Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അരുൺ ലാലിന്റെ കൊലയാളി ബൈക്ക് യാത്രക്കാരനെന്ന് സൂചന

തൃശൂർ പുറ്റേക്കരയിലെ എൻജിനീയർ അരുൺ ലാലിന്റെ കൊലയാളി ഒപ്പം വന്ന ബൈക്ക് യാത്രക്കാരനെന്ന് സൂചന. ബൈക്ക് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബൈക്ക് ഓടിച്ചയാളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. തൃശൂർ പുറ്റേക്കര സ്വദേശിയായ അരുൺ ലാലിനെ തിങ്കളാഴ്ച അർധരാത്രിയാണ് വഴിയരികിൽ ഗുരുതര പരുക്കുകളോടെ കണ്ടത്. ആശുപത്രിയിൽ എത്തിച്ച് ചികിത്സ തുടരുന്നതിനിടെ മരിച്ചു. ബിയർ കുപ്പിക്കൊണ്ടും ഹെൽമറ്റ് കൊണ്ടും മുഖത്തടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. പ്രതിയെത്തേടിയുള്ള അന്വേഷണത്തിലാണ് പൊലീസിന് ചില നിർണ്ണായക സൂചനകൾ കിട്ടിയത്. സമീപത്തെ കടയുടെ സിസിടിവി […]

Posted inബിസിനസ്സ്

രാജ്യത്തെ പൊതുകടം 147.19 ലക്ഷം കോടി രൂപ!

മുന്‍പാദത്തെ അപേക്ഷിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പൊതുകടം ഉയര്‍ന്നത് ഒരു ശതമാനം. നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാംപാദ കണക്കുകള്‍ അനുസരിച്ച് 147.19 ലക്ഷം കോടി രൂപയാണ് പൊതുകടം. കഴിഞ്ഞ പാദത്തില്‍ ഇത് 145.72 ലക്ഷം കോടി രൂപയായിരുന്നു. ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ ആകെ ബാധ്യതകളുടെ 89.1 ശതമാനവും പൊതുകടമാണ്. ഇതില്‍ 2.87 ശതമാനം തുക ഒരു വര്‍ഷത്തിനുള്ളില്‍ കൊടുത്ത് തീര്‍ക്കണം. 29.6 ശതമാനം അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കേണ്ടവയും. രണ്ടാം പാദത്തില്‍ കേന്ദ്രം തിരിച്ചടച്ചത് 92,371 കോടി […]

Posted inടെക്നോളജി

ഏറ്റവും വേഗമുള്ള ഫോണ്‍ ഐക്യൂ 11 ഉടനെത്തും

മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ ഐക്യൂവിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് ഐക്യൂ 11 വൈകാതെ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കും. ഐക്യൂ 11 ലോകത്തിലെ ഏറ്റവും വേഗമുള്ള 5ജി ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണാണ്. സ്മാര്‍ട് ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് ജനുവരി 10 നാണ്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ആണ് പ്രോസസര്‍. ഈ പ്രോസസര്‍ സപോര്‍ട്ട് ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട് ഫോണായിരിക്കും ഇത്. ഐക്യൂ 11 ന് 13,23,820 സ്‌കോര്‍ ഉണ്ട്. ഇത് ഗെയിമിങ്ങിനായി പ്രത്യേകം അവതരിപ്പിക്കുന്ന […]

Posted inവിനോദം

ക്രിസ്റ്റഫറില്‍ സീതാറാം ത്രിമൂര്‍ത്തിയായി വിനയ് റായ്

ബി.ഉണ്ണികൃഷ്ണന്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിലെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. വിനയ് റായ് അവതരിപ്പിക്കുന്ന സീതാറാം ത്രിമൂര്‍ത്തി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടിയുടെ പ്രതിനായക വേഷത്തില്‍ ആണ് വിനയ് റായ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. വിനയ് റായിയുടെ ആദ്യ മലയാള ചിത്രം കൂടി ആണ് ക്രിസ്റ്റഫര്‍. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫറില്‍ പോലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത് ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ കൂടിയാണ്ചിത്രം. സ്‌നേഹവും […]

Posted inവിനോദം

തടസ്സം നീങ്ങി; ‘പുഴ മുതല്‍ പുഴ വരെ’ റിലീസിന്

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’. ഈ ചിത്രം രണ്ടാമതും പുന: പരിശോധന സമിതിക്ക് വിട്ട കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. 1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിച്ചത്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും […]

Posted inഓട്ടോമോട്ടീവ്

18.30 ലക്ഷം രൂപ മുതല്‍ ടൊയോട്ട ഹൈക്രോസ്

ടൊയോട്ട ഇന്നോവയുടെ പുതിയ വകഭേദം ഹൈക്രോസിന്റെ വില പ്രഖ്യാപിച്ച് ടൊയോട്ട. പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ് പതിപ്പുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില ആരംഭിക്കുന്നത്. 18.30 ലക്ഷം രൂപയിലാണ്. പെട്രോള്‍ മോഡലിന്റെ ജി 7 സീറ്ററിന് 18.30 ലക്ഷം രൂപയും ജി 8 സീറ്ററിന് 18.35 ലക്ഷം രൂപയുമാണ് വില. ജിഎക്‌സ് 7 സീറ്റിന് 19.15 ലക്ഷം രൂപയും ജിഎക്‌സ് 8 സീറ്റിന് 19.20 ലക്ഷം രൂപയുമാണ് വില. ഇന്ധനക്ഷമത കൂടിയ പെട്രോള്‍ ഹൈബ്രിഡ് മോഡലിന്റെ വില ആരംഭിക്കുന്നത് 24.01 […]

