വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘പെന്‍ഡുലം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു ടൈം ട്രാവല്‍ ചിത്രം എന്ന് സംശയിപ്പിക്കുന്ന തരത്തിലാണ് ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം സസ്‌പെന്‍സും ആകാംക്ഷയും നിറയ്ക്കുന്നതാകും ചിത്രമെന്നും ട്രെയിലര്‍ ഉറപ്പു നല്‍കുന്നു. നവാഗതനായ റെജിന്‍ എസ് ബാബു തിരക്കഥ എഴുതിയ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘പെന്‍ഡുലം’. സുനില്‍ സുഖദ, ഷോബി തിലകന്‍, ദേവകീ രാജേന്ദ്രന്‍,രമേഷ് പിഷാരടി എന്നിവരാണ് സിനിമയിലെ മറ്റു പ്രമുഖ താരങ്ങള്‍. […]
റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയര്‍ 650
ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയര്‍ 650 ആദ്യമായി 2022 എയ്ക്മ ഷോയില്‍ അനാവരണം ചെയ്തു. ഗോവയിലെ റൈഡര്‍ മാനിയയില്‍ ആയിരുന്നു അതിന്റെ ഇന്ത്യന്‍ അരങ്ങേറ്റം. 2023-ല്‍ കമ്പനിയുടെ ആദ്യത്തെ പ്രധാന ഉല്‍പ്പന്ന ലോഞ്ച് ആയിരിക്കും ഈ ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മോഡലിന്റെ വില ജനുവരി ആദ്യ ആഴ്ചകളില്‍ പ്രഖ്യാപിക്കും. രാജ്യത്തെ ഏറ്റവും ചെലവേറിയ റോയല്‍ എന്‍ഫീല്‍ഡ് ഓഫറായിരിക്കും ഇത്. ബൈക്കിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് ഏകദേശം 3.5 ലക്ഷം രൂപയും […]
കഥകളും ചില അമേരിക്കന്‍ ചിന്തകളും
അമേരിക്കന്‍ ജീവിതത്തിന്റെ അടരുകളില്‍ നിന്നും അടര്‍ത്തിയെടുത്ത കഥകളുടെയും ചിന്തകളുടെയും സമാഹാരമാണ് ഈ കൃതി. അമേരിക്കന്‍ പ്രവാസിയായ എഴുത്തുകാരന്റെ സത്യസന്ധവും നിര്‍ഭയവും നര്‍മരസവും സമ്മേളിക്കുന്ന രചന. പോയകാലത്തിന്റെ സ്മരണകളും വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ വിമര്‍ശനങ്ങളും സുഹൃദ്ബന്ധത്തിന്റെ ഊഷ്മളതയും നിറയുന്ന കഥകളും ചിന്തകളും. നാടിന്റെ ഓര്‍മയും അമേരിക്കയിലെ ജീവിതവും എങ്ങനെയെന്ന് തെളിഞ്ഞ ഭാഷയില്‍ രേഖപ്പെടുത്തുന്നു. ‘കഥകളും ചില അമേരിക്കന്‍ ചിന്തകളും’. വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍. ഗ്രീന്‍ ബുക്‌സ്. വില 228 രൂപ.
ജീവിതം നീട്ടിവെക്കാം; വെറും അഞ്ച് ശീലങ്ങളിലൂടെ
വെറും അഞ്ച് മികച്ച ജീവിതശൈലിയിലൂടെ 10 വര്‍ഷത്തിലേറെ നിങ്ങളുടെ ജീവിതം നീട്ടിവെക്കാനാകുമെന്ന് പഠനം. ആരോഗ്യകരമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, മിതമായി മാത്രം മദ്യപാനം, പുകവലി ശീലമാക്കാതിരിക്കുക, ആരോഗ്യമുള്ള ശരീരഭാരം നിലനിര്‍ത്തുക ഇവയാണ് ആയുസ്സ് കൂട്ടാനുള്ള അഞ്ച് ജീവിതശൈലികള്‍. ജേര്‍ണല്‍ സര്‍ക്കുലേഷനില്‍ പ്രസിദ്ധീകരിച്ച ലേഖനപ്രകാരം ഈ ജീവിതശൈലികളിലൂടെ അമ്പത് വയസ്സ് വരെ പ്രായമായ സ്ത്രീകള്‍ക്ക് പതിനാല് വര്‍ഷം വരെയും പുരുഷന്മാര്‍ക്ക് പന്ത്രണ്ട് വര്‍ഷം വരെയും നീട്ടികിട്ടുമെന്നാണ് പറയുന്നത്. 79,000 സ്ത്രീകളിലും 44,300 പുരുഷന്മാരിലും രണ്ടു മുതല്‍ […]
60 വയസ്സുകഴിഞ്ഞവര്‍ക്ക് കരുതല്‍ ഡോസെടുക്കാന്‍ നിർദ്ദേശം
60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്സിൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം നിർദ്ദേശിച്ചു. വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മോണിറ്ററിംഗ് സെൽ പുനരാരംഭിച്ചു. നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന പ്രദേശങ്ങൾ, എസി മുറികൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ സന്ദർഭത്തിനനുസരിച്ച് മാസ്ക് ധരിക്കുന്നത് ഉചിതമാകുമെന്ന് യോഗം വിലയിരുത്തി. പുതിയ വൈറസ് വകഭേദത്തിന് വലിയതോതിൽ വ്യാപനശേഷി ഉള്ളതിനാൽ നല്ല ജാഗ്രതയും കരുതലും […]
ബഫർ സോൺ : മുന്നറിയിപ്പ് നൽകി കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ
