Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പിഎഫ്ഐ നേതാവ് എൻഐഎയുടെ പിടിയിൽ

കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളേയും പ്രവർത്തകരേയും ലക്ഷ്യമിട്ട് എൻഐഎ നടത്തിയ റെയ്ഡിന് തുടർച്ചയായി എടവനക്കാട് സ്വദേശി മുബാറകിനെ കസ്റ്റഡിയിലെടുത്തു. മുഹമ്മദ് മുബാറക് മറ്റു പാർട്ടികളിലെ നേതാക്കളെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് രൂപീകരിച്ച സ്‌ക്വാഡിലെ അംഗമാണെന്നാണ് എൻഐഎ പറയുന്നത്. പിടിയിലായ മുബാറക്ക് നിയമവിദ്യാർത്ഥിയും കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തുവരുന്നയാളുമാണ്. വിവിധ സംസ്ഥാനങ്ങളിലായി നേതാക്കളെയടക്കം വധിക്കുന്നതിന് പോപ്പുലർഫ്രണ്ട് നീക്കങ്ങൾ നടത്തി വരികയായിരുന്നെന്നും എൻഐഎ ആരോപിക്കുന്നു. ഇന്നലെ മുബാറകിന്റെ വീട്ടിൽ എൻഐഎ സംഘം പുലർച്ചെ മുതൽ വൈകിട്ട് […]

Posted inലേറ്റസ്റ്റ്

സൈമൺ ബ്രിട്ടോയുടെ ഓർമ്മദിനം ആചരിക്കുന്നു. നാടകാവതരണം ചങ്ങമ്പുഴപ്പാർക്കിൽ

സൈമൺ ബ്രിട്ടോ രചിച്ച് ശശിധരൻ നടുവിൽ സംവിധാനം ചെയ്ത ചക്രക്കസേരയും തടവറയും എന്ന നാടകം അരങ്ങിലെത്തുന്നു. ബ്രിട്ടോയുടെ ഓർമദിനമായ ഡിസംബർ 31 ന് വൈകിട്ട് 7ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലാണ് നാടകം വേദിയിലെത്തുന്നത്. 90 മിനിറ്റുള്ള നാടകം അവതരിപ്പിക്കുന്നത് റിമംബറൻസ് ഗ്രൂപ്പ് , ജോസ് ചിറമ്മൽ നാടക ദ്വീപ് ആണ്. വിശദവിവരങ്ങൾ അറിയാനുള്ള മൊബൈൽഫോൺ നമ്പർ : 9495161679.

Posted inലേറ്റസ്റ്റ്

കോക്ക്പിറ്റില്‍ കയറിയത് എന്തിനാ? ദേ കേട്ടോളു: ഷൈന്‍ ടോം ചാക്കോ

നടന്‍ ഷൈന്‍ ടോം ചാക്കോ വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറിയത് എന്തിനായിരുന്നു. മൂന്നാഴ്ച മുമ്പ് ദുബായ് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ എഐ 934 വിമാനത്തിന്റെ കോക്ക് പിറ്റിലേക്ക് ഇടിച്ചു കയറിയ സംഭവം വിവാദമായിരുന്നു. ദുബായിയില്‍ സിനിമാ ഷൂട്ടിംഗിനു ശേഷം നെടുമ്പാശേരിയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. കോക്ക്പിറ്റിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിച്ച ഷൈന്‍ ടോം ചാക്കോയെ വിമാന ജീവനക്കാര്‍ വിമാനത്തില്‍നിന്നു പുറത്താക്കി. ദുബായ് വിമാനത്താവളത്തിലെ സെക്യൂരിറ്റി വിഭാഗം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. അബദ്ധത്തിലാണു കോക്പിറ്റിലേക്കു കയറിയതെന്നാണ് ഷൈന്‍ ടോം ചാക്കോ വിമാനത്താവള […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 30

