ചെണ്ടമേളവുമായി വധു, ചുവടുവച്ച് വരനും അതിഥികളും വധു ചെണ്ടയുമായി വിവാഹ വേദിയില്‍ എത്തിയപ്പോള്‍ പലരും അമ്പരന്നു. കല്യാണവേഷത്തില്‍ സര്‍വാഭരണ വിഭൂഷിതയായ വധു മേള കലാകാരന്മാര്‍ക്കൊപ്പം ചെണ്ടമേള പ്രകടനവും നടത്തി. ഗുരുവായൂര്‍ ശ്രികൃഷ്ണ ക്ഷേത്രത്തില്‍ താലി കെട്ടിനുശേഷം രാജ വത്സത്തില്‍ ഞായറാഴ്ച നടന്ന വിവാഹ സല്‍ക്കാര ചടങ്ങിലാണ് വധു കല്യാണ വേഷത്തില്‍ ചെണ്ടയില്‍ കൊട്ടിക്കയറിയത്. കണ്ടാണശേരി ചൊവ്വല്ലൂര്‍ സ്വദേശി പാലിയത്ത് ശ്രീകുമാറിന്റെയും രശ്മിയുടെയും മകളായ ശില്പയാണ് ചെണ്ടയില്‍ വിസ്മയം തീര്‍ത്ത നവവധു. ശില്‍പയുടെ മേളപ്പെരുക്കം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി. […]
രാജ്യത്തെ ഏറ്റവും നീളം കൂടിയ ആറുവരി ഉയരപ്പാത എൻ എച്ച് 66 ലെ അരൂർ മുതൽ തുറവൂർ തെക്കു വരെ
രാജ്യത്തെ ഏറ്റവും ചെലവേറിയതും നീളം കൂടിയതുമായ ആറുവരി ഉയരപ്പാത ദേശീയപാത 66 ലെ അരൂർ മുതൽ തുറവൂർ തെക്കു വരെ നിർമ്മിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ 20 ഇടങ്ങളിലായി നിർമ്മിക്കുന്ന ദേശീയ പാതകളിൽ ഒന്നാണിത്. ഒറ്റ തൂണിൽ 26 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന ഈ ഉയരപ്പാത രാജ്യത്തെ ഏറ്റവും നീളം കൂടിയ ഉയരപ്പാതയാണ്. ഇതിനായി ഏറ്റെടുക്കേണ്ട ഭൂമിയുടെ അതിർ നിർണയവും കല്ലിടലും പൂർത്തിയായി. പുതുവർഷത്തിൽ പണി തുടങ്ങും.മൂന്നുവർഷത്തിനകം പണിപൂർത്തിയാകുമെന്ന് അധികൃതർ പറയുന്നു. സംസ്ഥാനത്ത് ദേശീയപാതാ വികസനത്തിന് 1082.07 […]
എസ് ബി ഐ യുടെ സ്വകാര്യവത്കരണ നടപടികൾ ഊർജ്ജിതം
ജീവനക്കാരെ കുറച്ചും ശാഖകൾ പൂട്ടിയും ചെറുകിട ബിസിനസുകൾ ഇല്ലതാക്കിക്കൊണ്ടും രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐയുടെ സ്വകാര്യവൽക്കരണ നടപടികൾ ഊർജിതമാക്കി. സ്ഥിരം ജീവനക്കാരെ മാർക്കറ്റിങ് ജീവനക്കാരായി മാറ്റിക്കൊണ്ട് സെയിൽസ് ഫോഴ്‌സ് രൂപീകരണം ത്വരിതപ്പെടുത്തി. അങ്ങനെ സ്വകാര്യവൽക്കരണത്തിനുള്ള മുഖ്യകടമ്പയായ കൂടുതൽ ശാഖകൾ അടച്ചുപൂട്ടലിനുള്ള നടപടികൾ തുടങ്ങി. മൾട്ടി പ്രോഡക്ട് സെയിൽസ് ഫോഴ്‌സ് രൂപീകരണമാണ് ഇതു കൊണ്ട് നടത്തുന്നത്. പരീക്ഷണമേഖലയായ കേരളത്തിൽ 1200 ജീവനക്കാരെ ഫോഴ്‌സിലേക്കു മാറ്റി. അസോസിയറ്റ് ബാങ്കുകളുടെ ലയനത്തോടെ എസ്‌ബിഐയുടെ 11,205 ശാഖ പൂട്ടി. 90 ശതമാനവും […]
അശ്ലീല ദൃശ്യം പ്രചരിപ്പിച്ചത് ചോദ്യം ചെയ്തു.പ്രതികൾ ജവാനെ അടിച്ചു കൊന്നു.
മകളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ജവാനെ പ്രതിയുടെ ബന്ധുക്കൾ അടിച്ചുകൊന്നു. സംഭവത്തിൽ ഏഴു പേർക്കെതിരെ പോലീസ് കേസെടുത്തു. ഗുജറാത്തിലെ നഡിയാദിലെ ചഖലാസിയിലാണ് സംഭവം. ബിഎസ്എഫ് ജവാനായ മെൽജി ഭായ് വഗേലയാണ് കൊല്ലപ്പെട്ടത് . വഗേലയുടെ മകളുടെ അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച 15കാരന്റെ വീട്ടിലെത്തിയ വഗേല പ്രതിയുടെ ബന്ധുക്കളുമായി സംസാരിച്ചു. മോശമായി പ്രതികരിച്ചു. കൂടാതെ ബന്ധുക്കൾ അയാളെ സംഘം ചേർന്ന് മർദ്ദിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ വഗേല ആശുപത്രിയിൽ മരിച്ചു അയാളുടെ ഭാര്യക്കും […]
മുഖ്യമന്ത്രി ഇന്ന് രാവിലെ പ്രധാനമന്ത്രിയെക്കാണും.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയിൽ രാവിലെ പത്തരക്കാണ് കൂടിക്കാഴ്ച. കെ റെയിൽ, ബഫർ സോൺ എന്നീ വിഷയങ്ങൾ ചര്‍ച്ചയായേക്കും. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയെക്കാക്കാൻ സമയം ചോദിച്ചിരുന്നു. അതേ തുടർന്നാണ് ഇന്ന് രാവിലെ കാണാൻ സമയം ലഭിച്ചത്. വിവിധ പദ്ധതികൾക്കുള്ള വായ്പ പരിധി ഉയർത്തണമെന്ന ആവശ്യവും കെ റെയിൽ അനുമതിയും ചർച്ചയിൽ ഉൾപ്പെടുത്തിയേക്കും […]
കൊവിഡ് പ്രതിരോധം വിലയിരുത്താനായി രാജ്യത്ത് ഇന്ന് മോക്ഡ്രിൽ
കൊവിഡിന്റെ നാലാം വരവിനെ പ്രതിരോധിക്കാനായി രാജ്യത്തെ കൊവിഡ് ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ ഇന്ന് മോക്ഡ്രിൽ സംഘടിപ്പിക്കും. ഓക്സിജൻ പ്ലാന്‍റ് , വെന്റിലേറ്റർ സൗകര്യം, നിരീക്ഷണ വാർഡുകൾ, ജീവനക്കാരുടെ എണ്ണം. തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനാണ് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്. രാജ്യത്ത് ഇതുവരെ വിദേശത്തുനിന്ന് വന്ന 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും മുൻകരുതൽ നടപടിയുടെ ഭാഗമായാണ് മോക്ഡ്രിൽ . അതത് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരായിരിക്കും മോക്ഡ്രിലിന് മേൽനോട്ടം വഹിക്കുക എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവിയ അറിയിച്ചു. […]
ഇപി ജയരാജന്റെ റിസോർട്ട് വിഷയം മൂന്ന് വർഷം മുമ്പ് പാർട്ടിയിൽ ചർച്ചയായത്
ഇ പി ജയരാജനെതിരെ പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ച പരാതി മൂന്ന് വര്‍ഷം മുമ്പ് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കോടിയേരി ബാലകൃഷ്ണന്‍റെയും മുന്നിലെത്തിയതെന്ന് വ്യവസായി കെപി രമേഷ് കുമാറിന്റെ വെളിപ്പെടുത്തൽ. 2019 ല്‍ കോടിയേരിക്കും പിന്നീട് മുഖ്യമന്ത്രിക്കും വിശദമായ പരാതി കൊടുത്തിരുന്നു. ബിനീഷ് വിവാദം മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരെയുള്ള കാരണങ്ങളാലാണ് ഈ വിഷയം പാര്‍ട്ടിക്ക് മുന്നിലേക്ക് എത്താതിരുന്നതെന്ന് പറയപ്പെടുന്നു. . 2019ല്‍ കെ പി രമേഷ്കുമാര്‍ ആദ്യം പരാതി നൽകിയത് അന്ന് പാര്‍ട്ടി […]
സർട്ടിഫിക്കറ്റുകൾ തിരിച്ച് നൽകിയില്ല , ആദിവാസി യുവതിക്ക് സർക്കാർ ജോലി നഷ്ടപ്പെട്ടു.
