ഇതര സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവർക്ക് വോട്ട് ചെയ്യാൻ സംവിധാനമൊരുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ തുടങ്ങി. 130 കോടിയിലധികം ജനങ്ങളുള്ള രാജ്യത്ത് മുപ്പത് കോടിയിലധികം പേരും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകാത്തത് കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവർക്ക് സ്വന്തം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി മൾട്ടി കോൺസ്റ്റിറ്റ്യുവൻസി പ്രോട്ടോടൈപ്പ് റിമോട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ അഥവാ ആർവിഎം ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത്. ഒരേസമയം 72 മണ്ഡലങ്ങളിലെ വരെ വോട്ടുകൾ ഒറ്റ മെഷീനിൽ രേഖപ്പെടുത്താനാകും. താമസിക്കുന്ന ഇടങ്ങളിൽ […]
പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിൽ നടത്തിയ റെയ്ഡ് പലയിടത്തും അവസാനിച്ചു.
സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടത്തി എൻ.ഐ.എ. പുലർച്ചേ രണ്ട് മണിയോടെ 56 സ്ഥലങ്ങളിലായി നടന്ന റെയ്ഡ് ഇതിനോടകം പലയിടത്തും പൂർത്തിയായി. നിരവധി രേഖകളും മൊബൈൽ ഫോണുകൾ അടക്കമുള്ള ഇലക്ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തു എന്നാണ് വിവരം. പോപ്പുലർ ഫ്രണ്ടിൻ്റെ രണ്ടാം നിര നേതാക്കൾ, പ്രവർത്തകർക്ക് പരിശീലനം നൽകിയവർ എന്നിവരുടെയെല്ലാം വീടുകളിലാണ് പരിശോധന. ഇവരെല്ലാം എൻഐഎ നിരീക്ഷണത്തിലായിരുന്നു. ഡൽഹിയിലെ എൻഐഎ ഉദ്യോഗസ്ഥരും റെയ്ഡിനെത്തിയിട്ടുണ്ട്. ഒപ്പം കേരള പൊലീസും പങ്കെടുക്കുന്നു. റെയ്ഡിൽ എല്ലാവരും […]
2022 ല്‍ കൊഴിഞ്ഞുപോയത് 22 ശതകോടീശ്വരന്മാര്‍!
22 ശതകോടീശ്വരന്മാരുടെ കൊഴിഞ്ഞുപോക്കിന് സാക്ഷ്യം വഹിച്ച് 2022. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് 2021 ല്‍ 142 പേരുണ്ടായിരുന്ന ശതകോടീശ്വര പട്ടിക 2022 അവസാനിക്കുമ്പോള്‍ 120 ആണ്. ഒരു ബില്യണ്‍ ഡോളറിന്റെ (ഏകദേശം 8,241 കോടി) ആസ്തിയുള്ളവരെയാണ് ശതകോടീശ്വരന്മാരായി പരിഗണിക്കുന്നത്. പേടിഎമ്മിന്റെ വിജയ് ശേഖര്‍ ശര്‍മ (0.35 ബില്യണ്‍ ഡോളര്‍), ഓറിയന്റ് ഇലക്ട്രിക്കിന്റെ സികെ ബിര്‍ള (0.88 ബില്യണ്‍ ഡോളര്‍), യു. ഉദയ് കുമാര്‍ റെഡ്ഡി (ടാന്‍ല പ്ലാറ്റ്ഫോംസ്), സുശീല്‍ ഷാ( മെട്രോപോളിസ് ഹെല്‍ത്ത്കെയര്‍), അശോക് […]
വിസ്മയിപ്പിക്കുന്ന വിലയില്‍ റെഡ്മി വാച്ചും ബാന്‍ഡും
റെഡ്മി വാച്ച് 3, ബാന്‍ഡ് 2 എന്നിവ ചൈനയില്‍ അവതരിപ്പിച്ചു. റെഡ്മി കെ60 സീരീസിനൊപ്പമാണ് പുതിയ ഉല്‍പ്പന്നങ്ങളും അവതരിപ്പിച്ചിരിക്കുന്നത്. 1.75 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് റെഡ്മി വാച്ച് 3 സ്മാര്‍ട്ട് വാച്ചുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 390×450 പിക്‌സല്‍ റെസല്യൂഷനും, 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും, 600 നൈറ്റ് ബ്രൈറ്റ്‌നസും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് കോളിംഗിനെ പിന്തുണയ്ക്കുന്ന ഈ സ്മാര്‍ട്ട് വാച്ചുകളുടെ ഭാരം 37 ഗ്രാം മാത്രമാണ്. 121 സ്‌പോര്‍ട്‌സ് മോഡുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 289 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. പ്രധാനമായും […]
‘ജിന്ന്’ ചിത്രത്തിലെ ഗാനം ‘ഓ മനുജാ’
സൗബിന്‍ ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ‘ജിന്ന് എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘ഓ മനുജാ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ റീമിക്‌സ് വെര്‍ഷന്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. പ്രശാന്ത് പിള്ള ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാര്‍ ആണ്. ‘വര്‍ണ്യത്തില്‍ ആശങ്ക’ എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സമീര്‍ താഹിറിന്റെ ‘കലി’യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. സ്‌ട്രെയ്റ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ […]
