Posted inലേറ്റസ്റ്റ്

ഭിന്നശേഷിക്കാർക്കായി സൗജന്യ സഹായ ഉപകരണ വിതരണ ക്യാമ്പ്

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് ഡിസംബര്‍ 27 മുതല്‍ 30 വരെ ക്യാമ്പ് സംഘടിപ്പിക്കുന്നു. എന്‍. സി. എസ്. സി നാലാഞ്ചിറ, എ. എല്‍. ഐ. എം.ഒ ബാംഗ്ലൂര്‍, നാഷണല്‍ സര്‍വീസ് സ്‌കീം എറണാകുളം, റോട്ടറി ക്ലബ് എറണാകുളം, ബി. ആര്‍. സി അസോസിയേഷന്‍ ഫോര്‍ ഇന്റലക്ച്വല്‍ ഡിസേബിള്‍ഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 27ന് കൂത്താട്ടുകുളം ഗവ. യു. പി. എസിലും 28ന് കോതമംഗലം സ്വാന്തന സ്‌പെഷ്യല്‍ […]

Posted inലേറ്റസ്റ്റ്

രാഹുൽ ഗാന്ധിയെ പുകഴ്ത്തി സ്റ്റാലിൻ

ഭാരത് ജോഡോ യാത്ര നടത്തുന്ന ”പ്രിയ സഹോദരൻ രാഹുൽ ഗാന്ധി “യുടെ പ്രസംഗങ്ങൾ രാജ്യത്തു പ്രകമ്പനം സൃഷ്ടിക്കുന്നുവെന്ന് സ്റ്റാലിൻ . നെഹ്‌റുവിനെ കുറിച്ചു മുതിർന്ന കോൺഗ്രസ് നേതാവ് എ.ഗോപണ്ണ എഴുതിയ ‘മാമനിതാർ നെഹ്‌റു’ എന്ന പുസ്തകം ചെന്നൈയിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു തമിഴ് നാട് മുഖ്യമന്ത്രി. രാഹുൽ ഗാന്ധിയുടേത് തിരഞ്ഞെടുപ്പ് രാഷ്ട്രീയമോ കക്ഷി രാഷ്ട്രീയമോ അല്ല. പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയമാണു രാഹുൽ സംസാരിക്കുന്നത്. അതുകൊണ്ടാണു ചില വ്യക്തികൾ അദ്ദേഹത്തെ ശക്തമായി എതിർക്കുന്നത്. രാഹുലിന്റെ സംസാരം ചിലപ്പോൾ നെഹ്‌റുവിനെപ്പോലെയാണ്. നെഹ്റുവിന്റെ […]

Posted inലേറ്റസ്റ്റ്

കേരളാ നിയമസഭയുടെ ബജറ്റവതരണം ജനുവരി അവസാനത്തോടെ ഉണ്ടായേക്കും

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാമത്തെ സമ്മേളനം ജനുവരിയിലും തുടരും. ബജറ്റവതരണം ജനുവരി അവസാന ആഴ്ചയിലുണ്ടായേക്കും. ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗം മെയ് മാസത്തിലേക്ക് നീട്ടാനാണ് സർക്കാരിൻ്റെ നീക്കം.നിയമസഭയിൽ ഗവർണർ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗം അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കി വരികയാണ്. നേരത്തേ സമ്മേളനം പിരിഞ്ഞ കാര്യം ഇതേവരെ സർക്കാർ ഗവർണറെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ധനമന്ത്രി കെഎൻ ബാലഗോപാൽ ഇതിനോടകം ബജറ്റ് തയ്യാറാക്കുന്ന നടപടികളിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. നിയമസഭാസമ്മേളനത്തിൻ്റെ കാര്യത്തിൽ അടുത്ത ബുധനാഴ്ച ചേരുന്ന […]

Posted inലേറ്റസ്റ്റ്

പി.ജയരാജനെതിരേയും പരാതികൾ

ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജനെതിരേ പാർട്ടിയിൽ പരാതി പ്രളയം. ഇ പി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് പി ജയരാജനെതിരെ സിപിഎമ്മിൽ പരാതി ലഭിച്ചു കൊണ്ടിരിക്കുന്നത്. കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘവുമായുള്ള പി. ജയരാജന്റെ ക്വട്ടേഷൻ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സിപിഎം കേന്ദ്ര -സംസ്ഥാന നേതൃത്വങ്ങൾക്ക് പരാതി ലഭിച്ചിട്ടുള്ളത്. ഇതോടൊപ്പം വടകര ലോക്സഭാ സീറ്റിൽ മത്സരിക്കുമ്പോൾ പി. ജയരാജൻ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും ഫണ്ടിനായി പിരിച്ച തുക മുഴുവൻ പാർട്ടിക്ക് അടച്ചില്ലെന്നുമുള്ള […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചാൻസലർ ബില്ലിൽ നിയമോപദേശം തേടും; രാജ്ഭവൻ

സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണ്ണറെ നീക്കാനുള്ള ബില്ലിൽ ഉടൻ തന്നെ നിയമോപദേശം തേടാനുറച്ച് ഗവർണ്ണർ. നിയമ വിദഗ്ദരുമായി ആലോചിച്ചു ബിൽ രാഷ്ട്രപതിയുടെ പരിഗണനക്ക് വിടാനാണ് ആലോചന. വിദ്യാഭ്യാസം കൺകറന്റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനത്തിന് മാത്രമായി മാറ്റത്തിൽ തീരുമാനം എടുക്കാൻ ആകില്ല എന്നാണ് രാജ് ഭവൻ വൃത്തങ്ങൾ പറയുന്നത്. അതിനാലാണ് 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്ന ബില്ലിന്മേൽ നിയമോപദേശം തേടാനും ബില്ലിൽ വിശദമായ പരിശോധന നടത്താനാനും രാജ്ഭവൻ തീരുമാനിച്ചത്. നിയമ സഭ പാസ്സാക്കിയ […]

Posted inലേറ്റസ്റ്റ്

ശീതകാലക്കൊടുങ്കാറ്റിൽ അമേരിക്കൻ ജനജീവിതം സ്തംഭിച്ചു.

