കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങൾ നൽകി എയര്‍ ഇന്ത്യ. യുഎയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് പുതിയ നിര്‍ദേശം. കൊവിഡ് വാക്സീന് എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം. പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വിമാനത്താവളങ്ങളിൽ റാൻഡം പരിശോധനയില്ലെന്നും എയർ ഇന്ത്യയുടെ നിർദ്ദേശങ്ങളിലുണ്ട്. നാട്ടിലെത്തിയ ശേഷം കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ അടുത്ത ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം.
പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങൾ നൽകി എയര്‍ ഇന്ത്യ
