ബഫർസോണിൽ സർവ്വെ നമ്പറുകൾ ചേർത്ത് പുതിയ ഭൂപടം പ്രസിദ്ധീകരിച്ചു. ബഫർസോൺ ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെയാണ് അടുത്ത ഭൂപടം പ്രസിദ്ധീകരിച്ചത്. സർവ്വെ നമ്പർ നോക്കി ജനവാസകേന്ദ്രങ്ങൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമായി അറിയാൻ കഴിയും. പുതിയ ഭൂപടത്തിൽ മാർക്ക് ചെയ്ത ഒരെ സർവ്വെ നമ്പറിലെ പ്രദേശങ്ങളുടെ ചില ഭാഗങ്ങൾ ബഫർസോണിനകത്തുള്ളപ്പോൾ ചിലത് പുറത്താണ്. ഒരു സർവ്വെ നമ്പറിൽ തന്നെ കൂടുതൽ ഭൂമി ഉള്ള സാഹചര്യത്തിലാണിതെന്നും പറയുന്നു. ആദ്യം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ സൈലൻറ് വാലിക്ക് പകരം തട്ടേക്കാട് പക്ഷിസങ്കേതത്തിൻറെ മാപ്പായിരുന്നു ഉള്ളത്. തെറ്റ് മനസ്സിലായതോടെ അത് പരിഹരിച്ചു. ജനവാസമേഖല കുറഞ്ഞ സൈലൻറ് വാലി ബഫർസോണിൽ ജനവാസകേന്ദ്രങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ജനവാസമേഖല കൂടിയ പെരിങ്ങോട്ടുകുറിശ്ശിയിൽ ഇങ്ങിനെ കൃത്യമായി വേർതിരിച്ച് അടയാളപ്പെടുത്തിയിട്ടില്ല. പരാതികൾ ജനുവരി 7 വരെ നൽകാം.
ബഫർസോണിൽ സർവ്വെ നമ്പറുകൾ ചേർത്ത് പുതിയ ഭൂപടം പ്രസിദ്ധീകരിച്ചു
