Posted inവിനോദം

ത്രില്ലര്‍ ചിത്രം ‘ആളങ്കം’ ട്രെയ്‌ലര്‍

ലുക്മാന്‍ അവറാന്‍, ഗോകുലന്‍, ജാഫര്‍ ഇടുക്കി, സുധി കോപ്പ തുടങ്ങിയവര്‍ ഒരുമിച്ചെത്തുന്ന ചിത്രമാണ് ‘ആളങ്കം’. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ഷാനി ഖാദര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ശരണ്യ ആര്‍, മാമുക്കോയ, കലാഭവന്‍ ഹനീഫ്, കബീര്‍ കാദിര്‍, രമ്യ സുരേഷ്, ഗീതി സംഗീത തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിയാദ് ഇന്ത്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാജി അമ്പലത്ത്, ബെറ്റി സതീഷ് റാവല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം സമീര്‍ ഹഖ് […]

Posted inവിനോദം

തുന്നല്‍ക്കാരനായി ലാല്‍; ഡിയര്‍ വാപ്പി ടീസര്‍ എത്തി

ലാല്‍, അനഘ നാരായണന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഡിയര്‍ വാപ്പി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലാലും അനഘയുമാണ് ടീസറില്‍ നിറഞ്ഞു നില്‍ക്കുന്നത്. നിരഞ്ജ് മണിയന്‍പിള്ള രാജു ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷാന്‍ തുളസീധരനാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഒരു തുന്നല്‍ക്കാരനായിട്ടാണ് ലാല്‍ ചിത്രത്തില്‍ എത്തുന്നത്. മണിയന്‍ പിള്ള രാജു, ജഗദീഷ്,, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, […]

Posted inഓട്ടോമോട്ടീവ്

ഡോമിനാര്‍ 160, ഡോമിനാര്‍ 200 ബ്രസീല്‍ വിപണിയില്‍

ബജാജ് ഓട്ടോ തങ്ങളുടെ പുതിയ ഡോമിനാര്‍ 160, ഡോമിനാര്‍ 200 എന്നിവ ഔദ്യോഗികമായി ബ്രസീല്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ ഇതിനകം വില്‍പനയിലുള്ള പള്‍സര്‍ എന്‍എസ് 160, പള്‍സര്‍ എന്‍എസ് 200 എന്നിവയുടെ റീ-ബ്രാന്‍ഡഡ് പതിപ്പുകളാണ് ഇവയെന്നാണ് റിപ്പോര്‍ട്ടുകള്‍. 17 ബിഎച്ച്പി കരുത്തും എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 160.3 സിസി, സിംഗിള്‍ സിലിണ്ടര്‍, ഓയില്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് ബജാജ് ഡോമിനാര്‍ 160 ന് കരുത്തേകുന്നത്. അതേസമയം, പുതിയ ഡോമിനാര്‍ 200 ബൈക്കിന് 199.5 സിസി, സിംഗിള്‍ […]

Posted inപുസ്തകങ്ങൾ

രേണു രാജസ്ഥാനി

ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ ഉരുത്തിരിയുന്ന പ്രണയകഥ. രാജസ്ഥാന്‍കാരനായ അച്ഛന്റെ മകളായതിനാല്‍ രേണു രാജസ്ഥാനി എന്ന് പേരായ ഒരു പെണ്‍കുട്ടിയുടെയും ഉന്നതകുലജാതനായ പ്രിന്‍സിന്റെയും അപൂര്‍വബന്ധത്തിന്റെ കഥ. നിലവിലിരിക്കുന്ന സാമൂഹികനിയമങ്ങളെ നിരാകരിച്ചു മുന്നേറുന്ന കഥാപാത്രങ്ങള്‍. ഡോക്ടര്‍മാരായ, മക്കളില്ലാത്ത ഈ ദമ്പതിമാരുടെ തീരുമാനം എന്തായിരുന്നു? സമൂഹത്തിന് നല്‍കാനാവുന്ന ഏറ്റവും നല്ല സന്ദേശമാണ് ഈ നോവല്‍. ‘രേണു രാജസ്ഥാനി’. ഡോ. ഫ്രന്‍സിസ് ആലപ്പാട്ട്. ഗ്രീന്‍ ബുക്‌സ്. വില 199 രൂപ.  

