സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണ്ണറെ നീക്കാനുള്ള ബില്ലിൽ ഉടൻ തന്നെ നിയമോപദേശം തേടാനുറച്ച് ഗവർണ്ണർ. നിയമ വിദഗ്ദരുമായി ആലോചിച്ചു ബിൽ രാഷ്ട്രപതിയുടെ പരിഗണനക്ക് വിടാനാണ് ആലോചന. വിദ്യാഭ്യാസം കൺകറന്റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനത്തിന് മാത്രമായി മാറ്റത്തിൽ തീരുമാനം എടുക്കാൻ ആകില്ല എന്നാണ് രാജ് ഭവൻ വൃത്തങ്ങൾ പറയുന്നത്. അതിനാലാണ് 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്ന ബില്ലിന്മേൽ നിയമോപദേശം തേടാനും ബില്ലിൽ വിശദമായ പരിശോധന നടത്താനാനും രാജ്ഭവൻ തീരുമാനിച്ചത്. നിയമ സഭ പാസ്സാക്കിയ ബിൽ കഴിഞ്ഞ ദിവസം ആണ് ഗവർണ്ണർക്ക് അയച്ചത്. ഉത്തരേന്ത്യയിൽ ഉള്ള ഗവൺണർ മൂന്നിന് ആണ് കേരളത്തിൽ മടങ്ങി എത്തുക.
ചാൻസലർ ബില്ലിൽ നിയമോപദേശം തേടും; രാജ്ഭവൻ
