പോക്സോ ഇരകളടക്കം രക്ഷപ്പെട്ട കോട്ടയത്തെ നിർഭയ കേന്ദ്രം പൂട്ടാന്‍ വനിത ശിശു വികസന വകുപ്പ് ഉത്തരവിട്ടു. വനിത ശിശു വികസന വകുപ്പിന്‍റെ കീഴിലുള്ള നിര്‍ഭയ കേന്ദ്രത്തിന്‍റെ നടത്തിപ്പില്‍ നിന്ന് മഹിളാ സമഖ്യ സൊസൈറ്റിയെ ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബറിലാണ് കോട്ടയത്തെ നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് കൗമാരക്കാരായ ഒമ്പത് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടത്. രക്ഷപ്പെട്ട പെൺകുട്ടികളെ പിന്നീട് ഇക്കൂട്ടത്തിലുള്ള ഒരു പെൺകുട്ടിയുടെ ബന്ധുവീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു.
ക്രിസ്മസിന് റെക്കോർഡ് മദ്യ വില്പനയുമായി കേരളം
ക്രിസ്മസിന് കേരളത്തിൽ റെക്കോഡ് മദ്യവിൽപന. 229.80 കോടി രൂപയുടെ മദ്യമാണ് ഡിസംബർ 22, 23, 24 തിയതികളിൽ സംസ്ഥാനത്ത് വിൽപ്പന നടന്നത്. ക്രിസ്മസ് ദിനത്തിൽ മാത്രം വിറ്റത് 89.52 കോടി രൂപയുടെ മദ്യം. മദ്യ വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത് കൊല്ലം ജില്ലയാണ്. 68.48 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. രണ്ടാമത് തിരുവനന്തപുരം, വിൽപ്പന നടന്നത് 65.07ലക്ഷത്തിനാണ്. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുട, 61.49 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. പുതുവത്സരാഘോഷത്തോടനുബന്ധിച്ചും മദ്യ വില്പന കൂടാനാണ് സാധ്യതയുള്ളതെന്നാണ് […]
ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറിയേക്കും
മൊറാഴയിലെ വൈദേകം ആയൂര്‍വേദ റിസോർട്ടുമായി ബന്ധപ്പെട്ട് സാമ്പത്തിക ആരോപണമുന്നയിക്കപ്പെട്ട മുതിര്‍ന്ന നേതാവ് ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറിയേക്കും. ഒഴിയാൻ സന്നദ്ധത അറിയിച്ചെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ. സാമ്പത്തികാരോപണത്തിൽ പാര്‍ട്ടി വേദികളിൽ മറുപടി നൽകാനാണ് ഇപിയുടെ നിലപാടെന്നാണ് സൂചന. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിഷയം ചര്‍ച്ചക്ക് വരും. വടകര ലോക്സഭാ സീറ്റിൽ മത്സരിക്കുമ്പോൾ ജയരാജൻ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും സിപിഎമ്മിന് പരാതി ലഭിച്ചെന്നുമാണ് വിവരം. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള […]
ഇ പി ജയരാജനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി ഡി സതീശൻ
ഇപി ജയരാജനെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റേത് അമ്പരപ്പിക്കുന്ന മൗനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അനധികൃത സ്വത്ത് സമ്പാദനത്തിലൂടെയാണ് റിസോർട്ട് നിർമിച്ചത്. കള്ളപ്പണം വെളുപ്പിച്ചെന്ന ഗുരുതര ആരോപണവും ഉൾപ്പടെയാണ് പുറത്തുവരുന്നത്. സ്വർണക്കടത്ത് സംഘങ്ങളുമായും എൽഡിഎഫിന് ബന്ധമുണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു. ഇ പി ജയരാജനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയര്‍ന്ന ആരോപണം അതീവ ഗൗരവതരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. ജയരാജന്‍ മന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഈ ആരോപണത്തില്‍ […]
തൃശ്ശൂരിൽ ബസ്സും കാറും കൂട്ടിയിടിച്ച് 4 മരണം
തൃശ്ശൂർ എറവിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഉച്ചക്ക് 12:45 ഓടെയാണ് അപകടമുണ്ടായത്. ബന്ധുവീട്ടിലെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം. കാർ യാത്രക്കാരായ എൽത്തുരുത്ത് സ്വദേശികളായ സി ഐ വിൻസൻറ് (61) ഭാര്യ മേരി (56), വിൻസന്റിന്റെ സഹോദരൻ തോമസ്, ജോർജ് എന്നിവരാണ് മരിച്ചത്. ഇടുങ്ങിയ വഴിയിലൂടെ മറ്റൊരു കാറിനെ മറികടന്ന് മുന്നോട്ട് പോകുന്നതിനിടെയാണ് എതിര്‍ദിശയില്‍നിന്ന് വന്ന ബസില്‍ കാര്‍ ഇടിച്ചുകയറിയത്. നാട്ടുകാർ ഉടൻ രക്ഷാപ്രവര്‍ത്തനം നടത്തി. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലായിരുന്നു. […]
സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 26
◾എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ.പി ജയരാജന്‍ മാറിയേക്കും. ഒഴിയാന്‍ സന്നദ്ധത അറിയിച്ചെന്നാണ് സൂചന. ഒരു മാസത്തിലേറെയായി ജയരാജന്‍ മാറിനില്‍ക്കുകയായിരുന്നു. സിപിഎം സംസ്ഥാന സമിതിയില്‍ റിസോര്‍ട്ടിലെ നിക്ഷേപം സംബന്ധിച്ച് പി ജയരാജന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ പരാതിയുണ്ടെങ്കില്‍ എഴുതിത്തരണമെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചത്. ആരോപണം ഉന്നയിച്ച പി. ജയരാജനെതിരേ ഇപിയെ പിന്തുണയ്ക്കുന്നവര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കു പരാതികള്‍ നല്‍കി. ക്വട്ടേഷന്‍ ബന്ധത്തെക്കുറിച്ചാണ് ആരോപണം. ◾മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച രാവിലെ […]
മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
സി പി എം പോളിറ്റ്ബ്യൂറോ യോഗത്തിൽ പെങ്കെടുക്കാനായി ദില്ലിയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി നാളെ കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച രാവിലെ 10.45-ന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്. സംസ്ഥാനത്തെ മലയോര മേഖലയിൽ വലിയ ആശങ്ക സൃഷ്ടിച്ച ബഫർ സോൺ വിഷയം,സിൽവർ ലൈൻ പദ്ധതിക്കുള്ള കേന്ദ്രാനുമതി അനന്തമായി നീളുന്നതിലുള്ള പരാതി തുടങ്ങിയ കാര്യങ്ങൾ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ കൂടി പങ്കെടുക്കാനായിട്ടാണ് മുഖ്യമന്ത്രി ദില്ലിയിലേക്ക് എത്തുന്നത്. ഇതിനിടയിലാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള സമയം ലഭിച്ചത്.
