Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റിഷഭ് പന്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു

കാര്‍ അപകടത്തില്‍ പരിക്കേറ്റ് ഡെറാഡൂണിലെ മാക്സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ അമ്മ സരോജ പന്തും സഹോദരി സാക്ഷിയും റിഷഭ് പന്തിനൊപ്പം ആശുപത്രിയിലുണ്ട്. ലണ്ടനിലായിരുന്ന സഹോദരി ഇന്നാണ് ആശുപത്രിയിലെത്തി പന്തിനെ സന്ദര്‍ശിച്ചത്. ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ നെറ്റിയിലേറ്റ പരിക്കിന് പന്തിന്  ഇന്നലെ തന്നെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്നു. അമ്മക്ക് പുതുവര്‍ഷ സര്‍പ്രൈസ് നല്‍കാനായി റൂര്‍ക്കിയിലേക്ക് പോകുന്നതിനിടെ, ഇന്നലെ പുലര്‍ച്ചെ ഡെറാഡൂണ്‍-ഡല്‍ഹി ദേശീയപാതയിലാണ് റിഷഭ് പന്ത് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്‌കാരം ജനുവരി 5 ന് ; അനുശോചിച്ച് നേതാക്കള്‍

കാലംചെയ്ത പോപ്പ് എമിരറ്റ്സ് ബനഡിക്ട് പതിനാറാമന്റെ സംസ്കാരച്ചടങ്ങുകൾ ജനുവരി 5ന് നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. ജനുവരി രണ്ട് മുതൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിന് വെക്കും. റോമിലെ സെയ്ന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന സംസ്കാരച്ചടങ്ങിന് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകുമെന്ന് വത്തിക്കാൻ വക്താവ് അറിയിച്ചു. 2005 മുതൽ 2013 വരെ മാർപാപ്പയായിരുന്ന ബനഡിക്ട് പതിനാറാമൻ 2013 ഫെബ്രുവരി 28-നാണ് സ്ഥാനം രാജിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി തുടങ്ങിയവർ ബനഡിക്ട് പതിനാറാമൻ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പുതുവത്സരാശംസകൾ നേർന്ന് വി ഡി സതീശൻ

പുതുവർഷം സന്തോഷവും സമാധാനവും നൽകുന്നതാകട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. “ഒരു വർഷത്തോട് വിട പറയുമ്പോൾ പോയ കാലത്തെ എല്ലാം വിസ്മരിക്കാതെ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകാനാകണമെന്ന് വി ഡി സതീശൻ പറഞ്ഞു. ആ അനുഭവ പാഠങ്ങളുടെ കരുത്തുമായി വേണം പുതുവർഷത്തെ വരവേൽക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പുതുവർഷത്തെ സ്വീകരിക്കുമ്പോൾ ഉപേക്ഷിക്കണമെന്ന് മനസ്സ് നമ്മളോട് പറയുന്ന കാര്യങ്ങളെ ഉപേക്ഷിക്കാനും നല്ല കാര്യങ്ങൾ സ്വീകരിക്കാനും തയാറാകണം. പുതുവർഷം സന്തോഷവും സമാധാനവും നൽകുന്നതാകട്ടെയെന്ന് ആശംസിക്കുന്നു. എല്ലാവർക്കും ഊഷ്മളമായ […]

Posted inബിസിനസ്സ്

200 ബില്യണ്‍ ഡോളര്‍ നഷ്ടമായി ഇലോണ്‍ മസ്‌ക്

ആസ്തിയില്‍ നിന്ന് 200 ബില്യണ്‍ ഡോളര്‍ നഷ്ടമാവുന്ന ലോകത്തെ ആദ്യ വ്യക്തിയായി ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. ബ്ലൂംബെര്‍ഗ് ബില്യണെയര്‍ ഇന്‍ഡക്സ് പ്രകാരം മസ്‌കിന്റെ ആസ്തിയില്‍ 200 ബില്യണിലധികം ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. 2021 ജനുവരിയിലാണ് മസ്‌കിന്റെ ആസ്തി 200 ബില്യണ്‍ ഡോളര്‍ കടന്നത്. ആമസോണിന്റെ ജെഫ് ബസോസാണ് മസ്‌കിനെ കൂടാതെ ഈ നേട്ടം കൈവരിച്ചിട്ടുള്ള ഏക വ്യക്തി. 2021 നവംബറില്‍ മസ്‌കിന്റെ ആസ്തി 340 ബില്യണ്‍ ഡോളറായിരുന്നു. നിലവില്‍ ഇത് വെറും 137 ബില്യണ്‍ ഡോളറാണ്. […]