◾കേരളത്തിലേക്കു കര്‍ണാടകയുടെ കടന്നുകയറ്റം. കണ്ണൂര്‍ അയ്യന്‍കുന്ന് പഞ്ചായത്തിന്റെ രണ്ടു വാര്‍ഡുകളിലാണു കയേറ്റം. വനാതിര്‍ത്തിയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ കേരളത്തിലേക്കു കടന്ന് കര്‍ണാടക വനംവകുപ്പ് പരിസ്ഥിതി ലോല പ്രദേശമായി അടയാളപ്പെടുത്തി. അതിര്‍ത്തിയിലെ പാലത്തിന്‍കടവ് മുതല്‍ കളിതട്ടുപാറ വരെയുള്ള ആറിടങ്ങളിലായാണ് കര്‍ണാടക കേരളത്തിന്റെ ഭൂമി കൈയേറി ബഫര്‍സോണ്‍ രേഖപ്പെടുത്തിയത്. കൈയേറിയിട്ടില്ലെന്നും കര്‍ണാടകയുടെ സ്ഥലമാണെന്നുമാണ് കര്‍ണാടകയുടെ വിശദീകരണം. പരിശോധിക്കാന്‍ കണ്ണൂര്‍ എഡിഎം ഇന്നു സ്ഥലം സന്ദര്‍ശിക്കും. ◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെന്‍ അന്തരിച്ചു. നൂറു വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ടു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കണ്ണൂർ അയ്യൻകുന്നിലെ രണ്ട് വാർഡുകൾ കർണാടകയുടെ ബഫർ സോണിലെന്ന് ആശങ്ക

കണ്ണൂർ ജില്ലയിലെ അയ്യൻ കുന്ന് പഞ്ചായത്തിലെ ചില ഭാഗങ്ങൾ കർണാടകയുടെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെട്ടതായി ആശങ്കയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റും സ്ഥലം എംഎൽഎയും. കർണ്ണാടകയുടെ നടപടി സംബന്ധിച്ച് കേരള സർക്കാരിനോ വനംവകുപ്പ് ഉദ്യോഗസ്ഥർക്കോ വിവരമില്ല.  കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ അടയാളപ്പെടുത്തലുകൾ ഒന്നും നടത്തിയിട്ടില്ലെന്ന് അറിയിച്ചതായി കണ്ണൂർ ഡിഎഫ്ഒ പറഞ്ഞു. അയ്യൻ കുന്ന് പഞ്ചായത്തിലെ ആറ് ഇടങ്ങളിൽ കഴിഞ്ഞ ദിവസം കർണാടക വനം വകുപ്പ്  രേഖപ്പെടുത്തലുകൾ നടത്തിയതായി പഞ്ചായത്ത് പ്രസിഡണ്ട് പറയുന്നു. മാക്കൂട്ടം,ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ പുതിയ ബഫർ […]

Posted inലേറ്റസ്റ്റ്

കഫ് സിറപ്പ് കഴിച്ച കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്ന് കമ്പനി അടച്ചിടാൻ നിർദ്ദേശം

ഇന്ത്യൻ നിർമ്മിത മരുന്ന് കഴിച്ച് ഉസ്ബകിസ്ഥാനിലെ കുട്ടികൾ മരിച്ച സംഭവത്തിൽ ഇന്ത്യയിലെ മരുന്ന് നിർമ്മാണ യൂണിറ്റ് അടച്ചിടാൻ നിർദേശം. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക്കിൽ നിർമ്മിച്ച കഫ് സിറപ്പ് കഴിച്ച കുട്ടികളാണ് ഉസ്ബെക്കിസ്ഥാനിൽ മരിച്ചത്. മാരിയോൺ ബയോടെക്ക് കമ്പനിയിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനയുടെ ഫലം കിട്ടും വരെ യൂണിറ്റ് അടച്ചിടാനാണ് കേന്ദ്രം നിർദേശം നൽകിയത്. ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ച ഡോക് വൺ മാക്സ് സിറപ്പിനെതിരെയാണ് പരാതി ഉയർന്നത്. ഈ മരുന്ന് കഴിച്ച18 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്തു

90-ാം ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി. കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വർക്കല ശിവഗിരിയുടെ വികസനത്തിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന 70 കോടിയുടെ പദ്ധതി എത്രയും വേഗം പൂർത്തിയാക്കുമെന്ന് രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചു. ഇന്ന് നിര്യാതയായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിന് പ്രതിരോധ മന്ത്രി ശിവഗിരിയിലെ ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ശിവഗിരി തീർത്ഥാടനത്തിൻ്റെ നവതിയും ശിവഗിരിയിലെ ബ്രഹ്മവിദ്യാലയത്തിൻ്റെ കനകജൂബിലിയും വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിൻ്റെ ശിവഗിരി സന്ദർശനത്തിൻ്റെ ശതാബ്ദിയും ഒരുമിച്ചു വരുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. കൊവിഡ് […]

