ഇരുള്‍ പടന്ന വഴിത്താരകളിലേക്ക് ഇടയ്‌ക്കൊരു മിന്നാമിന്നി പ്രകാശം പരത്തുന്നു. ആ പ്രകാശത്തില്‍ കഥാകാരി തന്റെ പേനത്തുമ്പിലെ നിധിശേഖരം കാണിച്ച് നമ്മെ ക്ഷണിക്കുന്നു. മുഷിവില്ലാതെ വായിച്ചു പോകാവുന്നവയാണ് ഓരോ കഥയും. കഥകള്‍ പൂര്‍ണ്ണത തേടുന്നത് വായനക്കാരന്റെ മനസ്സിലാണല്ലോ. നൂറ്റാണ്ട് പിന്നിട്ട മലയാള കഥാസാഹിത്യശാഖയുടെ ഇങ്ങേ അറ്റത്ത് ഒരുപിടി കഥകള്‍ കയ്യിലും അതിലേറെ കഥാബീജങ്ങള്‍ മനസ്സിലും നിറച്ച് ജോസ്സി ബിഹേപ്പി എന്ന കഥാകാരി വായനാസമൂഹത്തിനു മുന്നില്‍ നില്‍ക്കുന്നു. ‘നിള’. ഗ്രീന്‍ ബുക്‌സ്. വില 133 രൂപ.
വൈകി ഉറക്കവും എഴുന്നേല്‍ക്കലും അത്ര നല്ലതല്ല!
വൈകി ഉറങ്ങി വൈകി എഴുന്നേല്‍ക്കുന്ന ശീലം നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധര്‍. രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിനും രോഗങ്ങളില്‍ നിന്നും ജീവിതശൈലീ രോഗങ്ങളില്‍ നിന്നും സുരക്ഷ നേടുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനം നല്ലരീതിയില്‍ കൊണ്ടുപോകുന്നതിനുമെല്ലാം ഉറക്കം അനിവാര്യമാണ്. ദിവസവും ഏഴോ എട്ടോ മണിക്കൂര്‍ ഉറക്കം മുതിര്‍ന്ന ഒരാള്‍ക്ക് ലഭിക്കേണ്ടതുണ്ട്. രാത്രി രണ്ട് മണിക്കോ മൂന്ന് മണിക്കോ കിടന്ന്, രാവിലെ ഒമ്പതിനും പത്തിനും എഴുന്നേല്‍ക്കുന്നവര്‍ ധാരാളമുണ്ട്. എങ്ങനെയും ഏഴോ എട്ടോ മണിക്കൂര്‍ ഉറക്കം ലഭിക്കുന്നുണ്ടല്ലോ എന്നതായിരിക്കും ഇവര്‍ ചിന്തിക്കുന്നത്. എന്നാല്‍ ഇങ്ങനെ വൈകി ഉറങ്ങി […]
കേരളത്തിലെ വിവാദങ്ങൾ പിബി ചർച്ച ചെയ്തില്ല : സിതാറാം യെച്ചൂരി
ഇപി ജയരാജനെതിരായ പരാതി സിപിഎം പൊളിറ്റ്ബ്യൂറോ ചർച്ച ചെയ്തിട്ടില്ലെന്ന് ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. കേരളവുമായി ബന്ധപ്പെട്ട് ഗവർണറുടെ വിഷയമാണ് പിബിയുടെ ചർച്ചയിൽ വന്നത്. തെറ്റ് തിരുത്തൽ രേഖ അടുത്ത മാസം കേന്ദ്ര കമ്മറ്റി ചർച്ച ചെയ്യും. കേരളത്തിലെ വിവാദങ്ങൾ ഒന്നും പിബിയുടെ ചർച്ചയിൽ വന്നില്ലെന്നും കേരളത്തിലെ വിഷയങ്ങൾ സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്യുമെന്നും യെച്ചൂരി വിശദീകരിച്ചു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ സിപിഐഎം നേതാക്കൾ ആരും പങ്കെടുക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി. സിപിഎം കേന്ദ്ര […]
സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകുമെന്ന് പരാതിക്കാരി
സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകുമെന്ന് പരാതിക്കാരി. പരാതി നൽകില്ലെന്നും ഉമ്മൻചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്നുമുള്ള നിലപാട് മാറ്റുകയാണെന്ന് പരാതിക്കാരി വ്യക്തമാക്കി. രാവിലെ നിയമ നടപടിക്കില്ലെന്ന് പറഞ്ഞ പരാതിക്കാരി ഉച്ചയ്ക്ക് ശേഷം, ഉമ്മൻ ചാണ്ടിക്ക് സി ബി ഐ ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകുമെന്ന് വ്യക്തമാക്കി രംഗത്തെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റു കേസുകളിലും ഹർജി നൽകുമെന്നും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ആണ് തീരുമാനം എടുത്തതെന്നും പരാതിക്കാരി വ്യക്തമാക്കി. അബ്ദുള്ളകുട്ടിയെ വെള്ള […]
രാത്രി വാര്‍ത്തകള്‍
എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരായ ആരോപണം സിപിഎം പൊളിറ്റ്ബ്യൂറോ ചര്‍ച്ച ചെയ്തില്ലെന്ന് ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. അത്തരം വിഷയങ്ങള്‍ സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്യും. ഇ.പി ജയരാജനെതിരെ ആരോപണമുന്നയിച്ച പി ജയരാജനെതിരെ പരാതി ലഭിച്ചിട്ടില്ല. കേരളവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ വിഷയമാണ് ചര്‍ച്ചചെയ്തത്. ഭാരത് ജോഡോ യാത്രയില്‍ സിപിഎം നേതാക്കള്‍ പങ്കെടുക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ പ്രദേശത്തു മല്‍സ്യബന്ധനവും മല്‍സ്യബന്ധന ബോട്ടുകളും നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തുറമുഖ മന്ത്രിയുടെ […]