Posted inവിനോദം

‘ഏഴിമലൈ പൂഞ്ചോല’ വീണ്ടും പാടി മോഹന്‍ലാല്‍

മോഹന്‍ലാല്‍ റെയ്ബാന്‍ ഗ്ലാസ് അണിഞ്ഞ് ഡബ് ചെയ്യുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ‘സ്ഫടികം’ സിനിമയുടെ റി റിലീസിങുമായി ബന്ധപ്പെട്ട് ഭദ്രന്റെയും മോഹന്‍ലാലിന്റെയും കൂടിക്കാഴ്ചയിലെയാണ് ഈ സീനുകള്‍. നടന്‍ മോഹന്‍ലാലിന് പുതുപുത്തന്‍ റെയ്ബാന്‍ ഗ്ലാസ് ഭദ്രന്‍ സമ്മാനിക്കുന്ന ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സിനിമയിലെ മോഹന്‍ലാല്‍ തന്നെ പാടി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ഗാനമായ ‘ഏഴിമലൈ പൂഞ്ചോല’ എന്ന ഗാനത്തിന് പുതിയ പതിപ്പ് താരം തന്നെ പാടുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ പാട്ട് റെക്കോര്‍ഡ് ചെയ്യുന്നതിനു വേണ്ടിയാണ് മോഹന്‍ലാല്‍ എത്തിയതെന്നും അതിമനോഹരമായി […]

Posted inവിനോദം

തൃഷ നായികയായ ‘രാങ്കി’യിലെ ഗാനം

തൃഷ നായികയായ ചിത്രം ‘രാങ്കി’യിലെ ഗാനം പുറത്തുവിട്ടു. എം ശരവണനാണ് ‘രാങ്കി’ സംവിധാനം ചെയ്തത്. മലയാളിയായ അനശ്വര രാജനും അഭിനയിക്കുന്നുണ്ട്. വിവേക എഴുതിയ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സി സത്യയാണ്. പ്രമുഖ സംവിധായകന്‍ എ ആര്‍ മുരുഗദോസ്സിന്റെ കഥയ്ക്കാണ് എം ശരവണന്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ശക്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘രാങ്കി’. തൃഷ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായി ഇതിനു മുമ്പ് പ്രദര്‍ശനത്തിന് എത്തിയത് ‘പൊന്നിയിന്‍ സെല്‍വന്‍’ ആണ്.  

Posted inഓട്ടോമോട്ടീവ്

വിദ വി1 ഇലക്ട്രിക് സ്‌കൂട്ടര്‍ ഡെലിവറി തുടങ്ങി

2022 ഒക്ടോബറില്‍, ഹീറോ മോട്ടോകോര്‍പ്പ് അതിന്റെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ ആയ വിദ രണ്ട് വേരിയന്റുകളില്‍ അവതരിപ്പിച്ചിരുന്നു. വിദ വി1 പ്ലസ്, വി1 പ്രോ എന്നിവയായിരുന്നു ഈ വേരിയന്റുകള്‍. ആദ്യത്തേതിന് 1.45 ലക്ഷം രൂപയും രണ്ടാമത്തേതിന് 1.59 ലക്ഷം രൂപയുമാണ് വില. എല്ലാ കണക്ടഡ് ഫീച്ചറുകളും ഒരു പോര്‍ട്ടബിള്‍ ചാര്‍ജറും ചാര്‍ജിംഗ് സേവനവും വിലകളില്‍ ഉള്‍പ്പെടുന്നു. ഇപ്പോള്‍, കമ്പനി ഹീറോ വിദ വി1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ബെംഗളൂരുവില്‍ ആരംഭിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തുടക്കത്തില്‍ ബെംഗളൂരു, […]

