പെലെയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലികൾ അർപ്പിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചരിത്രം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായ പെലെയുടെ വിയോഗം ലോകത്തിന്റെ തീരാനഷ്ടമാണ്. വശ്യതയും വന്യതയും ഒരുപോലെ സമ്മേളിച്ച ബ്രസീലിയൻ ഫുട്ബോൾ ശൈലിക്ക് ലോകത്തെമ്പാടും ആരാധകരെ ഉണ്ടാക്കിയ ഇതിഹാസതാരമായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകൾ നീണ്ട തന്റെ കരിയറിൽ സമാനതകളില്ലാത്ത നേട്ടങ്ങളാണ് പെലെ സ്വന്തമാക്കിയത്. ഫുട്ബോളിന്റെ അതുല്യവും സുന്ദരവുമായ ആവിഷ്കാരമായിരുന്നു പെലെയുടെ കളികളെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ച […]
യു ഡി എഫ് യോഗം ഇന്ന് കൊച്ചിയിൽ, കെ സുധാകരൻ പങ്കെടുക്കുന്നില്ല.
ഷുക്കൂർ വധക്കേസിലെ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ പുറത്ത് വന്നതിന് ശേഷമുള്ള യുഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ . എന്നാൽ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ യോഗത്തിൽ പങ്കെടുക്കില്ല. ഇക്കാര്യം അദ്ദേഹം പ്രതിപക്ഷ നേതാവിനെ അറിയിച്ചു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെ രക്ഷിക്കാന്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണം ഗൗരവതരമെന്ന കെ സുധാകരന്‍റെ പ്രസ്താവന ലീഗിനെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ സുധാകരന്‍റെ വിശദീകരണത്തോടെ അത് അവാസാനിച്ചെന്ന് പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു. സുധാകരൻ പങ്കെടുക്കുന്നില്ലെങ്കിലും വിവാദം […]
പ്രധാനമന്ത്രി നരേന്ദ്ര മോദി മാതാവിന്റെ ചിതയ്ക്ക് തീ കൊളുത്തി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്നിന് വിട ചൊല്ലി കുടുംബം. നൂറാം വയസ്സിൽ അന്തരിച്ച ഹീരാബെന്നിൻ്റെ സംസ്കാരം അൽപസമയം മുൻപ് ഗാന്ധിനഗറിലെ ശ്മാശനത്തിൽ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചിതയ്ക്ക് തീകൊളുത്തിയത്. മാതാവിൻ്റെ വിയോഗവാർത്ത അറിഞ്ഞതിന് പിന്നാലെ ദില്ലിയിൽ നിന്നും അഹമ്മദാബാദിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി ഗാന്ധിനഗറിലെ വീട്ടിലെത്തി അമ്മയ്ക്ക് അന്തിമോപചാരം അർപ്പിച്ചു. പെട്ടന്ന് തന്നെ വിലാപയാത്രയായി മൃതദേഹം കനത്ത സുരക്ഷയോടെ ശ്മശാനത്തിലേക്ക് കൊണ്ടു പോകുകയും ഒൻപതരയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയാവുകയും ചെയ്തു. രാഹുൽ ഗാന്ധി അടക്കം പ്രമുഖ ദേശീയ നേതാക്കളും […]
ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തിൽ പരിക്കേറ്റു.
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്ക്. ഇന്ന് രാവിലെ ഉത്തരാഖണ്ഡില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെ ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഋഷഭ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍ ഡിവൈഡറില്‍ ഇടിച്ച് പൂർണ്ണമായും കത്തി നശിച്ചു. ഗ്ലാസ് പൊട്ടിച്ചാണ് താരം പുറത്തുകടന്നതെന്നാണ് റിപ്പോർട്ടുകൾ. തലയ്ക്കും കാൽമുട്ടിനും പരിക്കേറ്റ താരത്തിന്റെ നില സാരമുള്ളതാണെന്ന് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പന്തിനെ ദില്ലിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ പ്ലാസ്റ്റിക് സര്‍ജറി നടത്തുമെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് […]
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ അന്തരിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ അന്തരിച്ചു. നൂറു വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് രണ്ടു ദിവസംമുന്പ് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രധാനമന്ത്രി മോദി അഹമ്മദാബാദിലേക്ക് തിരിച്ചു.നൂറ്റാണ്ട് കാലം നീണ്ടുനിന്ന ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് മോദി അനുസ്മരിച്ചു. കഴിഞ്ഞ ജൂണിൽ അമ്മ 100–ാം വയസ്സിലേക്കു പ്രവേശിച്ചപ്പോൾ ഗാന്ധിനഗറിലെ വീട്ടിലെത്തി നരേന്ദ്ര മോദി പാദപൂജ നടത്തിയിരുന്നു. മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളുമെന്ന് അമ്മയെ അനുസ്മരിച്ച് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ബഞ്ചമിൻ നെതന്യാഹു ഇസ്രായേൽ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു
രാഷ്ട്രീയ സംഘർഷങ്ങൾക്കൊടുവിൽ ഇസ്രായേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു അധികാരമേറ്റു. രാജ്യത്ത് എറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച വ്യക്തി എന്ന റെക്കോർഡും നേടിക്കൊണ്ടാണ് നെതന്യാഹു ഒൻപതാം തവണയും പ്രധാനമന്ത്രിയാകുന്നത്. 63 പേരുടെ പിന്തുണയോടെ 120 അംഗങ്ങളുളള ഇസ്രായേൽ പാർലമെന്‍റായ നെസറ്റിൽ നെതന്യാഹു ഭൂരിപക്ഷം ഉറപ്പിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വലതുപക്ഷ സഖ്യത്തിന്‍റെ നേതാവായാണ് ബെഞ്ചമിൻ നെതന്യാഹു ഇസ്രയേല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. നവംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും, സഖ്യകക്ഷികളായ അൾട്രാ […]
ഷുക്കൂർ വധത്തിലെ പുതിയ വെളിപ്പെടുത്തൽ, ലീഗിനെ ലാക്കാക്കിയുള്ള സുധാകര കുബുദ്ധി ; കെ.ടി ജലീൽ
മുസ്ലിം ലീഗിനെ പിളർത്താൻ കോൺഗ്രസ് നീക്കമെന്ന ആരോപണമുയര്‍ത്തി കെ ടി ജലീൽ. കോൺഗ്രസിലുള്ള ചിലരുടെ നിക്ഷിപ്ത താൽപര്യമാണ് ഷുക്കൂർ വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെളിപ്പെടുത്തലുകൾക്ക് കാരണം.. ഭിന്നിപ്പിച്ച് ലീഗിനെ കോൺഗ്രസിൽ തന്നെ നിർത്താനാണ് സുധാകരൻ ശ്രമിക്കുന്നത്. ‘സുധാകര കുബുദ്ധി’ കാണാതെ പോയാൽ ഭാവിയിൽ വലിയ വിലയാകും മുസ്ലീം ലീഗെന്ന സമുദായ പാർട്ടിക്ക് നൽകേണ്ടി വരികയെന്ന് ജലീൽ മുന്നറിയിപ്പ് നൽകി. ഇത് തിരിച്ചറിയാൻ നേതൃത്വത്തിനും അണികൾക്കും കഴിഞ്ഞില്ലെങ്കിൽ ‘മുടക്കാചരക്കായി’ കേരള രാഷ്ട്രീയത്തിൽ മുസ്ലിംലീഗ് മാറാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും […]
ഫുട്ബോൾ രാജാവ് വിട പറഞ്ഞു.
ഫുട്ബോള്‍ രാജാവ് പെലെ അന്തരിച്ചു. 82 വയസായിരുന്നു. കാന്‍സര്‍ ബാധിതനായിരുന്ന അദ്ദേഹം ഒരു മാസമായി സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പാലിയേറ്റീവ് കെയറിലേക്കു മാറ്റിയിരുന്നു. ബ്രസീലിനായി കൂടുതല്‍ ഗോള്‍ നേടിയ താരമാണ്. 1958, 1962, 1970 എന്നീ വര്‍ഷങ്ങളില്‍ പെലെയുടെ ഫുട്ബോള്‍ ഇന്ദ്രജാലമാണ് ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്തത്. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീലിനായി പെലെ നേടിയത്.
പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 30
◾ഫുട്ബോള്‍ രാജാവ് പെലെ അന്തരിച്ചു. 82 വയസായിരുന്നു. കാന്‍സര്‍ ബാധിതനായിരുന്ന അദ്ദേഹം ഒരു മാസമായി സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പാലിയേറ്റീവ് കെയറിലേക്കു മാറ്റിയിരുന്നു. ബ്രസീലിനായി കൂടുതല്‍ ഗോള്‍ നേടിയ താരമാണ്. 1958, 1962, 1970 എന്നീ വര്‍ഷങ്ങളില്‍ പെലെയുടെ ഫുട്ബോള്‍ ഇന്ദ്രജാലമാണ് ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്തത്. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീലിനായി പെലെ നേടിയത്. ◾പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ നടത്തിയ റെയ്ഡുകളില്‍ നാലു പേര്‍ അറസ്റ്റിലായി. […]
മോക്ഡ്രില്ലിനിടെ കയത്തില്‍ വീണ യുവാവിന്റെ മരണം സ്ഥിരീകരിച്ചു
വെണ്ണിക്കുളത്ത് ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ഡ്രില്ലിനിടെ കയത്തില്‍ വീണ ബിനുസോമന്റെ മരണം സ്ഥിരീകരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററിലായിരുന്നു ബിനുസോമന്‍. വെണ്ണിക്കുളത്ത് വച്ച് ഇന്ന് രാവിലെയോടാണ് അപകടമുണ്ടായത്. ഉരുൾപൊട്ടൽ പ്രളയ രക്ഷാപ്രവർത്തനങ്ങളുടെ തയ്യാറെടുപ്പുകൾ വിലയിരുത്താനാണ് ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാന വ്യാപകമായി മോക്ഡ്രില്ല് സംഘടിപ്പിച്ചത്. എൻഎഡിആർഎഫ്, അഗ്നിശമന സേന എന്നിവരുടെ നിർദേശ പ്രകാരം വെള്ളത്തിൽ വീണവരെ രക്ഷിക്കുന്ന രീതി പരീക്ഷിക്കുന്നതിനിടയിലാണ് ബിനു ആഴത്തിലുള്ള കയത്തിൽ വീണത്. അരമണിക്കൂറോളം വെള്ളത്തിൽ മുങ്ങിതാഴ്‍ന്നെന്നാണ് നാട്ടുകാർ പറയുന്നത്. മോക്ഡ്രില്ലിന് ഉപയോഗിച്ച […]