Posted inബിസിനസ്സ്

ലോട്ടസ് ചോക്‌ളേറ്റ് സ്വന്തമാക്കാനൊരുങ്ങി റിലയന്‍സ്

പ്രമുഖ ചോക്കളേറ്റ് കമ്പനിയായ ലോട്ടസിന്റെ ഭൂരിപക്ഷ ഓഹരികള്‍ റിലയന്‍സ് റീറ്റെയ്ല്‍ സ്വന്തമാക്കുന്നു. 74 കോടി രൂപയ്ക്ക് കമ്പനിയുടെ 51 ശതമാനം ഓഹരികളാണ് റിലയന്‍സ് വാങ്ങുന്നത്. കൂടാതെ ലോട്ടസിന്റെ 26 ശതമാനം ഓഹരികള്‍ ഓപ്പണ്‍ ഓഫറിലൂടെയും ലക്ഷ്യമിടുന്നുണ്ട്. ഏറ്റെടുക്കല്‍ പ്രഖ്യാപനം വന്നതോടെ ലോട്ടസിന്റെ ഓഹരി വില 5 ശതമാനം ഉയര്‍ന്ന് 122.95 രൂപയിലെത്തി. കഴിഞ്ഞ അഞ്ച് സെക്ഷനുകളിലായി ലോട്ടസിന്റെ ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടില്‍ തുടരുകയാണ്. ഇക്കാലയളവില്‍ ഓഹരിവില 25 ശതമാനത്തോളം ആണ് ഉയര്‍ന്നത്. ഈ വര്‍ഷം ഇന്ത്യന്‍ സോഫ്റ്റ് […]

Posted inടെക്നോളജി

സ്മാര്‍ട്ട് പേനയെത്തി, ഇനി പേപ്പറില്‍ എഴുതിയാല്‍ മൊബൈലില്‍ കാണാം!

പേപ്പറില്‍ എഴുതുന്നത് മൊബൈലില്‍ കാണാവുന്ന സ്മാര്‍ട്ട് പേനയുമായി നുവ. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ നുവ പ്രദര്‍ശിപ്പിക്കും. ഈ ബോള്‍ പോയിന്റ് പേനയില്‍ മോഷന്‍ സെന്‍സറുകളും കൈയ്യക്ഷരം ഡിറ്റക്റ്റ് ചെയ്യാനായി മൂന്ന് കാമറകളും ഉള്‍പ്പെടുന്നുണ്ട്. ഈ സംവിധാനങ്ങളുടെ സഹായത്തോടെ, നിങ്ങള്‍ എഴുതുന്നതെല്ലാം ഡിജിറ്റല്‍ നോട്ടുകളായി സ്മാര്‍ട്ട് പെന്‍ കണ്‍വേര്‍ട്ട് ചെയ്യും. ഡിജിറ്റല്‍ നോട്ടുകള്‍ സ്മാര്‍ട്ട്‌ഫോണിലൂടെ നിങ്ങള്‍ക്ക് വായിക്കാനും പങ്കുവെക്കാനും സാധിക്കും. എത്ര വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കുന്നതിനായി ഇന്‍ഫ്രാറെഡ് ലൈറ്റ് പിന്തുണയും നുവ സ്മാര്‍ട്ട് […]

Posted inലേറ്റസ്റ്റ്

തൊടുപുഴ ഡി വൈ എസ് പിക്കെതിതിരേ എസ് പി റാങ്കിലുള്ള ഓഫീസർ അന്വേഷിക്കണമെന്ന് മർദ്ദനമേറ്റയാൾ

തൊടുപുഴ പൊലീസ് സ്റ്റേഷനിലെ മർദ്ദനത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ അവിശ്വാസം രേഖപ്പെടുത്തി പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. തൊടുപുഴ പൊലീസ് സ്റ്റേഷനിൽ വച്ച് ഡിവൈഎസ്പി മധു ബാബു മർദ്ദിച്ചെന്ന പരാതിയുമായി മലങ്കര സ്വദേശി മുരളീധരനാണ് രംഗത്ത് എത്തിയത്. ഡിവൈഎസ്പിക്കെതിരെ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്നാണ് മുരളീധരൻ്റെ ആവശ്യം. ഇതേ പരാതിയിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടക്കുന്ന