അമേരിക്കയിലും കാനഡയിലും ഉണ്ടായ ശീതകാല കൊടുങ്കാറ്റിൽ ജനജീവിതം സ്തംഭിച്ചു. ഹിമാപതത്തിൽ അമേരിക്കയിൽ 26 പേർ മരണപ്പെട്ടുവെന്നാണ് വിവരം. കനത്ത ശീതക്കാറ്റിനെ തുടർന്നുണ്ടായ വൈദ്യുതി മുടക്കത്തിൽ നാട് ഇരുട്ടിലായി. രണ്ട് ലക്ഷത്തിലധികം പേരെ വൈദ്യുതിത്തകരാർ ബാധിച്ചെന്നാണ് വിവരം. അതികഠിനമായ തണ്ണുപ്പും ഇടവേളയില്ലാത്ത മഞ്ഞുവീഴ്ചയും ചേർന്നതോടെ അമേരിക്കയിലെ പല സംസ്ഥാനങ്ങളും ഏതാണ്ട് മരവിച്ച നിലയിലാണ്. ഈ സ്ഥിതി വാരാന്ത്യത്തോടെ അവസാനിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ കരുതുന്നത്. ഐസും മഞ്ഞും പൊതിഞ്ഞ വീടുകളിൽ കുടുങ്ങിയ നിലയിലാണ് ലക്ഷക്കണക്കിന് അമേരിക്കക്കാർ. ആയിരക്കണക്കിന് വിമാനങ്ങൾ കനത്ത […]

Posted inലേറ്റസ്റ്റ്

വടക്കേയിന്ത്യൽ ശൈത്യം കടുക്കുന്നു

വടക്കേ ഇന്ത്യ ശൈത്യതരംഗത്തിൽ ഉറയുന്നു. കശ്മീരിൽ താപനില മൈനസ് ഏഴിലേക്കെത്തി. ദില്ലിയിലെ ചില മേഖലകളിൽ കഴിഞ്ഞ രാത്രിയിലും താപനില മൂന്ന് ഡിഗ്രിയിൽ താഴെയായിരുന്നു. അഞ്ച് ദിവസം കൂടി സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ദില്ലിക്കൊപ്പം ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും അതിശൈത്യവും മൂടൽമഞ്ഞും കുറച്ചു ദിവസങ്ങൾ കൂടി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കടുത്ത ശീതക്കാറ്റിനും സാധ്യതയുണ്ട്. ജമ്മു കശ്മീരിലാണ് അതിശൈത്യം ഏറ്റവും കഠിനമായിട്ടുള്ളത്. കശ്മീരിലെ ഏറെ പ്രശസ്തമായ ദൽ തടാകത്തിൽ വെള്ളം ഉറച്ചതോടെ […]

Posted inലേറ്റസ്റ്റ്

വടകരയിൽ വ്യാപാരി യെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോഴിക്കോട് വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം തന്നെയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രാജന്റെ മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. ഇയാളുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണഭരണങ്ങളും കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടു. ഇന്നലെ രാത്രിയിലാണ് രാജനെ കടക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വടകര സീറ്റ് മറ്റൊരു പഴയ സ്റ്റാൻഡിന് സമീപം പലചരക്ക് കട നടത്തിയിരുന്ന അടക്കാതെരു സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. രാത്രിയിൽ രാജനൊപ്പം മറ്റൊരാൾ കൂടി കടയിൽ ഉണ്ടായിരുന്നതായി സമീപത്ത് കട നടത്തുന്ന അശോകൻ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ രാത്രി […]

Posted inലേറ്റസ്റ്റ്

രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 3 വിക്കറ്റ് ജയം

ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 3 വിക്കറ്റ് വിജയം. 145 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നാലാം ദിനം കളിയാരംഭിക്കുമ്പോള്‍ 45 ന് 4 എന്ന നിലയിലായിരുന്നു. 29 റണ്‍സ് കൂട്ടി ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ട് തോല്‍വി ഉറപ്പിച്ച ഇന്ത്യയെ വിജയത്തിലെത്തിച്ചത് ശ്രേയസ് അയ്യര്‍ – രവിചന്ദ്രന്‍ അശ്വിന്‍ സഖ്യത്തിന്റെ 71 റണ്‍സിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ്. അശ്വിന്‍ 42 റണ്‍സ് നേടിയപ്പോള്‍ ശ്രേയസ് അയ്യര്‍ 29 റണ്‍സ് […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 26

◾കേരള ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വൈസ് ചാന്‍സലര്‍ നിയമനത്തിനു യുജിസി ചട്ടങ്ങള്‍ ബാധകമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുന്‍ വിസി ഡോ റിജി ജോണിന്റെ ഹര്‍ജിയും സുപ്രീംകോടതിയിലുണ്ട്. വിസി നിയമന പട്ടികയില്‍ ഉണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ. കെ.കെ. വിജയനാണ് യുജിസി മാനദണ്ഡമനുസരിച്ചു ഡോ. റിജി ജോണിനു യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത്. ◾പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാന്‍ സമയം […]