Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായുള്ള സര്‍വേ നമ്പര്‍ അടങ്ങിയ ഭൂപടത്തിലും പിഴവുകള്‍. സര്‍വേ നമ്പരുകള്‍ പലതും തെറ്റാണെന്നാണു റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വെബ് സൈറ്റില്‍ നല്‍കുന്ന സര്‍വേ നമ്പരുള്ള ഭൂപടത്തെ അടിസ്ഥാനമാക്കി പൊതുജനങ്ങള്‍ക്കു പുതിയ പരാതി നല്‍കാം. പരാതി നല്‍കാനുള്ള സമയ പരിധി ജനുവരി ഏഴിന് അവസാനിക്കും. സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും എ.പി അബ്ദുള്ളക്കുട്ടിക്കും എതിരേ തെളിവില്ലെന്നു സിബിഐ. തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. ഇതോടെ സര്‍ക്കാര്‍ കൈമാറിയ […]

Posted inലേറ്റസ്റ്റ്

സോളാര്‍ കേസ്; ഉമ്മൻ ചാണ്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് വി. ഡി. സതീശൻ

സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരേ തെളിവില്ലെന്ന് പറഞ്ഞതിനേ തുടർന്ന് ഉമ്മൻ ചാണ്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്ന് വി.ഡി.സതീശൻ . വൈരനിര്യാതന ബുദ്ധിയോടെയാണ് സോളാർ കേസ് സിബിഐയ്ക്ക് വിട്ടതെന്നും, തീയിൽ കാച്ചിയ പൊന്നുപോലെ നേതാക്കൾ ഇപ്പോൾ പുറത്തുവന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊലീസ് അന്വേഷിച്ചു ഒന്നും കണ്ടെത്താത്ത കേസാണ് സിബിഐക്ക് വിട്ടത്. സോളാര്‍ കേസിൽ ഉൾപ്പെട്ട മുതിർന്ന നേതാക്കൾക്കുണ്ടായ അപമാനത്തിന് ആര് കണക്ക് പറയും. സി പി എം ആളുകളെ അപമാനിക്കുന്ന ശ്രമത്തിന്‍റെ അവസാന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വൈദേകം റിസോർട്ട് വിവാദത്തിൽ ഇ പി ജയരാജനെതിരെ വിജിലൻസിൽ പരാതി.

മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ ഇപി ജയരാജൻ വൈദേകം റിസോർട്ടിനായി അന്യായ സ്വാധീനം ഉപയോഗിച്ചെന്നാരോപിച്ച് വിജിലൻസിൽ പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബാണ് പരാതി നൽകിയത്. ആന്തൂർ നഗരസഭാ അധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചനയും അഴിമതിയും നടത്തിയെന്നും പരാതിയിൽ പറയുന്നു. കള്ളപ്പണം വെളുപ്പിക്കലും നിയമവിരുദ്ധ പ്രവർത്തനങ്ങളും അന്വേഷിക്കണമെന്നാണ് വിജിലൻസ് ഡയറക്ടർക്ക് നൽകിയിരിക്കുന്ന പരാതിയിലെ പ്രധാന ആവശ്യം. റിസോർട്ടിന്‍റെ നിയമവിരുദ്ധ പ്രവർത്തനത്തിൽ നടപടിയും അന്വേഷണവുമാവശ്യപ്പെട്ട് തദ്ദേശവകുപ്പ് മന്ത്രി, അഡീഷണൽ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവർക്കും […]

Posted inലേറ്റസ്റ്റ്

ഉമ്മൻ ചാണ്ടിക്കെതിരേ ഇനി പരാതിയില്ല; സോളാർ പരാതിക്കാരി

ഉമ്മൻ ചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്നു സോളാർ പരാതിക്കാരി. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് തീരുമാനം എന്നവർ പറഞ്ഞു. എന്നാൽ മറ്റുള്ളവരുടെ കേസിൽ സിബിഐ റിപ്പോർട്ട് തള്ളണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരിതിക്കാരി വ്യക്തമാക്കി. സോളാർ പീഡന കേസിൽ ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. ഉത്തര മേഖല എഡിജിപിയായിരുന്ന രാജേഷ് ധവാന്റെ നേത്യത്വത്തിൽ ഐജി ദിനേന്ദ്ര കശ്യപായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. നിയമ പ്രശ്നങ്ങൾ ചൂണ്ടി കാട്ടി അന്വേഷണ […]

Posted inലേറ്റസ്റ്റ്

പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന് വരുത്താൻ ശ്രമിക്കുന്നു; പി ജയരാജൻ

തന്നെ അനുകൂലിച്ച് കണ്ണൂരിൽ കപ്പക്കടവിൽ ഉയർന്ന ഫ്ലക്സ് നീക്കം ചെയ്യുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ. വലതുപക്ഷ ഗൂഢാലോചനയുടെ ഭാഗമായാണ് ഫ്ലക്സ് ഉയർന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിയിൽ ഒരു ഭിന്നതയുമില്ല. ഫ്ലക്സ് നീക്കം ചെയ്യാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതായും ഗൂഢാലോചന തിരിച്ചറിഞ്ഞ് പ്രവർത്തകർ ജാഗ്രത കാട്ടണമെന്നും പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. . ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം, കണ്ണൂർ കപ്പക്കടവിൽ എന്റെ ഫോട്ടൊയുള്ള ഒരു ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇന്നത്തെ വലതുപക്ഷ മാധ്യമ […]

Posted inലേറ്റസ്റ്റ്

സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും.

