Posted inവിനോദം

ചിമ്പുവിന്റെ ‘പത്ത് തല’ മാര്‍ച്ച് 30ന് തന്നെ

ചിമ്പു നായകനായി എത്തുന്ന പുതിയ ചിത്രം ‘പത്ത് തല’ മാര്‍ച്ച് 30ന് തന്നെ റിലീസ് ചെയ്യും. ഒബേലി എന്‍ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഗൗതം കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന്‍, പ്രിയ ഭവാനി ശങ്കര്‍, കലൈയരന്‍, ടീജെ അരുണാസലം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എ ആര്‍ റഹ്മാനാണ്. ‘പത്ത് തല’യുടെ ഒടിടി റൈറ്റ്‌സ് വന്‍ തുകയ്ക്ക് […]

Posted inവിനോദം

‘അഭ്യൂഹം’ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

രാഹുല്‍ മാധവ് പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘അഭ്യൂഹം’. നവാഗതനായ അഖില്‍ ശ്രീനിവാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജ്മല്‍ അമീര്‍, കോട്ടയം നസീര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. സംവിധായകന്‍ അഖില്‍ ശ്രീനിവാസ് തന്നെ കഥയുമെഴുതുന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. രാഹുലിനും അജ്മലിനും കോട്ടയം നസീറിനും പുറമേ, ജാഫര്‍ ഇടുക്കി, ആത്മീയ രാജന്‍, കോട്ടയം നസീര്‍, മാല്‍വി മല്‍ഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് ആനന്ദ് രാധാകൃഷ്ണന്‍, നൗഫല്‍ അബ്ദുള്ള എന്നിവര്‍ […]

Posted inഓട്ടോമോട്ടീവ്

നിസാന്‍ എക്‌സ്-ട്രെയില്‍ ജനുവരിയില്‍

ടൊയോട്ട ഫോര്‍ച്യൂണറിനെതിരെ സ്ഥാനം പിടിക്കുന്ന നിസാന്‍ എക്‌സ്-ട്രെയില്‍ 2023 മധ്യത്തോടെ ഷോറൂമുകളില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. റെനോ-നിസാന്റെ ഇങഎഇ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള നാലാം തലമുറ മോഡലായിരിക്കും ഇത്. ലോ-വോളിയം കംപ്ലീറ്റ്‌ലി ബില്‍റ്റ്-അപ്പ് യൂണിറ്റായാണ് മോഡല്‍ ഇവിടെ കൊണ്ടുവരുന്നത്. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ 2022 ഒക്ടോബറില്‍ കഷ്‌കായ്, എക്സ്-ട്രെയില്‍, ജൂക്ക് എസ്യുവികള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ നിസാന്‍ ഇ-പവര്‍ ഹൈബ്രിഡ് കാറായിരിക്കും പുതിയ എക്‌സ്-ട്രെയില്‍. ആഗോളതലത്തില്‍, മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ബൂസ്റ്റ് ചെയ്ത 1.5 […]

Posted inപുസ്തകങ്ങൾ

ഹൃദയമര്‍മ്മരങ്ങള്‍

ഈ ഓര്‍മ്മക്കുറിപ്പുകള്‍ ഒറ്റയിരുപ്പിന് വായിക്കാന്‍ കഴിഞ്ഞത് അലിവുള്ള, ജീവനുള്ള, ഭാഷ കാരണമാണ്. ഇന്നില്ലാത്ത ഒരു കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനാല്‍ ഇത് ചരിത്രം കൂടിയാണ്. വളരെ തെളിമയുള്ള ഓര്‍മ്മകളും അതിനെ പകര്‍ത്താന്‍ ശക്തിയുള്ള നര്‍മ്മവും പ്രസാദാത്മകതയും അല്‍പ്പം വിഷാദവുമുള്ള ഭാഷയും ആരെയും വശീകരിക്കും. ആത്മകഥയും സത്യസന്ധതയും കൂട്ടുകാരാണെങ്കിലും സമാന്തര പാതകളിലൂടെയാണ് അവരുടെ സഞ്ചാരം. പരസ്പരം വിരല്‍ത്തുമ്പുകള്‍ പോലും തൊടാന്‍ വിഷമം. ഈ വലിയ ഉള്‍ക്കാഴ്ചയാണ് ഗീതയുടെ എഴുത്തിന്റെ കരുത്ത്. ‘ഹൃദയമര്‍മ്മരങ്ങള്‍’. ഗീത ജോഷി. ഗ്രീന്‍ ബുക്‌സ്. വില 370 രൂപ.

Posted inആരോഗ്യം

പ്രമേഹം നിയന്ത്രിക്കാന്‍ കറിവേപ്പില!

