മോഹന്‍ലാല്‍ റെയ്ബാന്‍ ഗ്ലാസ് അണിഞ്ഞ് ഡബ് ചെയ്യുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ‘സ്ഫടികം’ സിനിമയുടെ റി റിലീസിങുമായി ബന്ധപ്പെട്ട് ഭദ്രന്റെയും മോഹന്‍ലാലിന്റെയും കൂടിക്കാഴ്ചയിലെയാണ് ഈ സീനുകള്‍. നടന് മോഹന്‍ലാലിന് പുതുപുത്തന്‍ റെയ്ബാന്‍ ഗ്ലാസ് ഭദ്രന് സമ്മാനിക്കുന്ന ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സിനിമയിലെ മോഹന്‍ലാല്‍ തന്നെ പാടി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ഗാനമായ ‘ഏഴിമലൈ പൂഞ്ചോല’ എന്ന ഗാനത്തിന് പുതിയ പതിപ്പ് താരം തന്നെ പാടുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ പാട്ട് റെക്കോര്‍ഡ് ചെയ്യുന്നതിനു വേണ്ടിയാണ് മോഹന്‍ലാല്‍ എത്തിയതെന്നും അതിമനോഹരമായി അദ്ദേഹം പാട്ട് ആലപിച്ചിട്ടുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ‘സ്ഫടികം’ സിനിമയുടെ റീ മാസ്റ്റര്‍ ചെയ്ത പുതിയ പതിപ്പ് ഫെബ്രുവരി ഒമ്പതിന് തിയേറ്ററുകളിലെത്തും. ഒരു കോടി രൂപ മുകളില്‍ നിര്‍മ്മാണ ചിലവുമായാണ് ‘സ്ഫടികം’ ഫോര്‍ കെ പതിപ്പ് എത്തുന്നത്. പഴയതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ തെളിവോടെയും മിഴിവോടെയും ഫോര്‍ കെ അറ്റ്മോസ് മിക്സിലാണ് ‘സ്ഫടികം’ റിലീസ് ചെയുന്നത്.
‘ഏഴിമലൈ പൂഞ്ചോല’ വീണ്ടും പാടി മോഹന്‍ലാല്‍