പാലക്കാട് സർക്കാർ നഴ്സിങ് സ്കൂളിന്‍റെ പിടിവാശി മൂലം അട്ടപ്പാടിയിലെ ആദിവാസി യുവതിക്ക് നഷ്ടമായത് സ്വപ്ന ജോലി.ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോലിക്കായി യോഗ്യതാ സർട്ടിഫിക്കറ്റുകളൊന്നും ഹാജരാക്കാനായില്ല.നഴ്സിങ് സ്കൂൾ സർട്ടിഫിക്കറ്റുകൾ തിരിച്ച് നൽകിയിരുന്നില്ല. അതിനാൽ സർട്ടിഫിക്കറ്റ് ഹാജരാക്കാനാകാതെ ഷോളയൂർ കാരയൂരിലെ ആരതിക്ക് സർക്കാർ ജോലി നഷ്ടമായി. നഴ്സിംഗ് പഠനം പാതിവഴിയിൽ നിർത്തിയ ആരതി 2015ലാണ് പാലക്കാട് ഗവ. നഴ്സിങ് സ്കൂളിൽ ജനറൽ നഴ്സിങ്ങിന് ചേർന്നത്. ആറ് മാസത്തിന് ശേഷം പഠനം നിർത്തി. ഭിന്നശേഷിക്കാരനായ മകന് അസുഖം ബാധിച്ചതോടെയാണ് പഠനം മുടങ്ങിയത്. […]
പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 27
◾ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷും തുഷാര്‍ വെള്ളാപ്പള്ളിയും പ്രതിയായ കേസ് പ്രതികളുടെ ആവശ്യമനുസരിച്ചാണ് സിബിഐക്കു വിട്ടത്. കേസ് അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു. നൂറു കോടി രൂപ വീതം വാഗ്ദാനം ചെയ്ത് ടിആര്‍എസ് എംഎല്‍എമാരെ ബിജെപിയിലേക്കു കൂറുമാറ്റാന്‍ ശ്രമിച്ചെന്നാണു കേസ്. ◾എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജനെതിരായ അനധികൃത സ്വത്തു സമ്പാദന ആരോപണം സിപിഎം അന്വേഷിക്കും. ഇതിനായി സംസ്ഥാന സെക്രട്ടേറിയറ്റ് പ്രത്യേക കമ്മിറ്റിയെ നിയോഗിക്കും. ഇപിക്കെതിരേ പി. ജയരാജന്‍ നേരത്തെ സിപിഎം […]
ഗുജറാത്തിൽ മയക്കുമരുന്നും ആയുധങ്ങളുമായി പാക് ബോട്ട് പിടിയിൽ
ഗുജറാത്തിൽ മുന്നൂറ് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നും ആയുധങ്ങളുമായി പാക് ബോട്ട് പിടിയിൽ. അൽ സൊഹേലി എന്നുപേരുള്ള മത്സ്യ ബന്ധന ബോട്ടാണ് കോസ്റ്റ്ഗാർഡ് പിടികൂടിയത്. ഒരു പാക്ക് ബോട്ട് ഇന്ത്യൻ പ്രദേശത്തേക്ക് കടക്കുന്നതായി ഗുജറാത്ത് എടിഎസിൽ നിന്ന് പ്രത്യേക രഹസ്യാന്വേഷണ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോസ്റ്റ്ഗാർഡും ഗുജറാത്ത് എ ടി എസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ബോട്ട് പിടിയിലായത്. ബോട്ടിലുണ്ടായിരുന്ന പത്ത് പേരെ കസ്റ്റഡിയിലെടുത്തു. പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നും പുറപ്പെട്ടതാണ് ബോട്ടെന്നാണ് സൂചന, അന്വേഷണം തുടരുകയാണെന്നും […]
