Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് മുന്‍ ഭാരവാഹികളുടെ വീടുകളില്‍ പുലര്‍ച്ചെ രണ്ടു മുതല്‍ എന്‍.ഐ.എ റെയ്ഡ് . സംസ്ഥാനത്തെ 56 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. മിക്കയിടത്തും മുന്‍ഭാരവാഹികള്‍ സ്ഥലത്തുണ്ടായില്ല. വീടുകളില്‍നിന്ന് നിരവധി രേഖകളും മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള ഇലക്ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തു ഏറ്റവും കൂടുതല്‍ പരിശോധന നടന്നത് എറണാകുളം റൂറലിലാണ്. 12 കേന്ദ്രങ്ങളിലായിരുന്നു ഇവിടെ റെയ്ഡ്. ഡല്‍ഹിയില്‍നിന്നുളള എന്‍.ഐ.എ ഉദ്യോഗസ്ഥരും റെയ്ഡിനായി എത്തിയിട്ടുണ്ട്. ആയുര്‍വേദ റിസോര്‍ട്ട് ഉള്‍പെടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പി ജയരാജന്റെ ആരോപണം സിപിഎം […]

Posted inലേറ്റസ്റ്റ്

കോൺഗ്രസിന്റെ ഹിന്ദു നിലപാടിൽ ആന്റണിയെ പിന്തുണച്ച് കെ.മുരളീധരൻ എം.പി

ഹിന്ദുക്കൾക്കും കോൺഗ്രസിൽ സ്ഥാനമുണ്ട് എന്ന എ കെ ആന്റണിയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി കെ മുരളീധരൻ എം പി.ഹിന്ദു മതത്തിന്റെ ഹോൾ സെയിൽ ബിജെപിക്ക് വിട്ടു കൊടുക്കുന്നത് സിപിഎമ്മാണെന്നും ആന്റണിയെ പിന്തുണച്ച് കെ മുരളീധരൻ പറഞ്ഞു. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടേയും കാലത്തും അമ്പലങ്ങളിൽ പോയിട്ടുണ്ട്. വിശ്വാസികൾക്ക് സ്ഥാനം കൊടുക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. മൃദു ഹിന്ദുത്വം എന്ന വാക്ക് യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതാണ്. മൃദു ഹിന്ദുത്വം എന്ന വാക്ക് ലീഗ് ഇതുവരെ പ്രയോഗിച്ചിട്ടില്ലെന്നും മുരളീധരൻ പ്രതികരിച്ചു. കുറി തൊടാൻ പാടില്ല […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇപി ജയരാജൻ വിഷയത്തിലെ മുഖ്യമന്ത്രിയുടെ മൗനം അത്ഭുതകരം; കേന്ദ്ര മന്ത്രി വി. മുരളീധരൻ

ഇ പി ജയരാജനെതിരായ ആരോപണത്തില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇ‍ഡി) പരാതി ഇല്ലാതെ തന്നെ അന്വേഷണം നടത്താൻ കഴിയുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മൗനമാണ് ഇക്കാര്യത്തിൽ അത്ഭുതകരം.ഈ അഴിമതിയിൽ പങ്കുള്ളതു കൊണ്ടാണോ മുഖ്യമന്ത്രി മൗനം അവലംബിക്കുന്നത്. പുറത്ത് നിൽക്കുന്ന ഒരാളെക്കുറിച്ചല്ല, മറിച്ച് തന്‍റെ മന്ത്രിസഭയിൽ അംഗമായിരുന്ന ഒരാളെ കുറിച്ചുള്ള ആരോപണം അതും സ്വന്തം പാർട്ടിക്കാർ തന്നെ നൽകിയത്. എല്ലാ അഴിമതിയുടെയും കേന്ദ്രമായി സിപിഎം മാറി. അഴിമതിക്ക് കൂട്ട് നിൽക്കുകയാണ് പ്രതിപക്ഷമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടതുപക്ഷവും പോപ്പുലർ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 29

