Posted inലേറ്റസ്റ്റ്

ലൈംഗീക ആരോപണത്തെ തുടർന്ന് ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് രാജിവച്ചു.

ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് ലൈംഗീക ആരോപണത്തെ തുടർന്ന് രാജിവച്ചു. യുവ അത്ലറ്റിക്സ് പരിശീലകയാണ് പരാതിക്കാരി.നാഷണൽ ഗെയിംസ് സർട്ടിഫിക്കറ്റ് നൽകാനെന്ന് പറഞ്ഞ് കായിക മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ച് വരുത്തി ലൈംഗികമായി ആക്രമിച്ചു എന്നാണ് പരാതി.ജിമ്മിൽ വച്ച് പരിചയപ്പെട്ട തന്നെ ഇൻസ്റ്റാഗ്രാമിലൂടെയാണ് സിംഗ് ബന്ധപ്പെട്ടത് എന്നും പരാതിയിൽ പറയുന്നു. മറ്റു വനിതാ കായിക താരങ്ങളേയും സമാനമായ രീതിയിൽ സന്ദീപ് സിംഗ് ലൈംഗീകമായി ആക്രമിച്ചതായി പരിശീലക ആരോപിച്ചു. മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനായിരുന്ന മന്ത്രി സന്ദീപ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിപിഎമ്മിന്റെ സംസ്ഥാന വ്യാപക ഗൃഹസന്ദർശന പരിപാടിക്ക് തുടക്കം

സിപിഎമ്മിന്റെ സംസ്ഥാന വ്യാപക ഗൃഹസന്ദർശന പരിപാടിക്ക് തുടക്കം. സിപിഎം, മത വിരുദ്ധമല്ലെന്നും, പാഠ്യ പദ്ധതി പരിഷ്കരണത്തിൽ ആശങ്ക വേണ്ടെന്നും തിരുവനന്തപുരം അമ്പലത്തറയിൽ ഹിദായത്തുൽ ഇസ്ലാം അറബിക് കോളേജ് സന്ദർശനത്തിനിടയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കലും നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടമാവർത്തിക്കലുമാണ് സിപിഎമ്മിന്‍റെ ലക്ഷ്യം. വിശ്വാസ സംരക്ഷണം, മതസ്വാതന്ത്യം, എന്നിവ ചർച്ചയാക്കിയാണ് ഗൃഹസന്ദർശന പരിപാടിക്ക് സിപിഎം തുടക്കം കുറിച്ചിരിക്കുന്നത്. സംസ്ഥാന വ്യാപകമായി പൊളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും മുതൽ […]

Posted inലേറ്റസ്റ്റ്

ഒരു കുട്ടിയും മയക്ക്മരുന്നിന് അടിമയാകാൻ പാടില്ല; കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ.സേതുരാമൻ

മയക്കുമരുന്നിന്റെ പിടിയിലേയ്ക്ക് ഇനി ഒരു കുട്ടിയെയും തള്ളിവിടാൻ പാടില്ല. ശക്തമാണ് നമ്മുടെ നിയമ സംവിധാനങ്ങൾ. ഇനിയും കൂടുതൽ കരുതൽ വേണം എന്ന് കൊച്ചി സിറ്റിയിൽ പുതുതായി ചുമതലയേറ്റ കമ്മീഷണർ കെ. സേതുരാമൻ പറഞ്ഞു. ഒരു കുട്ടിയും മയക്കുമരുന്നിന് അടിമയാകാൻ പാടില്ല എന്നതാണ് പൊലീസ് നിലപാട്. അതിനു വേണ്ടി കർശന നടപടികൾ സ്വീകരിക്കും. ഏറ്റവും നല്ല നിയമപാലകർ ഉള്ള സിറ്റിയാണ്‌ കൊച്ചി. അതുകൊണ്ട് തന്നെ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്നും കമ്മീഷണർ പറഞ്ഞു. കൊച്ചിയിലെ ലഹരിമാഫിയയെ കർശനമായി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സജി ചെറിയാൻ മന്ത്രിയാകുന്നതിൽ നിയമതടസ്സമില്ല.