കളിപ്പാട്ട കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവുമായി ഇന്ത്യ
ഇന്ത്യന്‍ നിര്‍മ്മിത കളിപ്പാട്ടങ്ങളുടെ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ്. 2021- 22 കാലയളവിലെ കണക്കുകള്‍ പ്രകാരം, 326.63 മില്യണ്‍ ഡോളറിന്റെ കളിപ്പാട്ടങ്ങളാണ് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്തിരിക്കുന്നത്. അതേസമയം, കളിപ്പാട്ടങ്ങളുടെ ഇറക്കുമതി 109.72 മില്യണ്‍ ഡോളറായാണ് കുറഞ്ഞത്. നിലവാരമില്ലാത്തതും സുരക്ഷിതമല്ലാത്തതുമായ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. 2014- 15 കാലയളവില്‍ കളിപ്പാട്ടങ്ങളുടെ കയറ്റുമതി 96.17 മില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. നിലവില്‍, ആഭ്യന്തര കളിപ്പാട്ട നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെയുള്ള എംഎസ്എംഇകളെ പ്രോത്സാഹിപ്പിക്കുന്നതിന് വായ്പാ പിന്തുണ […]
ഇനി സ്റ്റാറ്റസും റിപ്പോര്‍ട്ട് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സാപ്പ്
സംശയം തോന്നുന്ന വാട്‌സാപ്പ് സ്റ്റാറ്റസ് റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരവുമായി വാട്‌സ് ആപ്പ്. നിലവില്‍ വ്യാജ മെസേജുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപയോക്താവിന് അവസരം ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ, ഉപയോക്താവിന്റെ കോണ്‍ടാക്ടിലുള്ള ആരെങ്കിലും അശ്ലീല വീഡിയോയോ വാട്‌സാപ്പ് പോളിസി പാലിക്കാത്ത ഉള്ളടക്കമോ മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്ന അപ്‌ഡേറ്റോ സ്റ്റാറ്റസിലൂടെ പങ്കുവെച്ചാല്‍ പുതിയ ഫീച്ചറിന്റെ സഹായത്തോടെ റിപ്പോര്‍ട്ട് ചെയ്യാനാകും. ഡെസ്‌ക് ടോപ്പ് വേര്‍ഷനില്‍ ഈ ഫീച്ചര്‍ വാട്‌സാപ്പ് പരീക്ഷിച്ചുവരുന്നതായാണ് വിവരങ്ങള്‍. സംശയകരമായി തോന്നുന്ന സ്റ്റാറ്റസ് അപ്ഡേറ്റ് വാട്സ്ആപ്പിന്റെ മോഡറേഷന്‍ ടീമിനെ അറിയിക്കാന്‍ സാധിക്കുന്നവിധം […]
ഭാരത് ജോഡോ യാത്രാ സംഘം സഞ്ചരിക്കുന്ന കണ്ടെയ്നെറില്‍ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരുടെ പരിശോധന
ഭാരത് ജോഡോ യാത്ര കണ്ടെയ്നെറില്‍ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസ്. യാത്ര ദില്ലിയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ട് മുന്‍പ് ദില്ലി ഹരിയാന അതിര്‍ത്തിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. രാഹുല്‍ ഗാന്ധിയുടെ യാത്രയെ അനുഗമിക്കുന്ന സംഘം തങ്ങുന്ന കണ്ടെയ്നർ ലോറിയാണ് ഇന്റലിജന്റ് സ് പരിശോധിച്ചത്. യാത്രയുടെ ഭാവി പദ്ധതിയടക്കം ആസൂത്രണം ചെയ്യുന്നത് ഈ സംഘമാണ്. പരിശോധനയ്ക്കെത്തിയ മൂന്ന് പേരെ പിടികൂടി സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഇവര്‍ ദില്ലി പോലീസ് […]