◾ബഫര്‍സോണ്‍ പ്രദേശങ്ങളുടെ സര്‍വെ നമ്പറുകള്‍ ചേര്‍ത്തുള്ള പുതിയ ഭൂപടം സര്‍ക്കാര്‍ പുറത്തിറക്കി. ഒരേ സര്‍വെ നമ്പറിലെ പ്രദേശങ്ങള്‍ ബഫര്‍സോണിനകത്തും പുറത്തുമുണ്ട്. ഇത് വീണ്ടും ആശയക്കുഴപ്പത്തിന് ഇടയാക്കി. ഭൂപടം പരിശോധിച്ചു പരാതി നല്‍കാനുള്ള അവസാനദിനം ജനുവരി ഏഴാണ്. സര്‍വ്വെ നമ്പര്‍ നോക്കി ജനവാസകേന്ദ്രങ്ങള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമായി മനസിലാക്കാന്‍ ഇപ്പോഴും സാധിക്കുന്നില്ലെന്നാണ് പരാതി. ◾എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരായ ആരോപണം സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്യുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. സിപിഎം പൊളിറ്റ്ബ്യൂറോ അക്കാര്യം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അരുൺലാൽ  കൊല്ലപ്പെട്ട കേസിലെ പ്രതി അറസ്റ്റിൽ

തൃശൂർ പുറ്റേക്കരയിൽ യുവ എഞ്ചിനിയറായ അരുൺലാൽ  കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. പടിഞ്ഞാറേകോട്ട ചിറയത്ത് ടിനു (37) വിനെയാണ് പേരാമംഗലം പോലീസ്  അറസ്റ്റുചെയ്തത്. ടിനുവിൻ്റെ പ്രണയബന്ധത്തെക്കുറിച്ച് അരുണ്‍ കളിയാക്കിയ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. അരുൺ ലാൽ കൊല്ലപ്പെട്ടതിന് പിന്നാലെ ലഭിച്ച സിസി ടി വി ദൃശ്യങ്ങളും സാക്ഷിമൊഴികളുമാണ് പ്രതിയിലേക്ക് പേരാമംഗലം പൊലീസിനെ എത്തിച്ചത്. നഗരത്തിലെ ബാറിൽ നിന്നും മദ്യപിക്കുന്ന അരുൺ ലാലിന്റെ സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചിരുന്നു. കൊലപാതകം നടന്ന സ്ഥലത്തു നിന്നും ബൈക്കിൽ പോകുന്ന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബഫർസോണിൽ സർവ്വെ നമ്പറുകൾ ചേർത്ത് പുതിയ ഭൂപടം പ്രസിദ്ധീകരിച്ചു

ബഫർസോണിൽ സർവ്വെ നമ്പറുകൾ ചേർത്ത് പുതിയ ഭൂപടം പ്രസിദ്ധീകരിച്ചു. ബഫർസോൺ ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെയാണ് അടുത്ത ഭൂപടം പ്രസിദ്ധീകരിച്ചത്. സർവ്വെ നമ്പർ നോക്കി ജനവാസകേന്ദ്രങ്ങൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമായി  അറിയാൻ കഴിയും. പുതിയ ഭൂപടത്തിൽ മാർക്ക് ചെയ്ത ഒരെ സർവ്വെ നമ്പറിലെ പ്രദേശങ്ങളുടെ ചില ഭാഗങ്ങൾ ബഫർസോണിനകത്തുള്ളപ്പോൾ ചിലത് പുറത്താണ്. ഒരു സർവ്വെ നമ്പറിൽ തന്നെ കൂടുതൽ ഭൂമി ഉള്ള സാഹചര്യത്തിലാണിതെന്നും പറയുന്നു. ആദ്യം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ സൈലൻറ് വാലിക്ക് പകരം തട്ടേക്കാട് […]

Posted inബിസിനസ്സ്

ടാറ്റ ക്ലിക് ഇനി ടാറ്റ ഡിജിറ്റലിന് കീഴില്‍!

ഇ- കൊമേഴ്‌സ് രംഗത്ത് പുതിയ നീക്കങ്ങളുമായി ടാറ്റ ഗ്രൂപ്പ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടാറ്റ ക്ലിക് നടത്തിപ്പുകാരായ ടാറ്റ യൂണിസ്റ്റോറിന്റെ ഉടമസ്ഥാവകാശം ടാറ്റ ഡിജിറ്റലിന് കീഴിലേക്ക് മാറ്റാനാണ് പദ്ധതി. ടാറ്റ ഇന്‍ഡസ്ട്രീസിന്റെയും ടാറ്റ ട്രെന്റിന്റെയും സംയുക്ത ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ടാറ്റ യൂണിസ്റ്റോര്‍. ഏകദേശം 750 കോടിയോളമാണ് ടാറ്റ യൂണിസ്റ്റോറിന്റെ മൂല്യം. പുതിയ നീക്കങ്ങളിലൂടെ ടാറ്റ ഡിജിറ്റലിന് കീഴില്‍ ഇ- കൊമേഴ്‌സ് ബിസിനസുകളുടെ ഏകീകരണമാണ് ലക്ഷ്യമിടുന്നത്. ഏറ്റവും പുതിയ റെഗുലേറ്ററി ഫയലിംഗിലെ വിവരങ്ങള്‍ പ്രകാരം, ടാറ്റ ന്യൂ, ബിഗ് […]