സജി ചെറിയാന്‍ മന്ത്രിയാകുന്നതിൽ തടസ്സമില്ലെന്ന് ഗവർണ്ണർക്ക് നിയമോപദേശം ലഭിച്ചു.സത്യപ്രതിജ്ഞ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിക്കാനാണ് സാധ്യത. ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചുവെങ്കിലും ആവശ്യമെങ്കിൽ ഗവർണർക്ക് കൂടുതൽ വ്യക്തത തേടാം. സ്റ്റാന്റിംഗ് കൗൺസിലിനോടാണ് ഗവർണർ ഉപദേശം തേടിയത്.ഗവർണറുടെ തീരുമാനം എന്താകുമെന്ന് അറിയാം നാളെ വൈകീട്ടോടെ . ഭരണഘടനയെ വിമര്‍ശിച്ച് ജൂലൈ മൂന്നിനായിരുന്നു സജി ചെറിയാന്‍റെ വിവാദ പ്രസംഗം. തുടർന്നാണ് മന്ത്രി സ്ഥാനം രാജിവച്ചത്. ഇതേ തുടർന്ന് വിവാദ പ്രസംഗത്തേക്കുറിച്ചന്വേഷിച്ച പോലീസിന് വിവാദപരമായ കാര്യങ്ങൾ പ്രസംഗത്തിൽ കണ്ടെത്താനായില്ല. ഒടുവിൽ തെളിവില്ലെന്ന് […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

സജി ചെറിയാനെ മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളാനാകില്ലെന്ന ഗവര്‍ണര്‍ക്കു നിയമോപദേശം. ബുധനാഴ്ച സത്യപ്രതിജ്ഞ നടത്താന്‍ ഗവര്‍ണറോടുകൂടി ആലോചിച്ചാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ കോടതിയില്‍ കേസുള്ളതിനാല്‍ നിയമതടസമുണ്ടോയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്റ്റാന്‍ഡിംഗ് കോണ്‍സിലിനോട് നിയമോപദേശം തേടുകയായിരുന്നു. ഗവര്‍ണര്‍ നാളെ വൈകീട്ട് തിരുവനന്തപുരത്ത് എത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നൊരുക്കമായി സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി ആരംഭിച്ചു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന ലഘു ലേഖകളുമായി പൊളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും ഉള്‍പ്പടെയുള്ള നേതാക്കള്‍ 21 വരെ ഗൃഹസന്ദര്‍ശനം നടത്തും. സംസ്ഥാന […]

Posted inലേറ്റസ്റ്റ്

ഹെെ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇന്ന് മുതൽ എയർ സുവിധ നിർബന്ധം

ചൈന, ജപാൻ, സിംഗപ്പൂർ, ഹോങ്കോംഗ്, തായ്ലാൻഡ്, തെക്കൻ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് എയർ സുവിധ രജിസ്ട്രേഷനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇന്ന് മുതൽ നിർബന്ധം കൊവിഡിനെതിരായ ജാഗ്രത കൂട്ടുന്നതിൻറെ ഭാഗമായാണ് ചൈനയുൾപ്പടെ ആറ് ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് . നിബന്ധന ബാധകമാക്കിയത്. അന്താരാഷ്ട്ര യാത്രക്കാരിലെ രണ്ട് ശതമാനം പേരിൽ നടത്തിയ പരിശോധനയിൽ ഇതുവരെ 53 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. .

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പുതുവത്സരാഘോഷം ഇന്ന് വൈകിട്ട് കാർണിവലോടെ സമാപനം.