സത്യം മൂടിവയ്ക്കാന്‍ കഴിയില്ല: സോളാര്‍ കേസില്‍ കുറ്റവിമുക്തനായ ഉമ്മൻചാണ്ടിയുടെ ആദ്യ പ്രതികരണം
സോളാര്‍ പീഡന കേസില്‍ കുറ്റവിമുക്തനാക്കിയുള്ള സി ബി ഐയുടെ ക്ലീൻ ചിറ്റിൽ ഉമ്മൻചാണ്ടി ആദ്യമായി പ്രതികരിച്ചു. അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും എനിക്ക് ആശങ്ക ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്റെ പൊതുജീവിതം എന്നും ജനങ്ങളുടെ മുന്നില്‍ തുറന്ന പുസ്തകമായിരുന്നു. സത്യം മൂടിവയ്ക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് എനിക്ക് എപ്പോഴുമുള്ളതെന്നും മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പൊതു പ്രവര്‍ത്തകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കളങ്കിതരായി മുദ്രകുത്തുന്നതും ശരിയാണോ എന്ന് ഇനിയെങ്കിലും […]
ഭാരത് ജോഡോ യാത്ര: രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കാൻ അമിത് ഷാക്ക് കോണ്‍ഗ്രസിന്റെ കത്ത്
രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അമിത് ഷാക്ക് കോണ്‍ഗ്രസിന്റെ കത്ത്. ഭാരത് ജോഡോ യാത്രയില്‍ ദില്ലിയിലുണ്ടായ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കോണ്‍ഗ്രസ് കത്ത് നല്‍കിയത്. ഇസഡ് പ്ലസ് സുരക്ഷയുള്ളയാളാണ് രാഹുല്‍ ഗാന്ധി. വരുന്ന ജനുവരി മൂന്നിന് യാത്ര രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ഗാന്ധിയുമായി സംവദിച്ചവരെ ഇന്‍റലിജന്‍സ് ചോദ്യം ചെയ്യുന്നതിലെ അതൃപ്തിയും അമിത് ഷായെ നേരിട്ടറിയിച്ചു.
ഒരു ചക്ക ലേലത്തിൽ പോയത് 1010 രൂപയ്ക്ക്
കൂത്താട്ടുകുളം കാർഷിക വിപണിയിൽ താരമായി ചക്ക. ഒരു ചക്ക ലേലത്തിൽ പോയത് 1010 രൂപയ്ക്ക്. ലേലം വിളി മുറുകിയത്തോടെ ആവശ്യക്കാർ ഏറി. ഒടുവിൽ കിഴക്കേക്കൂറ്റ് വീട്ടിൽ ചാക്കോച്ചൻ 1010 രൂപയ്ക്ക് ചക്ക സ്വന്തമാക്കി. 1000 രൂപയ്ക്കും 500 രൂപയ്ക്കും ചക്ക ലേലത്തിൽ പോയി. സാധാരണ കൂത്താട്ടുകുളത്ത് ചൊവ്വാഴ്കളിലാണു കാർഷിക വിളകളുടെ ലേലം നടക്കുക. വളർത്തു മൃഗങ്ങൾ, പച്ചക്കറികൾ ഉൾപ്പെടെ എന്തും ഇവിടെ ലേലത്തിൽ വയ്ക്കാം. കർഷകർക്കു ന്യായവില ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. കൂത്താട്ടുകുളം അഗ്രികൾചറൽ മാർക്കറ്റിങ് ആൻഡ് […]
ജമ്മുവിലെ സിദ്രയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന 3 ഭീകരരെ വധിച്ചു
ജമ്മുവിലെ സിദ്രയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന 3 ഭീകരരെ വധിച്ചു. വാഹന പരിശോധനക്കിടെ ട്രക്കിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതിന് മറുപടിയായി സുരക്ഷാ സേനയും തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ ട്രക്കിന് തീപിടിച്ചതായും തീ അണയ്ക്കാൻ അഗ്നിശമനസേനയെ വിളിച്ചതായും പൊലീസ് പറഞ്ഞു. പുതുവർഷത്തിൽ ഭീതി പരത്താനായിരുന്നു ഭീകരരുടെ പദ്ധതിയെന്ന് വൃത്തങ്ങൾ പറയുന്നു. സംഭവത്തിന് പിന്നാലെ സുരക്ഷാ ഏജൻസികൾ ജാഗ്രതയിലാണ്.
സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 28
◾സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടിനായുള്ള സര്‍വേ നമ്പര്‍ അടങ്ങിയ ഭൂപടത്തിലും പിഴവുകള്‍. സര്‍വേ നമ്പരുകള്‍ പലതും തെറ്റാണെന്നാണു റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വെബ് സൈറ്റില്‍ നല്‍കുന്ന സര്‍വേ നമ്പരുള്ള ഭൂപടത്തെ അടിസ്ഥാനമാക്കി പൊതുജനങ്ങള്‍ക്കു പുതിയ പരാതി നല്‍കാം. പരാതി നല്‍കാനുള്ള സമയ പരിധി ജനുവരി ഏഴിന് അവസാനിക്കും. ◾സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും എ.പി അബ്ദുള്ളക്കുട്ടിക്കുമെതിരേ തെളിവില്ലെന്നു സിബിഐ. തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. ഇതോടെ സര്‍ക്കാര്‍ കൈമാറിയ എല്ലാ കേസിലെയും […]
