മണ്ഡല മഹോത്സവകാലത്തെ പ്രധാന ആരാധനയായ മണ്ഡല പൂജ ഇന്ന് നടന്നു. 41 ദിവസം നീണ്ട മണ്ഡല തീർത്ഥാടനത്തിനാണ് ഇന്ന് സമാപനമാവുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ ദിവസങ്ങളിൽ ശബരിമല സന്നിധാനത്ത് എത്തിയത്. രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകുന്നേരം അഞ്ചിന് നട തുറക്കും. എന്നാൽ ഡിസംബർ 31 മുതൽ മാത്രമേ തീർത്ഥാടകരെ പ്രവേശിപ്പിക്കുകയുള്ളൂ. ജനുവരി 14 ന് ആണ് മകരവിളക്ക്. തങ്കയങ്കിചാർത്തിയുള്ള പൂജയ്ക്ക് മുൻ ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് കുറവായിരുന്നെങ്കിലും ഇന്നും ആയിരങ്ങളാണ് മണ്ഡല പൂജയ്ക്കായി എത്തിയത്.
മണ്ഡലകാല പൂജയ്ക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കും