കറിവേപ്പില പതിവായി കഴിക്കുന്നത് പ്രമേഹവും അനുബന്ധ സങ്കീര്‍ണതകളും നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിന് കറിവേപ്പില ഫലപ്രദമാണ്. കൂടാതെ, അവയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ വര്‍ധിപ്പിക്കുകയും ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഹെല്‍ത്ത്ലൈന്‍ പറയുന്നതനുസരിച്ച് 100 ഗ്രാം കറിവേപ്പില ഏകദേശം 108 കലോറി ഊര്‍ജ്ജം നല്‍കുന്നു. അവയില്‍ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, മറ്റ് ധാതുക്കള്‍ […]

Posted inലേറ്റസ്റ്റ്

കുഞ്ഞാലിക്കുട്ടിക്കെതിരേ ആരോപണം ഉന്നയിച്ച അഭിഭാഷകനെതിരേ പോലീസ് കേസ്

ഷുക്കൂർ വധക്കേസിൽ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടു എന്ന ആരോപണം ഉന്നയിച്ച അഡ്വ. ടി പി ഹരീന്ദ്രന് എതിരെ കേസെടുത്തു. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഷുക്കൂർ കേസിൽ ജയരാജനെതിരെ കൊലപാതകക്കുറ്റം ചുമത്താതിരുന്നതിന് കുഞ്ഞാലിക്കുട്ടിയാണ് കാരണമെന്നായിരുന്നു അഭിഭാഷകൻ ടി പി ഹരീന്ദ്രന്‍റെ വെളിപ്പെടുത്തല്‍. 2012 ഫെബ്രുവരിയിൽ പട്ടുവം അരിയിൽ ലീഗ് സിപിഎം സംഘർഷമുണ്ടായപ്പോൾ പ്രദേശത്ത് എത്തിയ പി ജയരാജന്റെ വാഹനം ആക്രമിച്ചതിന് പ്രതികാരമായാണ് എംഎസ്എഫ് നേതാവായ അരിയിൽ ഷുക്കൂറിനെ സിപിഎം പ്രവർത്തകർ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അടുത്ത ബുധനാഴ്ച സജി ചെറിയാന്റെ സത്യപ്രതിജ്ഞ

മന്ത്രിയായുള്ള സജി ചെറിയാന്റെ സത്യപ്രതിജ്ഞ ജനുവരി നാലിന് (ബുധനാഴ്‍ച്) നടക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. സജി ചെറിയാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് മറ്റ് നിയമ തടസങ്ങളില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം എടുത്തത്. സജി ചെറിയാന്‍റെ മടങ്ങിവരവ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ജൂലൈ മൂന്നിനാണ് ഭരണഘടനയെ വിമര്‍ശിച്ച് സജി ചെറിയാന്‍ വിവാദ പ്രസംഗം നടത്തിയത്. പ്രതിഷേധങ്ങൾക്കൊടുവിൽ  ജൂലൈ ആറിന് രാജിവെച്ചു. […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകുന്നു. സജി ചെറിയാന്റെ സത്യപ്രതിജ്ഞ ജനുവരി നാലിന് ബുധനാഴ്ച നടക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ തീരുമാനിച്ചത്. സജി ചെറിയാനെതിരേ കോടതി നിര്‍ദേശപ്രകാരം എടുത്ത കേസ് പോലീസ് തെളിവില്ലെന്നു റിപ്പോര്‍ട്ടു നല്‍കി തള്ളിയിരുന്നു. വാഹനാപകടക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ മൂന്നു മാസത്തിനകം എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക യൂണിറ്റ് രൂപീകരിക്കണമെന്നു സുപ്രീംകോടതി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. വാഹനാപകട കേസുകളുടെ എഫ്ഐആര്‍ ഉടന്‍ രജിസ്റ്റര്‍ […]

Posted inലേറ്റസ്റ്റ്

സ്വപ്ന പദ്ധതി ; ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുക്കാൻ സർക്കാർ ഉത്തരവിറങ്ങി

ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കും. 3500 മീറ്റര്‍ നീളമുള്ള റൺവെ അടക്കം മാസ്റ്റര്‍ പ്ലാൻ അംഗീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ വലിയ വികസന സ്വപ്നമാണ് ഈ പദ്ധതി. പല കാലത്ത് പല പ്രതിസന്ധികളിൽ തട്ടി വൈകിയ പദ്ധതിയാണിത്. തുടർ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. കേന്ദ്രസർക്കാരിന്റെയും വ്യോമയാന മന്ത്രാലത്തിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്. ചെറുവള്ളി എസ്റ്റേറ്റ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേസ് കോടതിയുടെ പരിഗണനയിലിരിക്കെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ തീരുമാനിച്ചത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് വിഡി സതീശൻ

സജി ചെറിയാനെ മന്ത്രിയാക്കുന്നത് ജനങ്ങളെ പരിഹസിക്കുന്നതിനും പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നതിനും തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന സാഹചര്യം അതേപടി നിലനില്‍ക്കുകയാണ്. ഭരണഘടനയെയും ഭരണഘടനാ ശില്‍പികളെയും അവഹേളിച്ച വിവാദ പ്രസംഗത്തിന്റെ വീഡിയോ പരിശോധിക്കുകയോ കൃത്യമായി തെളിവെടുപ്പ് നടത്തുകയോ ചെയ്യാതെ സജി ചെറിയാനെ കുറ്റവിമുക്തനാക്കുകയെന്ന ലക്ഷ്യത്തോടെ പോലീസ് നടത്തിയ തട്ടിക്കൂട്ട് അന്വേഷണമാണ് ഇത്. മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഇതിലുണ്ടെന്നും സതീശൻ പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ […]