും […]

Posted inഓട്ടോമോട്ടീവ്

ബേസിലിന്റെ യാത്രകള്‍ക്ക് കൂട്ടായി വോള്‍വോ എക്‌സ്സി 90

വോള്‍വോ എക്‌സ്സി 90 എസ്‌യുവി സ്വന്തമാക്കി സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. കൊച്ചിയിലെ വോള്‍വോ വിതരണക്കാരില്‍ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. ഏകദേശം 97 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ലോകത്തിലെ ഏറ്റവും സുരക്ഷിത എസ്‌യുവികളിലൊന്നായ വാഹനം, വോള്‍വോയുടെ ഏറ്റവും മികച്ച എസ്‌യുവി കൂടിയാണ്. വോള്‍വോയുടെ ചരിത്രത്തില്‍ ഏറ്റവും ആഡംബരപൂര്‍ണമായ വാഹനമാണ് എക്‌സ്സി 90. രണ്ടു ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് എന്‍ജിനാണ് വാഹനത്തില്‍. 300 ബിഎച്ച്പി കരുത്തും 420 എന്‍എം ടോര്‍ക്കുമുണ്ട്. 100 കിലോമീറ്റര്‍ […]

Posted inപുസ്തകങ്ങൾ

നോവല്‍ മാഫിയ

ഒരു പേക്കിനാവിനുള്ളില്‍ വായനക്കാരെ കുടുക്കിക്കളയുന്ന, അവരെ വിടാതെ പിന്തുടര്‍ന്നു വേട്ടയാടുന്ന നാലു നോവെല്ലകള്‍. കൊല തൊഴിലാക്കിയവരും, ആത്മഹത്യയ്ക്കു കുറുക്കുവഴി തേടുന്നവരും, ശവത്തിനു കാവലിരിക്കുന്നവരും, അബോധത്തിലും രതിയുടെ തരിപ്പ് ഉടലിലറിയുന്നവരുമൊക്കെയാണ് ഈ ‘സൈക്കഡലിക്’ റിപ്പബ്ലിക്കില്‍ പൗരത്വം നേടിയിരിക്കുന്നത്. ഭയം നട്ടെല്ലിനെ നക്കിത്തുടയ്ക്കുകയും ഉദ്വേഗം സിരാപടലത്തെ ചൂടുപിടിപ്പിക്കുകയും ചെയ്യുന്ന അത്യന്തം വിഭ്രാമകവുമായ

Posted inആരോഗ്യം

ചര്‍മസംരക്ഷണത്തിന് കറ്റാര്‍വാഴ

ചര്‍മസംരക്ഷണത്തിന് ഏറ്റവും നല്ല ഔഷധമാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴ ചര്‍മ്മത്തിന്റെ ഒരു സംരക്ഷിത പാളിയായി പ്രവര്‍ത്തിക്കുകയും ഈര്‍പ്പം നിറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കറ്റാര്‍വാഴയില്‍ ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി, ഇ എന്നിവ ഉള്‍പ്പെടുന്ന ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ സ്വാഭാവിക ദൃഢത മെച്ചപ്പെടുത്താനും കൂടുതല്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കും. കറ്റാര്‍വാഴ ചര്‍മ്മത്തെ ജലാംശം കൊണ്ട് നിറയ്ക്കുന്ന ഒരു മികച്ച മോയ്‌സ്ചറൈസിംഗ് ഘടകമാണ്. ഇതില്‍ ഉയര്‍ന്ന അളവില്‍ ജലാംശം അടങ്ങിയിരിക്കുന്നു, കൂടാതെ ചര്‍മ്മത്തെ പോഷിപ്പിക്കാന്‍ കഴിയുന്ന വിറ്റാമിന്‍ ഇയും […]

Posted inലേറ്റസ്റ്റ്

ആദിവാസി യുവാവിന് സർക്കാർ ജോലി നിഷേധിച്ച സംഭവത്തില്‍ എസ്‍സി എസ്ടി കമ്മീഷൻ കേസെടുത്തു

ഉന്തിയ പല്ലിൻ്റെ പേരിൽ അട്ടപ്പാടിയിലെ ആദിവാസി യുവാവിന് സർക്കാർ ജോലി നിഷേധിച്ച സംഭവത്തില്‍ എസ്‍സി എസ്ടി കമ്മീഷൻ കേസെടുത്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ ഉദ്യോഗമാണ് നിരതെറ്റിയ പല്ലിന്റെ പേരില്‍ ആനവായി ഊരിലെ മുത്തുവിന് നഷ്ടമാകുന്നത്. സെപ്തംബറിൽ നടന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ എഴുത്ത് പരീക്ഷയും, ഈ മാസം ആദ്യം കായിക ക്ഷമത പരീക്ഷയും വിജയിച്ചു. എന്നാൽ, ശാരീരിക ക്ഷമത പരിശോധിച്ച ഡോക്ടർ ഉന്തിയ പല്ല് സർട്ടിഫിക്കറ്റിൽ എടുത്ത് എഴുതിയത് വിനയായി. നിരതെറ്റിയ പല്ല് അയോഗ്യതയെന്ന് വിജ്ഞാപനത്തിലുണ്ടെന്നാണ് പിഎസ്‍സി […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 26.12.22

എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി ജയരാജനെതിരായ ആരോപണത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനു ‘തണുപ്പ് എങ്ങനെയുണ്ട്’ എന്നു  മറുചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനും പ്രധാനമന്ത്രി നേരന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താനുമാണ് പിണറായി ഡല്‍ഹിയില്‍ എത്തിയത്. ഇപി ജയരാജനെതിരെ സിപിഎമ്മില്‍നിന്ന് ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം അമ്പരപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അനധികൃത ധന സമ്പാദനത്തിലൂടെയാണ് റിസോര്‍ട്ട് നിര്‍മിച്ചത്. കള്ളപ്പണം വെളുപ്പിച്ചെന്ന ഗുരുതര ആരോപണമാണ് […]