Posted inപുസ്തകങ്ങൾ

മീശക്കാരന്‍

നമുക്കേറെ പരിചിതമെന്നു തോന്നിക്കുന്ന വിഷയങ്ങളാണ് ആര്‍.ശ്യാം കൃഷ്ണന്‍ തന്റെ കഥകള്‍ക്കായുള്ള പ്രമേയങ്ങളായി സ്വീകരിക്കുന്നത്. അതേസമയം കഥകളായി മാറുമ്പോള്‍ അവയ്ക്ക് അത്ഭുതകരമായൊരു രാസപരിവര്‍ത്തനം സംഭവിക്കുന്നു. കഥകള്‍ പറയാന്‍ അയത്‌നലളിതമായ, ഒട്ടുമേ ആര്‍ഭാടമില്ലാത്ത ഒരു ഭാഷ അയാള്‍ക്കുണ്ട്. ഇത്രയും സുതാര്യമായൊരു ഭാഷ സ്വായത്തമാക്കുക എന്നതുതന്നെയാണ് ഒരെഴുത്തുകാരന്‍ ആദ്യം കൊയ്യുന്ന വിജയം. വിശുദ്ധമായൊരു തീര്‍ത്ഥാടനത്തിലെന്നതുപോലെ ഒറ്റയൊറ്റയടികള്‍ വച്ച് കഥാകാരന്‍ ഉയരങ്ങളിലേക്കുള്ള നടപ്പാതകളിലൂടെ നടക്കുന്നു. പതുക്കെപ്പതുക്കെ വലിയ മലകള്‍ അയാള്‍ക്കു മുന്നില്‍ തലകുനിക്കുന്നതും അസാധാരണമായ കഥകള്‍ ഉരുവം കൊള്ളുന്നതും നാം അറിയുന്നു. ‘മീശക്കാരന്‍’. […]

Posted inആരോഗ്യം

അധികമായാല്‍ മുട്ടയും പ്രശ്‌നം തന്നെ!

പ്രോട്ടീനിന്റെ ഏറ്റവും മികച്ച സ്രോതസ്സാണ് മുട്ട. ദിവസവും രണ്ട് മുട്ട കഴിച്ചാല്‍ പോലും ചുവന്ന രക്താണുക്കളുടെ എണ്ണം വര്‍ദ്ധിക്കുകയും ശരീരഭാരം കുറയാന്‍ സഹായിക്കുകയും ചെയ്യും. എന്നാല്‍ മുട്ടയില്‍ സാല്‍മോണല്ല എന്ന ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന കാര്യം പലര്‍ക്കുമറിയില്ല. മുട്ട ശരിയായി വേവിച്ചില്ലെങ്കില്‍ ഈ അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാനും ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. ഒരു ദിവസം ശരീരത്തിന് വേണ്ടത് 186 മില്ലീഗ്രാം കൊളസ്ട്രോളാണ്. ഒരു മുട്ടയില്‍ തന്നെ ഇതിന്റെ പകുതിയിലേറെ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് കൂടുതല്‍ മുട്ട കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കൂടാനും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ നിയമോപദേശം തേടി ഗവർണര്‍

സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ നിയമോപദേശം തേടി ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കോടതി കേസ് തീർപ്പാകാത്തതിനാൽ നിയമ തടസമുണ്ടോ എന്നാണ് ഗവർണര്‍ സ്റ്റാന്റിംഗ് കൗൺസിലിനോട് ആരാഞ്ഞത്. ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍ ജനുവരി നാലിന് ആണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്. ഭരണഘടനയെ താൻ അവഹേളിച്ചിട്ടില്ലെന്നാണ് സജി ചെറിയാൻ എംഎൽഎ പ്രതികരിച്ചത്.  മന്ത്രിസ്ഥാനത്തേക്ക് തിരികെ വരുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദമുണ്ടായപ്പോൾ ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചത്. അതിന് […]