മൂവാറ്റുപുഴ പുത്തൻകുരിശിൽ മണൽ മാഫിയയുടെ കൈയ്യിൽ നിന്നും കൈക്കൂലി വാങ്ങിയ രണ്ട് എസ് ഐ മാർക്ക് സസ്പെൻഷൻ. എറണാകുളം പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ജോയി മത്തായി , അബ്ദുറഹിമാൻ എന്നിവരെയാണ് റൂറൽ എസ്പി വിവേക് കുമാർ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. അബ്ദുൾ റഹ്മാൻ പതിനൊന്നായിരം രൂപയും ജോയി മത്തായി നാലായിരം രൂപയുമാണ് ഗൂഗിൾ പേ വഴി കൈപ്പറ്റിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി അജയ് നാഥ് നടത്തിയ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് […]
പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 28
◾എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരായ ആരോപണത്തെച്ചൊല്ലി സിപിഎമ്മില്‍ ഭിന്നത. ആരോപണം മറച്ചുവച്ച് ജയരാജനെ സംരക്ഷിക്കാനാണു സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതെങ്കില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ആരോപണം വെറും മാധ്യമസൃഷ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു. പൊളിറ്റ് ബ്യൂറോയില്‍ അങ്ങനെയൊരു ചര്‍ച്ചയും ഇല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ എല്ലാ വിഷയങ്ങളും ചര്‍ച്ചയാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ◾മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ […]
അരുൺ കുമാറിന്റെ മരണം കൊലപാതകമെന്ന് സൂചന
പുറ്റേക്കരയിലെ കംപ്യൂട്ടർ എൻജിനിയർ അരുൺ കുമാറിന്റെ മരണം കൊലപാതകമെന്ന് സൂചന. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ പ്രാഥമിക നിഗമനം അരുണിനെ കൊലപ്പെടുത്തിയെന്നാണ്. തലയ്ക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമായത്. കമ്പ്യൂട്ടർ എഞ്ചിനീയറായിരുന്നു മരണപ്പെട്ട അരുൺ കുമാർ. ഇയാളുടെ തലയിൽ ബിയർ കുപ്പി കൊണ്ട് ഏറ്റ അടിയാണ് മരണ കാരണമായത് എന്നാണ് നിലവിലെ നിഗമനം. പന്തുകളി കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രദേശത്തെ യുവാക്കളാണ് വഴിയിൽ കിടന്ന അരുണിനെ കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് അരുണിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പുലർച്ചെ രണ്ട് […]
നഴ്സിംഗ് കോളേജ് അധികൃതർ സർട്ടിഫിക്കറ്റ് വിട്ടുനൽകി: ആരതിയെ പി എസ് സി അഭിമുഖത്തിന് വിളിപ്പിച്ചു
അട്ടപ്പാടിയിലെ ആദിവാസി യുവതി ആരതി നഴ്സിംഗ് സ്കൂളിൽ നൽകിയ സർട്ടിഫിക്കറ്റ് വിട്ടുനൽകി. തുടർന്ന് പിഎസ് സി യുവതിയെ നേരിട്ട് അഭിമുഖത്തിന് ക്ഷണിച്ചു. നേരത്തെ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനാൽ ആരതിക്ക് പിഎസ് സി നടത്തിയ അഭിമുഖത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഫീസ് അടക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് ആരതിയുടെ സർട്ടിഫിക്കറ്റ് വിട്ടു നൽകാതിരുന്നത്. ആരതിക്ക് സർട്ടിഫിക്കറ്റ് വിട്ടു നൽകാത്ത കാര്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പാലക്കാട് നഴ്സിംഗ് കോളേജ് അധികൃതർ സർട്ടിഫിക്കറ്റ് വിട്ടു നൽകുകയായിരുന്നു. സർട്ടിഫിക്കറ്റ് ലഭിച്ച വിവരം പിഎസ്‌സിയെ അറിയിച്ചതിനെ തുടർന്നാണ് ആരതിയെ […]
ഉയര്‍ന്ന വായ്പാ ചെലവുകള്‍ മാന്ദ്യത്തിലേക്കോ?