ഇര്‍ഷാദും നാല് നായികമാരും, ‘നല്ല സമയം’ ടീസറെത്തി
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നല്ല സമയ’ത്തിന്റെ ടീസര്‍ പുറത്തെത്തി. ഫണ്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സ്റ്റോണര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം കൂടിയാണ്. ഇര്‍ഷാദ് അലി നായകനാവുന്ന ചിത്രത്തില്‍ നാല് പുതുമുഖ നായികമാരാണ് എത്തുന്നത്. നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം സിനു […]
സെല്‍ഫ് ബാലന്‍സിംഗ് ബൈക്കുമായി യമഹ
സെല്‍ഫ് ബാലന്‍സിംഗ് സംവിധാനമുള്ള ഒരു മോട്ടോര്‍സൈക്കിള്‍ വികസിപ്പിച്ചതായി യമഹ. ഈ വിസ്മയിപ്പിക്കുന്ന ഫീച്ചര്‍ യമഹ കമ്പനി ആര്‍3 ഡമ്മി മോഡലില്‍ അണിയിച്ചാണ് പരീക്ഷണങ്ങള്‍. പെട്രോള്‍ എഞ്ചിന് പകരം ഇലക്ട്രിക് മോട്ടോറാണ് കമ്പനി ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ മോട്ടോര്‍സൈക്കിള്‍ കമ്പനി എപ്പോള്‍ വില്‍പ്പനക്കെത്തിക്കുമെന്ന വിവരങ്ങളൊന്നും ഇപ്പോള്‍ പുറത്തു വിട്ടിട്ടില്ല. സെല്‍ഫ് ബാലന്‍സിംഗിനായി യമഹ അഡ്വാന്‍സ്ഡ് മോട്ടോര്‍സൈക്കിള്‍ സ്റ്റെബിലിറ്റി അസിസ്റ്റ് സിസ്റ്റം ഉപയോഗിക്കുന്നു. ഡമ്മിയായി വികസിപ്പിക്കുന്ന ഇലക്ട്രിക് ആര്‍3 ബൈക്കിലാണ് യമഹ ഇപ്പോള്‍ ഈ ഫീച്ചര്‍ ഉപയോഗിക്കുന്നത്. ഇലക്ട്രിക് ബൈക്ക് […]
ഷുക്കൂർ വധക്കേസിൽ ഇടപെട്ടിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി
അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതി പി ജയരാജനെ രക്ഷിക്കാനായി ഇടപെട്ടിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കണ്ണൂരിലെ അഭിഭാഷകന്‍റെ ആരോപണത്തിന് പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളുണ്ട്. മറ്റാരോ പറയിപ്പിച്ചതാണ്. ചില പേരുകളും ഊഹാപോങ്ങളും കേൾക്കുന്നുണ്ട്. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തു. എന്നാൽ കെപിസിസി പ്രസിഡന്‍റിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ ഇത് ഉന്നയിക്കേണ്ട സാഹചര്യവുമില്ല. എന്നാൽ കേസ് വിട്ടുകളയില്ല. നിയമപരമായി ഈ ആരോപണത്തെ നേരിടും. ഇതിനു പിന്നിലെ ഗൂഡാലോചന പുറത്തുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അരിയിൽ ഷുക്കൂർ […]
ഇടിമിന്നല്‍ പേമാരി
അപ്രതീക്ഷിത സംഭവങ്ങളുടെ ചരടില്‍ കോര്‍ത്തിണക്കിയ വിസ്മയ രചന. എഴുത്തുകാരനായ നായകന്റെ ഒരു പുസ്തകത്തിന്റെ പുറംചട്ടയിലെ ഫോട്ടോയിലെ വ്യക്തി തന്റെ പൂര്‍വ്വകാമുകനാണെന്ന് തിരിച്ചറിഞ്ഞ കാമുകിയുടെയും നായകന്റെ ഭാര്യയുടെയും അവരുടെ കുടുംബങ്ങള്‍ കൂടിക്കുഴയുമ്പോള്‍ ഉണ്ടാകുന്ന വിധിയുടെ കളിവിളയാട്ടങ്ങള്‍. കുടുംബജീവിതത്തിലെ രസസൂത്രങ്ങള്‍. നര്‍മ്മത്തിന്റെ അനുരണനങ്ങള്‍. മുന്‍കാമുകിയോടും പ്രിയതമയോടും സമസ്‌നേഹത്തോടെ കഴിയേണ്ടിവന്ന, ഇസ്‌റോയിലെ ഉദ്യോഗസ്ഥനായിരുന്ന ഒരു വ്യക്തിയുടെ അസാധാരണ കഥയാണിത്. കഥാന്ത്യം ചിന്തനീയം. ‘ഇടിമിന്നല്‍ പേമാരി’. വി പി ജോസഫ്. ഗ്രീന്‍ ബുക്‌സ്. വില 199 രൂപ.
വെറും വയറ്റില്‍ കാപ്പി വേണ്ട, വെള്ളം കുടിക്കാം
രാവിലെ ഉണര്‍ന്ന് വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് ശരീരത്തിന് ദോഷകരമാണെന്ന് പഠനം. പ്രത്യേകിച്ച് സ്ത്രീകള്‍ വെറുംവയറ്റില്‍ കാപ്പി കുടിക്കുന്നത് ഒഴിവാക്കണം. ഈ ശീലം ശരീരത്തിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ (സ്ട്രെസ് ഹോര്‍മോണ്‍) അളവ് വര്‍ദ്ധിപ്പിക്കും. കൂടാതെ ഇത് അണ്ഡോത്പാദനം, ഭാരം, ഹോര്‍മോണുകള്‍ എന്നിവയെ മോശമായി ബാധിക്കും. പൊതുവെ സ്ട്രെസ് ഹോര്‍മോണുകളുടെ അളവ് രാവിലെ കൂടുതലും വൈകുന്നേരങ്ങളില്‍ കുറവുമാണ്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ രാവിലെ ആദ്യം കഫീന്‍ കഴിക്കുമ്പോള്‍ കോര്‍ട്ടിസോളിന്റെ അളവ് കുറയുന്നതിന് പകരം വര്‍ദ്ധിക്കുന്നു. കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ നമ്മുടെ […]