Posted inആരോഗ്യം

കരളിലെ കൊഴുപ്പ് തലച്ചോറിലെ നീര്‍ക്കെട്ടിന് കാരണമാകാം

കരളിലെ കൊഴുപ്പ് തലച്ചോറിനെയും ബാധിക്കുമെന്ന് പഠനം. ഇത്തരത്തിലുള്ള നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെതകിടം മറിക്കും. കരളിലെ കൊഴുപ്പ് തലച്ചോറിലെ ഓക്‌സിജന്റെ തോതിനെ കുറയ്ക്കുകയും ഇവിടുത്തെ കോശ സംയുക്തങ്ങള്‍ക്ക് നീര്‍ക്കെട്ടും അണുബാധയും ഉണ്ടാക്കുകയും ചെയ്യും. ലണ്ടന്‍ കിങ്‌സ് കോളജിലെ റോജര്‍ വില്യംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെപ്പറ്റോളജിയിലെയും സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൊസാന്‍ സര്‍ലകലാശാലയിലെയും ശാസ്ത്രജ്ഞരാണ് എലികളില്‍ ഗവേഷണം നടത്തിയത്. ജനസംഖ്യയില്‍ 25 ശതമാനത്തെയും ബാധിക്കുന്ന രോഗമാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്. രോഗബാധിതരില്‍ 80 ശതമാനം […]

Posted inലേറ്റസ്റ്റ്

സ്കൂൾ കലോത്സവം ആർഭാടത്തിനും അനാരോഗ്യകരമായ കിടമത്സരത്തിനും വേദിയാകരുതെന്ന് വിദ്യാഭ്യാസ മന്ത്രി

സ്കൂൾ കലോത്സവത്തിലെ അപ്പീലുകൾ സംബന്ധിച്ച ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കലോത്സവത്തിലെ വിജയമല്ല, പങ്കാളിത്തമാണു പ്രധാനമെന്ന കോടതിയുടെ നിരീക്ഷണം ഏറെ പ്രസക്തമാണെന്നും മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി. സ്കൂൾ കലോത്സവം ആർഭാടത്തിനും അനാരോഗ്യകരമായ കിടമത്സരത്തിനും വേദിയാകരുതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേജ് സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ക്രമീകരണങ്ങളോടും നിർദ്ദേശങ്ങളോടും എല്ലാവരും സഹകരിക്കണം. വിജയവും പരാജയവും ആപേക്ഷികമാണ്. മത്സരത്തിലെ പങ്കാളിത്തമാണ് പ്രധാനം. കലോത്സവത്തിൽ ലഭിക്കുന്ന […]

Posted inലേറ്റസ്റ്റ്

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അംഗമായി ഡോ. മോഹന്‍ കുന്നുമ്മലിനെ നിയമിച്ചു.

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അംഗമായി കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മലിനെ നിയമിച്ചു. രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന ഉന്നതാധികാര സമിതി അംഗമായി കേന്ദ്ര സര്‍ക്കാരാണു നിയമിച്ചത്. കേരള സര്‍വകലാശാലയുടെ താത്കാലിക വൈസ് ചാന്‍സലര്‍കൂടിയാണ് ഡോ. മോഹന്‍.

