Posted inആരോഗ്യം

ഹൃദയസ്തംഭനം: സ്ത്രീകള്‍ക്ക് അതിജീവന സാധ്യത കുറവ്

പെട്ടെന്നുണ്ടാകുന്ന ഹൃദയ സ്തംഭനത്തെ അതിജീവിക്കാന്‍ സാധ്യത സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ക്കാണെന്ന് പഠനം. ഹൃദയം നിലച്ച് പോകുന്ന അവസ്ഥയില്‍ രക്തചംക്രമണം പുനഃസ്ഥാപിക്കാന്‍ നല്‍കേണ്ട സിപിആര്‍ സ്ത്രീകള്‍ക്ക് നല്‍കാന്‍ സമയമെടുക്കുന്നത് കൊണ്ടാണ് ഇതെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്ത്രീകളില്‍ ഹൃദയാഘാത ലക്ഷണങ്ങള്‍ പ്രകടമല്ലാത്തത് മൂലമാകാം സിപിആര്‍ ലഭിക്കാന്‍ വൈകുന്നതെന്നും ഗവേഷകര്‍ പറഞ്ഞു. ഹൃദയം നിലച്ച് 10 മുതല്‍ 20 മിനിറ്റുകള്‍ക്കകം രക്തചംക്രമണം പുനഃസ്ഥാപിച്ചില്ലെങ്കില്‍ മരണം സംഭവിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. അതുകൊണ്ട് ഏതാനും നിമിഷങ്ങള്‍ക്കകം രോഗിക്ക് സിപിആര്‍ നല്‍കി തുങ്ങേണ്ടത് അനിവാര്യമാണ്. പെട്ടെന്ന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണ്ഡലകാല പൂജയ്ക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കും

മണ്ഡല മഹോത്സവകാലത്തെ പ്രധാന ആരാധനയായ മണ്ഡല പൂജ ഇന്ന് നടന്നു. 41 ദിവസം നീണ്ട മണ്ഡല തീർത്ഥാടനത്തിനാണ് ഇന്ന് സമാപനമാവുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ ദിവസങ്ങളിൽ ശബരിമല സന്നിധാനത്ത് എത്തിയത്. രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകുന്നേരം അഞ്ചിന്  നട തുറക്കും. എന്നാൽ ഡിസംബർ 31 മുതൽ മാത്രമേ തീർത്ഥാടകരെ പ്രവേശിപ്പിക്കുകയുള്ളൂ. ജനുവരി 14 ന് ആണ് മകരവിളക്ക്. തങ്കയങ്കിചാർത്തിയുള്ള പൂജയ്ക്ക് മുൻ ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് കുറവായിരുന്നെങ്കിലും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇ പി ജയരാജനെതിരായ ആരോപണം മാധ്യമസൃഷ്ടി: എം വി ഗോവിന്ദന്‍

ഇ പി ജയരാജനെതിരായ ആരോപണം മാധ്യമസൃഷ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഈ വിഷയത്തെക്കുറിച്ച് പിബിയില്‍ ഒരു ചര്‍ച്ചയുമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിവാദത്തില്‍ ആദ്യമായാണ് എം വി ഗോവിന്ദന്‍ പ്രതികരിക്കുന്നത്. ഇ പി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സിപിഎമ്മിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോൾ, പിബിയിലെ ചർച്ച തള്ളാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ ഉൾപ്പടെ എല്ലാ വിഷയങ്ങളും പിബിയിൽ ചർച്ചയ്ക്ക് എത്തുമെന്ന് യെച്ചൂരി പറഞ്ഞു. വിവാദങ്ങള്‍ക്ക് ശേഷം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറില്ലെന്ന് കെ.സുധാകരൻ

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറില്ലെന്ന് കെ.സുധാകരൻ. ആരോഗ്യ പ്രശ്നങ്ങളടക്കം ഉന്നയിച്ച് സുധാകരനെ മാറ്റാനുള്ള നീക്കങ്ങൾ തള്ളിക്കൊണ്ടാണ് പ്രതികരണം. പാർട്ടിയിൽ അന്തിമവാക്കാകേണ്ട പ്രസിഡണ്ട് മിക്ക സമയവും അനാരോഗ്യം കാരണം സജീവമാകുന്നില്ലെന്നാണ് പരാതി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രസിഡണ്ടിനെതിരായ നീക്കങ്ങൾക്ക് പിന്നിൽ ഗ്രൂപ്പ് ഭേദമില്ലാതെ കൂടുതലുമുള്ളത് എംപിമാരാണ്. സുധാകരൻ പ്രസിഡണ്ടായി തുടരുമെന്ന പ്രഖ്യാപനം ദില്ലിയിൽ നിന്നും വൈകാനുള്ള കാരണവും പരാതികളാണ്. അതേ സമയം തന്റെ  പ്രസിഡണ്ട് തീരുമാനം നീളുന്നതിലാണ് ബാക്കി പുന:സംഘടനക്ക് കെ സുധാകരനും മുൻകൈ എടുക്കാത്തത്. സുധാകരന്റെ ഇടക്കുള്ള […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂ ഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കോവിഡ് ഉയർന്നുവരുന്ന സാഹചര്യത്തിൽ കേരളം നടത്തുന്ന മുന്നൊരുക്കങ്ങൾ ചർച്ചാവിഷയമായി. കേരളത്തില്‍ ദേശീയ പാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകളും പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തി വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്നും ചർച്ചയിൽ പറഞ്ഞു. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും പരസ്പരം പുതുവത്സരാശംസകൾ നേർന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അമേരിക്കയിൽ ശക്തമായ  ശീതക്കാറ്റും മഞ്ഞുവീഴ്ചയും: മരണസംഖ്യ ഉയരുന്നു