പുതുവത്സരാഘോഷത്തിന്‍റെ സമാപനം ഇന്ന് ഫോർട്ട് കൊച്ചിയിൽ കാർണിവൽ റാലിയോടെ. വൈകിട്ട് മൂന്നിന് പരേഡ് മൈതാനത്ത് നടക്കുന്ന റാലിയില്‍ സ്വദേശികളും വിദേശികളുമടക്കം നിരവധി പേർ പങ്കെടുക്കും. കലാരൂപങ്ങളുടെ അകമ്പടിയോടെ നീങ്ങുന്ന റാലിയില്‍ നിശ്ചല ദൃശ്യങ്ങളുടെ അവതരണവുമുണ്ടാവും. ആടിയും പാടിയും ആർത്തുല്ലസിച്ചുമാണ് കേരളം പുതുവർഷത്തെ വരവേറ്റത്. കനത്ത സുരക്ഷയിലായിരുന്നു കൊച്ചിയിലെ ആഘോഷം. ഭീമൻ പാപ്പാഞ്ഞി കത്തിച്ച് ഇന്നലെ രാത്രി പുതുവര്‍ഷത്തെ ഫോര്‍ട്ടു കൊച്ചി വരവേറ്റിരുന്നു. കോഴിക്കോട് ബീച്ചിലായിരുന്നു ആഘോഷങ്ങൾ. തിരുവനന്തപുരത്ത് കോവളം പുതുവത്സരമാഘോഷിക്കാൻ എത്തിയ സ്വദേശികളേയും വിദേശികളേയും കൊണ്ട് നിറഞ്ഞു. […]

Posted inലേറ്റസ്റ്റ്

ആലപ്പുഴയിൽ പോലീസ് ജീപ്പിടിച്ച് 2 യുവാക്കൾ മരിച്ചു

ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ്‌ എന്നിവരാണ് മരിച്ചത്. ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്‍പിയുടെ വാഹനമാണ് യുവാക്കളെ ഇടിച്ചത്. വാഹനത്തിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. പുലര്‍ച്ചെ 3 മണിക്കായിരുന്നു അപകടം.

Posted inലേറ്റസ്റ്റ്

അടിമാലിയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

അടിമാലിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്. പുലർച്ചെയാണ് ആളുകൾ ഈ അപകടം അറിഞ്ഞത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ബസിനടിയില്‍ നിന്നും മൃതദേഹം കിട്ടിയത്. തുടർന്ന് മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വളാഞ്ചേരി റീജിയണൽ കോളേജിൽ നിന്ന് വിനോദയാത്രക്കായി പോയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. നാൽപ്പതോളം വിദ്യാർത്ഥികൾക്ക് പരിക്ക് പറ്റിയിട്ടുണ്ടന്നും റിപ്പോർട്ടുകൾ.

Posted inലേറ്റസ്റ്റ്

മദർ ന്യൂ ബോൺ കെയർ യൂണിറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നാളെ ഉദ്ഘാടനം

മദര്‍-ന്യൂബോണ്‍ കെയര്‍ യൂണിറ്റ് (എം.എന്‍.സി.യു) കോഴിക്കോട് മെഡിക്കല്‍ കോളേജിൽ സജ്ജമായി. സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായി ഒരു കേന്ദ്രം ഒരുങ്ങുന്നത്. നാളെ ഉച്ചയ്ക്ക് 1.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് യൂണിറ്റ് ഉദ്ഘാടനം ചെയ്യും. ആഗോളതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ നൂതന പദ്ധതി നവജാത ശിശുക്കളുടെ പരിചരണത്തില്‍ അമ്മമാരുടെ സാന്നിധ്യം ഉറപ്പാക്കുന്നു. ഇതിലൂടെ മാതൃശിശു ബന്ധം ഊട്ടിയുറപ്പിക്കുന്നതിനോടൊപ്പം, നവജാത ശിശു പരിചരണവും, കരുതലും, മുലയൂട്ടലും, കൂടുതല്‍ ശക്തമാകുന്നു. കുഞ്ഞിന്റെ വേഗത്തിലുള്ള രോഗമുക്തിയും […]