Posted inവിനോദം

സുന്ദീപ് കിഷന്‍ ചിത്രം ‘മൈക്കിളി’ലെ ഗാനം

സുന്ദീപ് കിഷന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘മൈക്കിള്‍’. രഞ്ജിത്ത് ജെയകൊടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും രഞ്ജിത്ത് ജെയകൊടിയുടേത് തന്നെ. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന ‘മൈക്കിളിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. തെലുങ്കിന് പുറമേ മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. അയ്യപ്പ ശര്‍മ, ഗൗതം വാസുദേവ് മേനോന്‍, ദിവ്യാന്‍ശ കൗശിക്, വരുണ്‍ സന്ദേശ്, വിജയ് സേതുപതി, അനസൂയ ഭരദ്വാജ് എന്നിവരും അഭിനയിക്കുന്ന ‘മൈക്കിളി’ലെ ‘നീവുന്റെ ചാലു’ എന്ന മനോഹരമാണ് ഗാനമാണ് […]

Posted inവിനോദം

ചൊല്‍പ്പാട്ടിന്റെ ഈണത്തില്‍ ‘പെണ്ണേ പെണ്ണേ പെണ്‍കിടാത്തീ’

മലയാളം ബോക്‌സ് ഓഫീസില്‍ ഈ വര്‍ഷത്തെ വിജയമായിരുന്ന ജയ ജയ ജയ ജയ ഹേ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ദര്‍ശന രാജേന്ദ്രനെ ടൈറ്റില്‍ കഥാപാത്രമാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം ഒടിടിയില്‍ എത്തിയപ്പോഴും തിയറ്ററുകളില്‍ ചുരുക്കം പ്രദര്‍ശനങ്ങള്‍ തുടരുന്നുണ്ട്. ഹിറ്റ് സിനിമകളിലെ നായകന്‍ ബേസില്‍ ജോസഫ് ആയിരുന്നു ജയ ജയ ജയ ജയ ഹേയിലെയും നായകന്‍. ഇപ്പോള്‍ പുറത്തുവിട്ട ‘പെണ്ണേ പെണ്ണേ പെണ്‍കിടാത്തീ’ എന്നാരംഭിക്കുന്ന ഗാനം വയനാട്ടിലെ പാലിയര്‍ സമൂഹത്തിന്റെ ചൊല്‍പ്പാട്ടുകളില്‍ […]

Posted inഓട്ടോമോട്ടീവ്

ഇലക്ട്രിക് പതിപ്പുമായി സിട്രോണ്‍ ജനുവരിയില്‍

ചെറു എസ്‌യുവി സി3യുടെ ഇലക്ട്രിക് പതിപ്പുമായി സിട്രോണ്‍ എത്തുന്നു. പത്തു മുതല്‍ 12 ലക്ഷം രൂപ വരെ വിലയില്‍ പുതിയ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 30.2 കിലോവാട്ട് അവര്‍ ബാറ്ററി ഉപയോഗിക്കുന്ന വാഹനം ജനുവരിയില്‍ വിപണിയിലെത്തും. ഇന്ത്യയില്‍ നിര്‍മിച്ച് സി 3 ഇലക്ട്രിക് രാജ്യാന്തര വിപണികളിലേക്ക് കയറ്റുമതി ചെയ്യാനാണ് സിട്രോണ്‍ പദ്ധതി. നിലവില്‍ ചൈനീസ് കമ്പനിയുടെ ബാറ്ററിയാണ് ഉപയോഗിക്കുകയെന്നും ഇന്ത്യന്‍ കമ്പനികളുടെ ബാറ്ററിയിലേക്ക് സമീപഭാവിയില്‍ മാറാന്‍ പദ്ധതിയുണ്ടെന്നുമാണ് സിട്രോണ്‍ അറിയിക്കുന്നത്. കുറഞ്ഞ വിലയും മികച്ച റേഞ്ചുമായിരിക്കും വാഹനത്തിന്. […]