അമേരിക്കയിൽ ശക്തമായ  ശീതക്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്നു. രണ്ട് കോടി ജനങ്ങൾ താമസിക്കുന്ന ന്യൂയോർക്ക് സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണ്. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് മരണം 60 ആയി. റെയിൽ, റോഡ്, വ്യോമ ഗതാഗത സംവിധാനങ്ങൾ താറുമാറായി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.  രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സംസ്ഥാനത്ത് യുദ്ധ സമാന സാഹചര്യമാണെന്നാണ് ന്യൂയോർക്ക് ഗവർണർ വിശേഷിപ്പിച്ചത്. വിമാന കമ്പനികളുടെ ഭൂരിപക്ഷം സർവീസുകളും നിലച്ചു. വൈദ്യുതി തടസ്സം പൂർണമായി പരിഹരിക്കാനാകാത്തതിനാൽ ലക്ഷക്കണക്കിന് വീടുകൾ ഇപ്പോഴും ഇരുട്ടിലാണ്. വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 27

◾ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ കക്ഷിചേരാന്‍ ജനുവരി അഞ്ചിന് അപേക്ഷ നല്‍കുമെന്നു വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. ചില എന്‍ജിഒകള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. വന്യജീവിസങ്കേതം ആവശ്യമോയെന്നു വരെ ചര്‍ച്ച ചെയ്യുന്നു. ബഫര്‍ സോണ്‍ വിഷയത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്നും മന്ത്രി പറഞ്ഞു. ◾ഇ.പി ജയരാജനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ ഉന്നയിച്ച പരാതി മൂന്നു വര്‍ഷം മുമ്പേ പി ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രേഖാമൂലം നല്‍കിയിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പരാതി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചാൻസലര്‍ ബില്ലിൽ നിയമോപദേശം തേടി ഗവർണര്‍

ചാൻസലര്‍ ബില്ലിൽ നിയമോപദേശം തേടി ഗവർണര്‍. ഗവർണറുടെ നീക്കങ്ങളുടെ ആദ്യപടിയായാണ് നിയമോപദേശം തേടുന്നത്. ചാൻസലര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റുന്ന ബില്ലിൽ അതിവേഗം തീരുമാനമില്ലെന്നും നേരത്തെ ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയിട്ടാകും തുടർ തീരുമാനം. ജനുവരി മൂന്നിന് തലസ്ഥാനത്ത് എത്തുന്ന ഗവർണര്‍ രാജ്ഭവൻ സ്റ്റാൻഡിംഗ് കൗൺസലിന്റെ നിയമോപദേശം പരിശോധിച്ച് തുടർ തീരുമാനമെടുക്കും. ഉപദേശങ്ങൾ പരിഗണിച്ച് ബിൽ രാഷ്ട്രപതിക്ക് വിടാനാണ് സാധ്യത. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാൽ പിന്നെ ബില്ലിൽ തീരുമാനം ഉടനെയുണ്ടാകാൻ സാധ്യതയില്ല. […]

Posted inബിസിനസ്സ്

കാര്‍ഷിക കയറ്റുമതിയില്‍ റെക്കോര്‍ഡ് മുന്നേറ്റം

രാജ്യത്തു നിന്നുള്ള കാര്‍ഷിക, കാര്‍ഷികാനുബന്ധ കമ്മോഡിറ്റി കയറ്റുമതിയില്‍ റെക്കോര്‍ഡ് മുന്നേറ്റം. കേന്ദ്ര കാര്‍ഷിക മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ കയറ്റുമതി 11.97 ശതമാനം വര്‍ദ്ധനവോടെ 3,021 കോടി ഡോളറിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2,698 കോടി ഡോളറിന്റെ കയറ്റുമതി വരുമാനമാണ് രേഖപ്പെടുത്തിയത്. പ്രധാനമായും ഗോതമ്പ്, ബസുമതി അരി, കോട്ടണ്‍, ആവണക്കെണ്ണ, കാപ്പി, പഴവര്‍ഗ്ഗങ്ങള്‍ എന്നീ കാര്‍ഷിക കമ്മോഡിറ്റികളാണ് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്നത്. 2021-22ലെ […]

Posted inടെക്നോളജി

ഡിസം.31 ന് ചില ഫോണുകളില്‍ വാട്സാപ് നിശ്ചലമാകും

ഡിസംബര്‍ 31, 2022 മുതല്‍ ചില പഴയ ഐഫോണുകള്‍ക്കും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുമുള്ള സപ്പോര്‍ട്ട് തങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് വാട്സാപ് അറിയിച്ചു. ഐഫോണ്‍ 5, 5സി മോഡലുകള്‍ക്കാണ് സപ്പോര്‍ട്ട് നിലയ്ക്കുക. ഏകദേശം അമ്പതോളം ഫോണുകളിലാണ് വാട്സാപ് പ്രവര്‍ത്തനം നിര്‍ത്തുക. നിങ്ങളുടെ ഫോണിന് സപ്പോര്‍ട്ട് നിലയ്ക്കുന്നുണ്ടെങ്കില്‍ വാട്സാപ് തുടര്‍ന്നും ഉപയോഗിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പുതിയ ഫോണിലേക്ക് മാറണമെന്നാണ് വാട്സാപ് അറിയിച്ചിരിക്കുന്നത്. ഐഒഎസ് 12ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കാണ് സപ്പോര്‍ട്ട് പോകുന്നതെങ്കില്‍ ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ 4.1ല്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ഇനി വാട്സാപ് പ്രവര്‍ത്തിക്കില്ല. സാംസങ് […]