Posted inപുസ്തകങ്ങൾ

An insight into your Career : Know Your Choice – Grow Your Chance

സ്‌കൂള്‍ വിദ്യാഭ്യാസം മുതല്‍, ഉന്നത വിദ്യാഭ്യാസത്തിനു ശ്രമിക്കുന്നവര്‍ക്കും, യുവ ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രയോജനകരമായ രീതിയില്‍, അവരുടെ വിജയകരമായ കരിയറിനും ഭാവി ആസൂത്രണത്തിനും വേണ്ടി, കരിയര്‍ ഗൈഡന്‍സിനെ അടിസ്ഥാനമാക്കി ഉള്ള പുസ്തകം. ‘An insight into your Career : Know Your Choice – Grow Your Chance’. വിവിധ വിഷയങ്ങളില്‍ രചയിതാവായ കുഞ്ചു സി. നായരുടെ സംഭാവനകള്‍ക്കു പുറമെ, ജൂഹി മഹേഷ്, രാജശേഖരന്‍ എഎച്ച്, ഡോ. കെ സി നാരായണ്‍, എം ജി ബിജു, ഡോ. കെ […]

Posted inആരോഗ്യം

നടന്ന് നടന്ന് പ്രമേഹം കുറയ്ക്കാം!

ദിവസം 10,700 സ്റ്റെപ്പുകള്‍ നടക്കുന്ന സ്ത്രീകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവാണെന്ന് പഠനം. ശരീരം കൂടുതല്‍ അനങ്ങും തോറും പ്രമേഹ സാധ്യത കുറഞ്ഞ് വരുമെന്ന് ടെന്നെസിയിലെ വാന്‍ഡര്‍ബിറ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ നടത്തിയ ഗവേഷണം ചൂണ്ടിക്കാണിക്കുന്നു. ശരീരത്തില്‍ ഘടിപ്പിക്കുന്ന ഫിറ്റ്ബിറ്റ് ഉപകരണം ഉപയോഗിച്ച് 5677 പേരില്‍ നാലു വര്‍ഷത്തേക്കാണ് പഠനം നടത്തിയത്. ഇവരില്‍ 75 ശതമാനവും സ്ത്രീകളായിരുന്നു. ഇക്കാലയളവില്‍ 97 പേര്‍ക്ക് പുതുതായി ടൈപ്പ് 2 പ്രമേഹം കണ്ടെത്തി. പ്രമേഹ കേസുകളില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സോളാർ പീഡനക്കേസ് വാർത്ത അവഗണിച്ച് മുഖ്യമന്ത്രി

സോളാര്‍ പീഡന കേസില്‍ പ്രതിപക്ഷ നേതാക്കളെ കുറ്റവിമുക്തരാക്കിയ സിബിഐ നടപടിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പറയാനുള്ളപ്പോള്‍ വന്ന് പറയും, നിങ്ങള്‍ക്കാവശ്യമുള്ളത് പറയിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ സിപിഎം പിബി യോഗത്തിന് എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയത്. തണുപ്പായതു കൊണ്ടാണോ വെയിലത്ത് നില്‍ക്കുന്നതെന്ന് അദ്ദേഹം ഇന്നും മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കാണിച്ച് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകിയെന്ന വാർത്തയെക്കുറിച്ചാണ് […]

Posted inലേറ്റസ്റ്റ്

ഷുക്കൂർ വധക്കേസിൽ പി.ജയരാജനെ രക്ഷിക്കാൻ പി.കെ. കുഞ്ഞാലിക്കട്ടി ശ്രമിച്ചു; അഡ്വ. ടി.പി. ഹരീന്ദ്രൻ

കണ്ണൂർ അരിയിൽ സ്വദേശി ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് പി ജയരാജനെ രക്ഷപ്പെടുത്തിയത് പി കെ കുഞ്ഞാലികുട്ടിയാണെന്ന ആരോപണവുമായി കണ്ണൂരിലെ അഭിഭാഷകൻ ടി പി ഹരീന്ദ്രൻ . 2012 ല്‍ എംഎസ്എഫ് പ്രവര്‍ത്തകനായ കണ്ണൂര്‍ അരിയില്‍ സ്വദേശി അബ്ദുള്‍ ഷുക്കൂര്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പി ജയരാജനെതിരെ കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തിയിരുന്നു. എന്നാല്‍ ഈ ഗുരുതരമായ കുറ്റങ്ങള്‍ ഒഴിവാക്കാന്‍ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി ഇടപ്പെട്ടുവെന്നാണ് ഹരീന്ദ്രൻ ആരോപിക്കുന്നത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് തന്നോട് ഇക്കാര്യം […]