ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 3 വിക്കറ്റ് വിജയം. 145 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നാലാം ദിനം കളിയാരംഭിക്കുമ്പോള്‍ 45 ന് 4 എന്ന നിലയിലായിരുന്നു. 29 റണ്‍സ് കൂട്ടി ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ട് തോല്‍വി ഉറപ്പിച്ച ഇന്ത്യയെ വിജയത്തിലെത്തിച്ചത് ശ്രേയസ് അയ്യര്‍ – രവിചന്ദ്രന്‍ അശ്വിന് സഖ്യത്തിന്റെ 71 റണ്‍സിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ്. അശ്വിന് 42 റണ്‍സ് നേടിയപ്പോള്‍ ശ്രേയസ് അയ്യര്‍ 29 റണ്‍സ് നേടി. ഇതോടെ ഇന്ത്യ 2-0 ന് പരമ്പര സ്വന്തമാക്കി. രവിചന്ദ്ര അശ്വിന് കളിയിലെ താരമായപ്പോള്‍ ചേതേശ്വര്‍ പൂജാര പരമ്പരയുടെ താരമായി.
രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 3 വിക്കറ്റ് ജയം
