സി പി എം പോളിറ്റ്ബ്യൂറോ യോഗത്തിൽ പെങ്കെടുക്കാനായി ദില്ലിയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി നാളെ കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച രാവിലെ 10.45-ന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്. സംസ്ഥാനത്തെ മലയോര മേഖലയിൽ വലിയ ആശങ്ക സൃഷ്ടിച്ച ബഫർ സോൺ വിഷയം,സിൽവർ ലൈൻ പദ്ധതിക്കുള്ള കേന്ദ്രാനുമതി അനന്തമായി നീളുന്നതിലുള്ള പരാതി തുടങ്ങിയ കാര്യങ്ങൾ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ കൂടി പങ്കെടുക്കാനായിട്ടാണ് മുഖ്യമന്ത്രി ദില്ലിയിലേക്ക് എത്തുന്നത്. ഇതിനിടയിലാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള സമയം ലഭിച്ചത്.
മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
