പോക്സോ ഇരകളടക്കം രക്ഷപ്പെട്ട കോട്ടയത്തെ നിർഭയ കേന്ദ്രം പൂട്ടാന്‍ വനിത ശിശു വികസന വകുപ്പ് ഉത്തരവിട്ടു. വനിത ശിശു വികസന വകുപ്പിന്റെ കീഴിലുള്ള നിര്‍ഭയ കേന്ദ്രത്തിന്റെ നടത്തിപ്പില്‍ നിന്ന് മഹിളാ സമഖ്യ സൊസൈറ്റിയെ ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബറിലാണ് കോട്ടയത്തെ നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് കൗമാരക്കാരായ ഒമ്പത് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടത്. രക്ഷപ്പെട്ട പെൺകുട്ടികളെ പിന്നീട് ഇക്കൂട്ടത്തിലുള്ള ഒരു പെൺകുട്ടിയുടെ ബന്ധുവീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു.
കോട്ടയത്തെ നിർഭയ കേന്ദ്രം പൂട്ടാന്‍ വനിത ശിശു വികസന വകുപ്പ് ഉത്തരവ്