Posted inലേറ്റസ്റ്റ്

കൃഷിവകുപ്പിൽ നടപ്പിലാക്കുന്ന സ്ഥലംമാറ്റ നടപടികൾ സുതാര്യമായ വ്യവസ്ഥയിൽ: കൃഷി ഡയറക്ടർ

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിലെ ജീവനക്കാരുടെ പൊതുസ്ഥലമാറ്റം ജീവനക്കാരുടെ സേവന വിവരങ്ങളുടെ ആധികാരിക അതോറിറ്റി ആയ സ്പാർക്ക് മുഖേനNIC ഓൺലൈൻ ആയാണ് നടപ്പിലാക്കി വരുന്നതെന്ന് കൃഷി ഡയറക്ടർ അറിയിച്ചു. സ്ഥലംമാറ്റം ഓൺലൈൻ ആയി നടപ്പിലാക്കിയ ആദ്യ വകുപ്പുകളിൽ ഒന്നാണ് കൃഷി വകുപ്പ്. 2018 മുതൽ വകുപ്പ് ഓൺലൈൻ ആയാണ് പൊതുസ്ഥലമാറ്റം നടപ്പിലാക്കി വരുന്നത്. 25. 02.2017ലെG. O(P) NO 3/2017/ P&ARD സർക്കാർ ഉത്തരവ് പ്രകാരം ഓരോ വകുപ്പിലെയും ജില്ലയ്ക്കുള്ളിലെ ഉദ്യോഗസ്ഥരുടെ സ്ഥല മാറ്റങ്ങൾ ആ […]

Posted inലേറ്റസ്റ്റ്

കോഴിക്കോട് മോക്ക് ഡ്രിൽ കഴിഞ്ഞു മടങ്ങവേ വിദ്യാർത്ഥിയെ പീഡിപ്പിച്ചു.

കോഴിക്കോട് മാവൂരിൽ മോക് ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ ആംബുലൻസിൽ പീഡിപ്പിച്ചെന്ന് പരാതി. കേസിൽ പ്രതിയായ മാവൂർ പഞ്ചായത്ത്‌ അംഗം ഉണ്ണികൃഷ്ണൻ ഒളിവിലാണ്. പീഡനത്തിന് ഇരയായ കുട്ടിയുടെ മൊഴി ഇന്ന്‌ മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തും. കോഴിക്കോട് ജില്ലാഭരണകൂടം താലൂക്ക് അടിസ്ഥാനത്തില്‍ നടത്തിയ മോക്ക് ഡ്രില്ലിന് ശേഷം മടങ്ങുന്നതിനിടെ പതിനഞ്ചുകാരനായ വിദ്യാർത്ഥിയെ ആംബുലൻസിൽ വെച്ചും കാറിൽ വെച്ചും പഞ്ചായത്തംഗം പീഡിപ്പിച്ചെന്നായിരുന്നു പരാതി.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  കേരളത്തിലേക്കു കര്‍ണാടകയുടെ കടന്നുകയറ്റം. കണ്ണൂര്‍ അയ്യന്‍കുന്ന് പഞ്ചായത്തിന്റെ രണ്ടു വാര്‍ഡുകളിലാണു കയേറ്റം. വനാതിര്‍ത്തിയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ കേരളത്തിലേക്കു കടന്ന് കര്‍ണാടക വനംവകുപ്പ് പരിസ്ഥിതി ലോല പ്രദേശമായി അടയാളപ്പെടുത്തി. അതിര്‍ത്തിയിലെ പാലത്തിന്‍കടവ് മുതല്‍ കളിതട്ടുപാറ വരെയുള്ള ആറിടങ്ങളിലായാണ് കര്‍ണാക കേരളത്തിന്റെ ഭൂമി കൈയേറ്റി ബഫര്‍സോണ്‍ രേഖപ്പെടുത്തിയത്. കൈയേറിയിട്ടില്ലെന്നും കര്‍ണാടകയുടെ സ്ഥലമാണെന്നുമാണ് കര്‍ണാടകയുടെ വിശദീകരണം. പരിശോധിക്കാന്‍ കണ്ണൂര്‍ എഡിഎം ഇന്നു സ്ഥലം സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെന്‍ അന്തരിച്ചു. നൂറു വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് […]