രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അമിത് ഷാക്ക് കോണ്‍ഗ്രസിന്റെ കത്ത്. ഭാരത് ജോഡോ യാത്രയില്‍ ദില്ലിയിലുണ്ടായ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കോണ്‍ഗ്രസ് കത്ത് നല്‍കിയത്. ഇസഡ് പ്ലസ് സുരക്ഷയുള്ളയാളാണ് രാഹുല്‍ ഗാന്ധി. വരുന്ന ജനുവരി മൂന്നിന് യാത്ര രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ഗാന്ധിയുമായി സംവദിച്ചവരെ ഇന്റലിജന്‍സ് ചോദ്യം ചെയ്യുന്നതിലെ അതൃപ്തിയും അമിത് ഷായെ നേരിട്ടറിയിച്ചു.
ഭാരത് ജോഡോ യാത്ര: രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കാൻ അമിത് ഷാക്ക് കോണ്‍ഗ്രസിന്റെ കത്ത്