ബഫർ സോൺ വോട്ടായി പ്രതിഫലിക്കുമെന്ന മുന്നറിയിപ്പുമായി കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ. സർക്കാർ ഇതുവരെയുള്ള നടപടികൾ പുനഃപരിശോധിക്കണം. ബഫർ സോൺ വനാതിർത്തിക്കുള്ളിൽ തന്നെ ഒതുക്കി നിർത്തുമെന്നാണ് വിശ്വാസം. ആ വിശ്വാസം വോട്ടുകളായി തന്നെ പ്രതിഫലിക്കുമെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ പറഞ്ഞു. ബഫര്‍ സോൺ വിഷയത്തിൽ ജനങ്ങളെല്ലാം ആശയക്കുഴപ്പത്തിലാണ്. മാത്രമല്ല കർഷകർ പ്രതിസന്ധിയിൽ ആവുകയും ചെയ്യും. കർഷകരെ പരിഗണിക്കാതെ ഇനി ഭരണത്തിൽ കയറാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയില്ല. അങ്ങനെ […]
ഇ പി ജയരാജനെതിരായ ആരോപണങ്ങൾ ഗുരുതരമെന്ന് കോൺഗ്രസ് നേതാവ് എം എം ഹസ്സൻ
ഇ പി ജയരാജനെതിരായ ആരോപണങ്ങൾ ഗുരുതരമെന്ന് കോൺഗ്രസ് നേതാവ് എം എം ഹസ്സൻ. ഹൈക്കോടതി നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും എം എം ഹസ്സൻ കൊച്ചിയിൽ ആവശ്യപ്പെട്ടു. ബഫർ സോൺ വിഷയത്തിൽ വിധി വന്നു ആറ് മാസം കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ കാര്യങ്ങൾ കൃത്യമായി സർവ്വേ നടത്തി രേഖകൾ ഹാജരാക്കി സുപ്രീം കോടതി മുൻപാകെ അവതരിപ്പിച്ച് ഇളവ് നേടി എടുത്തു. ഉപഗ്രഹസർവ്വേ പ്രായോഗികം അല്ലെന്ന് പ്രതിപക്ഷം നേരത്തെ സൂചിപ്പിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഫീൽഡ് സർവ്വേ […]
രാത്രി വാര്‍ത്തകള്‍
ലോകം പുതുവല്‍സരത്തിലേക്ക്. നാളെ രാത്രി പുതുവല്‍സരാഘോഷങ്ങള്‍. നഗരങ്ങളിലും ഹോട്ടലുകളിലും ആഘോഷപരിപാടികള്‍. അതിരുവിടരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്. കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളില്‍ അര്‍ധരാത്രിയോടെ കൂറ്റന്‍ പാപ്പാഞ്ഞി കത്തിച്ചുകൊണ്ടാണ് 2022 നോടു വിടപറയുക. അറുപതു കഴിഞ്ഞവരും അനുബന്ധരോഗങ്ങള്‍ ഉള്ളവരും ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പെടെ കോവിഡ് മുന്നണി പ്രവര്‍ത്തകരും അടിയന്തരമായി കരുതല്‍ഡോസ് വാക്‌സിന്‍ എടുക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗമാണ് ഇങ്ങനെ നിര്‍ദ്ദേശിച്ചത്. ഇപ്പോള്‍ സംസ്ഥാനത്ത് ശരാശരി 7000 പരിശോധനയാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് […]
കോർപ്പറേഷൻ കത്ത് വിവാദം ; പ്രതിപക്ഷം സമരം അവസാനിപ്പിച്ചു
കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ പ്രതിപക്ഷം നടത്തി വരുന്ന സമരം തീർക്കാൻ ധാരണ. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷുമായി കക്ഷി നേതാക്കൾ നടത്തിയ സമവായ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. ആരോഗ്യകരമായ ചർച്ചയാണ് നടന്നതെന്ന് ബിജെപി നേതാവ് വി വി രാജേഷ് പറഞ്ഞു. മേയറുടെ രാജി ആവശ്യം കോടതി തീരുമാനത്തിന് അനുസരിച്ച് നടക്കും. സമരം അവസാനിപ്പിക്കുന്നുവെന്ന് യുഡിഎഫും വ്യക്തമാക്കി. ഡി ആർ അനിലിനെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കും. കത്ത് എഴുതിയ കാര്യം ഡിആർ അനിൽ […]
ഇ പി ജയരാജനെതിരെ തത്കാലം പാര്‍ട്ടി അന്വേഷണമില്ല
കണ്ണൂരിലെ ആയുര്‍വേദ ചികിത്സ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇപി ജയരാജനെതിരെ പി ജയരാജന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണത്തില്‍ തത്കാലം പാര്‍ട്ടി അന്വേഷണമില്ല. ഇന്ന് ചേര്‍ന്ന നിര്‍ണായക സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ തന്‍റെ ഭാഗം ഇപി ജയരാജന്‍ വിശദീകരിച്ചെന്നാണ് സൂചന. രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ഇ പി ജയരാജന്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. റിസോര്‍ട്ട് വിവാദത്തില്‍ തന്റെ ഭാഗം വിശദീകരിക്കാനാണ് അദ്ദേഹം സെക്രട്ടേറിയറ്റ് യോഗത്തിന് എത്തിയതെന്നാണ് സൂചന. ആരോപണം ഉന്നയിച്ച പി ജയരാജന്‍ പാര്‍ട്ടിക്ക് ആരോപണം എഴുതി […]