പണപ്പെരുപ്പത്തെ നേരിടാന്‍ ലക്ഷ്യമിട്ടുള്ള ഉയര്‍ന്ന വായ്പാ ചെലവുകള്‍ 2023-ല്‍ ലോകത്തെ മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് അറിയിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ലോക സമ്പദ് വ്യവസ്ഥ 2022-ല്‍ ആദ്യമായി 100 ട്രില്യണ്‍ ഡോളര്‍ കവിഞ്ഞെങ്കിലും കുതിച്ചുയരുന്ന വിലയ്‌ക്കെതിരായ പോരാട്ടം തുടരുന്നതിനാല്‍ 2023-ല്‍ ഈ വളര്‍ച്ച സ്തംഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക സമ്പദ് വ്യവസ്ഥയുടെ മൂന്നിലൊന്ന് ചുരുങ്ങുമെന്നും 2023 ല്‍ ആഗോള ജിഡിപി 2 ശതമാനത്തില്‍ താഴെ വളരാന്‍ 25 ശതമാനം സാധ്യതയുണ്ടെന്നും […]
‘ബുള്ളറ്റ് ഡയറീസി’ലെ പ്രമോ ഗാനം ‘ഞാനും എന്‍ ആടും’
ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ബുള്ളറ്റ് ഡയറീസി’ലെ പ്രമോ ഗാനം പുറത്തുവിട്ടു. ‘ഞാനും എന്‍ ആടും’ എന്നു തുടങ്ങുന്ന ഗാനം യാത്രകളെ അടിസ്ഥാനമാക്കിയണ് ചിത്രീകരിച്ചിരിക്കുന്നത്. നോബിന്‍ മാത്യു സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് വിദ്യാധരന്‍ മാസ്റ്റര്‍, ഗോകുല്‍ പി, നോബിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ്. നേരത്തെ ബുള്ളറ്റ് ഡയറി ടീം പുറത്തുവിട്ട ഓണപ്പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒരുക്കുന്നത് ബിത്രിഎം ക്രിയേഷന്‍സ് ആണ്. ധ്യാന്‍ ശ്രീനിവാസനും […]
‘ജിന്നി’ന്റെ സ്‌നീക്ക് പീക്ക് വീഡിയോ
സൗബിന്‍ ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ‘ജിന്നി’ന്റെ സ്‌നീക്ക് പീക്ക് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. സൌബിന്‍ അവതരിപ്പിക്കുന്ന വേറിട്ട കഥാപാത്രത്തെ ഒരു സ്ത്രീ കഥാപാത്രം പറയുന്ന അനുഭവത്തിലൂടെ പരിചയപ്പെടുത്തുന്ന രംഗമാണ് പുറത്തെത്തിയിരിക്കുന്നത്. രാജേഷ് ഗോപിനാഥനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. സ്‌ട്രെയ്റ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വികെ, മനു, അബ്ദുള്‍ ലത്തീഫ് വടുക്കൂട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സൗബിന്‍ ഷാഹിറിനൊപ്പം ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, […]
രണ്ടാം വരവിനായി കൈനറ്റിക് ലൂണ
ഇന്ത്യന്‍ നിരത്തുകളില്‍ രണ്ടാം വരവിന്റെ സൂചനകള്‍ നല്‍കി മോപ്പഡ് ബൈക്ക് കൈനറ്റിക് ലൂണ. കൈനറ്റിക് ലൂണയുടെ ഇലക്ട്രിക് പതിപ്പാണ് ഇത്തവണ പുറത്തിറക്കാന്‍ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി, നിര്‍മ്മാതാക്കളായ കൈനറ്റിക് ഗ്രീന്‍ എനര്‍ജി ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പുതിയ രേഖകള്‍ അനുസരിച്ച്, ഇ- ലൂണയ്ക്ക് വേണ്ടിയുള്ള ഫ്രെയിം ഉള്‍പ്പെടെയുള്ള ഭാഗങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പ്രതിമാസം 5,000 യൂണിറ്റ് ഉല്‍പ്പാദന ശേഷിയുള്ള സൗകര്യങ്ങളാണ് ലൂണയ്ക്കായി കൈനറ്റിക് ഉപയോഗിക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, 2023- […]
കര്‍ണകഥ കുട്ടികള്‍ക്ക്
സൂര്യസമാനം വിളങ്ങുന്ന കുണ്ഡലങ്ങളുമായി, രാജലക്ഷണങ്ങളോടെ പിറന്ന കുഞ്ഞ്. പരശുരാമനില്‍നിന്ന് അസ്ത്രവിദ്യ അഭ്യസിച്ച യോദ്ധാവ്, കൗരവശ്രേഷ്ഠന്‍ ദുര്യോധനന്റെ ആത്മമിത്രം, അംഗരാജ്യത്തിലെ യുവരാജാവ്… പ്രശംസകളുടെയും വിശേഷണങ്ങളുടെയും കവചത്തിനുള്ളിലും ആ സൂതപുത്രന്‍ അശാന്തനും അരക്ഷിതനുമായിരുന്നു. ജീവിതത്തില്‍ തുടര്‍ക്കഥയായ തിരസ്‌കാരവും, ‘നീചകുലജാതന്‍’ എന്ന അധിക്ഷേപവും, സ്വസഹോദരങ്ങളോടും കൃഷ്ണഭഗവാനോടും അടരാടേണ്ട നിര്‍ഭാഗ്യവും ആ കവചത്തെ നെടുകെ പിളര്‍ന്നുകൊണ്ടിരുന്നു. എങ്കിലും, യുദ്ധക്കളത്തില്‍ അവന്‍ എതിരാളികളോട് സുധീരം പോരാടി; അവസാനശ്വാസവും അവസാനതുള്ളി രക്തവുംകൊണ്ട് ഹൃദയബന്ധുക്കളോടുള്ള കടംവീട്ടി; ”കര്‍ണനു തുല്യനായൊരു വില്ലാളി ഭൂമിയില്‍ ജനിച്ചിട്ടില്ല” എന്ന സ്തുതി മരണാനന്തരം […]
രാത്രിവാർത്തകൾ 27.12.22
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബഫര്‍സോണ്‍ ചര്‍ച്ചയായില്ല. കൊവിഡ് ഭീഷണി നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി വിവിധ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ദേശീയ പാത വികസന പുരോഗതിയും ജല്‍ ജീവന്‍ മിഷനും ചര്‍ച്ച ചെയ്തു. കഥകളി ശില്‍പം പ്രധാനമന്ത്രിക്കു സമ്മാനിച്ചു. ചീഫി സെക്രട്ടറി വി.പി. ജോയിയും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരായ ആരോപണം മാധ്യമസൃഷ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി […]