സീറോ ബഫർ സോൺ റിപ്പോർട്ടിന്‍റെ ഭാഗമായുള്ള സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും. ഭൂപടം പൊതുജനങ്ങൾക്ക് പരിശോധിക്കാം. ആവശ്യമെങ്കിൽ പുതിയ പരാതി നൽകാം. പക്ഷെ സർക്കാർ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന പുതുക്കിയ ഭൂപടത്തിലും അപാകതകൾ ഉണ്ടെന്നാണ് ഇന്നലെ ചേർന്ന വിദഗ്ധ സമിതി യോഗം വിലയിരുത്തിയത്. സീറോ ബഫർ റിപ്പോർട്ടിലും ഉപഗ്രഹ സർവേ റിപ്പോർട്ടിലും പരാതി നല്‍കാനുള്ള സമയ പരിധി 7 ന് തീരും. 11 ന് സുപ്രീംകോടതി കേസ് പരിഗണിക്കാൻ ഇരിക്കേ പരാതിയിലെ പരിശോധനക്ക് അധികം […]

Posted inലേറ്റസ്റ്റ്

ലോകത്തില്‍ ഏറ്റവും സമ്പന്നരായ അഞ്ചു സ്ത്രീകള്‍

ലോകത്തിലെ ഏറ്റവും ധനികരായ അഞ്ചു സ്ത്രീകള്‍. അതിസമ്പന്നരില്‍ മുന്‍നിരയില്‍ പുരുഷന്മാരാണ്. എന്നാല്‍ ഫോബ്‌സ് പുറത്തിറക്കിയ അതിസമ്പന്നരുടെ പട്ടികയില്‍ 327 വനിതകളുണ്ട്. അവരില്‍ ആദ്യ അഞ്ചു സ്ഥാനത്തുള്ളവര്‍ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകരും സാമൂഹ്യ സേവകരുമാണ്. ഇവര്‍ ആരെല്ലാമെന്ന് അറിഞ്ഞിരിക്കുന്നതു നല്ലതാണ്. ഒന്നാം സ്ഥാനത്തുള്ളത് ഫ്രാന്‍സിലെ വിലയേറിയ സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ബ്രാന്‍ഡായ ലോറിയലിന്റെ സ്ഥാപകന്റെ ചെറുമകളായ ഫ്രാങ്കോയിസ് ബെറ്റന്‍കോര്‍ട്ട് മെയേഴ്‌സ് ആണ്. 7,480 കോടി ഡോളറാണ് ഈ 69 കാരിയുടെ ആസ്തി. ആറേകാല്‍ ലക്ഷം കോടി രൂപയുടെ സമ്പത്തുണ്ട്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തിരുവനന്തപുരത്ത് 17കാരിയെ കഴുത്തറുത്ത് കൊന്നു. ആൺ സുഹൃത്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം വർക്കലയിൽ 17 വയസുകാരിയെ കഴുത്തറുത്ത് കൊന്നു. വടശേരി സംഗീത നിവാസിൽ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍ക്കുട്ടിയുടെ ആണ്‍ സുഹൃത്തായ പള്ളിക്കൽ സ്വദേശി ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 1.30 വീടിന് പുറത്ത് രക്തത്തിൽ കുളിച്ച നിലയിലാണ് സംഗീതയെ കണ്ടെത്തിയത്. സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേക്ക് പ്രതി വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെൺകുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും കാണാനില്ല. […]

Posted inലേറ്റസ്റ്റ്

സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും സിബിഐ യുടെ ക്ലീൻചിറ്റ്

സോളാർ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും എ പി അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീൻ ചീറ്റ് നൽകിക്കൊണ്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകി. ഇതോടെ സർക്കാർ കൈമാറിയ എല്ലാ കേസിലെയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി. സോളാർ പീഡന കേസിൽ ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരുന്നത്. ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ വച്ചും അബ്ദുള്ളക്കുട്ടി തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വച്ചും പീഡിപ്പിച്ചു എന്നായിരു പരാതി . എന്നാല്‍ ഇത് വസ്തുതകളില്ലാത്ത ആരോപണമാണെന്നാണ് സിബിഐ […]

Posted inലേറ്റസ്റ്റ്

മലപ്പുറത്ത് ദേശാഭിമാനി സെമിനാറിൽ നിന്നും പി.കെ. കുഞ്ഞാലിക്കുട്ടി പിന്മാറി

മലപ്പുറത്ത്‌ നടക്കുന്ന ദേശാഭിമാനി വാർഷികാഘോഷ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി. കെ ടി ജലീൽ കൂടി പങ്കെടുക്കുന്ന സിമ്പോസിയത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പേര് ആദ്യം ഉൾപ്പെടുത്തിയിരുന്നെങ്കിലും അതിനു പകരം മറ്റൊരു വിഷയത്തിലെ സെമിനാറിൽ പങ്കെടുക്കുമെന്നായിരുന്നു ഇന്ന് രാവിലെ കുഞ്ഞാലിക്കുട്ടി അറിയിച്ചത്. പിന്നീട് വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടി അതിലും വരാൻ പറ്റില്ലെന്ന് സംഘടകരെ അറിയിക്കുകയായിരുന്നു. എന്നാൽ നാളെ വൈകീട്ടത്തെ ഏതെങ്കിലും പരിപാടിയിൽ എത്താൻ ശ്രമിക്കാമെന്ന് പി കെ കുഞ്ഞാലിക്കുട്ടി സംഘാടകരെ അറിയിച്ചിട്ടുണ്ട്. ഇന്നത്തെ സെമിനാറിൽ നിന്നും യൂത്ത് […]