ഡൽഹിയിൽ പുതുവത്സരാഘോഷത്തിനിടെ സ്‌കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം. അമൻ വിഹാർ നിവാസിയായ യുവതിയാണ് മരിച്ചത്. യുവാക്കൾ സഞ്ചരിച്ച കാർ ഇടിച്ചു സ്കൂട്ടറിൽ നിന്ന് വീണ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ യുവതി മരിച്ചു. യുവതിയുടെ മൃതദേഹത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. വസ്ത്രമെല്ലാം റോഡിൽ ഉരഞ്ഞ് കീറിപ്പറിഞ്ഞ് നഷ്ടമായ അവസ്ഥയിലായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയാണ് യുവതിയുടെ മൃതദേഹം റോഡിൽ നിന്ന് മാറ്റിയത്. യുവാക്കൾ അഞ്ച് പേരും മദ്യപിച്ചിരുന്നു. എല്ലാവരെയും അറസ്റ്റ് ചെയ്തു. ഡൽഹി പൊലീസിൽ […]
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുന്നത് തൊഴിലില്ലായ്മയും വിലക്കയറ്റവുമൊക്കെ ആകുമെന്നാണ് വിലയിരുത്തലുകള്‍. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യയുടെ ഒടുവിലത്തെ റിപ്പോർട്ടിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്നതായാണ് വ്യക്തമാകുന്നത്. 8.3 ശതമാനമാണ് രാജ്യത്തെ നിലവിലെ തൊഴിലില്ലായ്മ നിരക്ക്. നംവബറിലിത് 8 ശതമാനമായിരുന്നു. നഗരങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ 7.4 ശതമാനമാണ് തൊഴിലില്ലായ്മ നിരക്കെന്നാണ് റിപ്പോർട്ടിലുള്ളത്. സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത് ഹരിയാനയിലാണ്, 37.4 ശതമാനം. ഒഡിഷയിലാണ് ഏറ്റവും കുറവ് 0.9 ശതമാനം. […]
ലീഗ് നേതാക്കൾക്കെതിരെ വിമർശനവുമായി പിണറായി
ലീഗ് നേതാക്കൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുജാഹിദ് വേദിയിൽ സിപിഎമ്മിനെ വിമർശിച്ചത് ശരിയായില്ല, ഒരു സമുദായത്തിന് മാത്രമായി ആർഎസ്എസിനെ ചെറുക്കാനാകുമെന്ന് കരുതരുത്, തീവ്ര ചിന്താഗതി സമുദായത്തിന് തന്നെ അപകടമാകും എന്നും പിണറായി വിജയൻ പറഞ്ഞു. ആർഎസ്എസിനെ ചെറുക്കാൻ മതേതര കക്ഷികൾ ഒന്നിക്കണം. കെഎൻഎം വേദിയിൽ പി.കെ ബഷീറും പി.കെ ഫിറോസും സിപിഎമ്മിനെതിരെ വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിണറായിയുടെ മറുപടി.
രാത്രി വാര്‍ത്തകള്‍
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉന്നയിച്ച വി.എസ്. അച്യുതാനന്ദനെതിരേ നല്‍കിയ മാനനഷ്ട കേസില്‍ പരാതിക്കാരനായ ഉമ്മന്‍ചാണ്ടി വി.എസ് അച്യുതാനന്ദനു കോടതി ചെലവ് നല്‍കണമെന്ന് തിരുവനന്തപുരം ജില്ലാ കോടതി. അച്യുതാനന്ദന്‍ പത്തു ലക്ഷം രൂപ ഉമ്മന്‍ ചാണ്ടിക്കു നഷ്ടപരിഹാരം നല്‍കണമെന്ന സബ് കോടതി വിധി റദ്ദാക്കിയാണ് ജില്ലാ കോടതിയുടെ വിധി. സബ് കോടതി വിധിക്കെതിരെ വിഎസ് ജില്ലാ കോടതിയില്‍ നല്‍കിയ അപ്പീലാണ് ഇങ്ങനെ തീര്‍പ്പാക്കിയത്. ഫോര്‍ട്ട് കൊച്ചിയിലെ പുതുവല്‍സരാഘോഷത്തിനിടെ തിരക്കിലകപ്പെട്ട് അവശതയിലായ ഇരുന്നൂറോളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. […]
രാജി പിൻവലിച്ച് രാജസ്ഥാനിലെ എംഎൽഎമാർ
മൂന്ന് മാസം മുമ്പ് സ്പീക്കർക്ക് സമർപ്പിച്ച രാജി പിൻവലിച്ച് രാജസ്ഥാനിലെ എംഎൽഎമാർ. സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുന്നത് തടയിടാൻ രാജി നൽകിയവരാണ് ഇപ്പോൾ രാജി പിൻവലിച്ചിരിക്കുന്നത്. രാജിയിൽ തീരുമാനമെടുക്കാത്ത സ്പീക്കർക്കെതിരെ പ്രതിപക്ഷം നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് നടപടി. സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയായാൽ രാജി വയ്ക്കുമെന്ന ഭീഷണി മുഴക്കി 91 എംഎൽഎമാരാണ് സ്പീക്കർക്ക് കത്ത് നൽകിയത്. സെപ്റ്റംബർ 25നായിരുന്നു സംഭവം നടന്നത്. രാജിക്കത്ത് നൽകിയ ശേഷവും സ്പീക്കർ യാതൊരു നടപടിയുമെടുത്തിരുന്നില്ല. തുടർന്ന് ഇതിനെതിരെ പ്രതിപക്ഷം രാജസ്ഥാൻ ഹൈക്കോടതിയിൽ […]
എംഎസ്എഫ് ഫണ്ട് സമാഹരണത്തിൽ വൻ വീഴ്ച:2 പേരെ ചുമതലകളിൽ നിന്ന് ഒഴിവാക്കി
എംഎസ്എഫ് ഫണ്ട് സമാഹരണത്തിൽ വൻ വീഴ്ച . സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീർ ഇഖ്ബാൽ, സെക്രട്ടറി ഫിറോസ് പള്ളത്ത് എന്നിവരെ ചുമതലകളിൽ നിന്ന് ഒഴിവാക്കി . നിശ്ചയിച്ച ദിവസത്തിനുള്ളിൽ ഫണ്ട് സമാഹരിക്കാത്തതാണ് കാരണം. 10 ദിവസത്തിനുള്ളിൽ ഫണ്ട് സമാഹരണം നടത്തിയാൽ ചുമതലകൾ തിരിച്ചു നൽകും. കോഴിക്കോട് ചേർന്ന എംഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെതാണ് തീരുമാനം.
മഹാരാഷ്ട്രയിലെ നാസിക്കിൽ ഫാക്ടറിയിൽ വൻ തീപിടിത്തം
മഹാരാഷ്ട്രയിലെ നാസിക്കിൽ ഫാക്ടറിയിൽ വൻ തീപിടിത്തം. ഫാക്ടറിയിൽ നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സൂചന. ഫയർ എഞ്ചിനുകൾ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് സ്ഫോടനമുണ്ടായത്. 11 പേരെ ഇതുവരെ പുറത്തെത്തിക്കാനായി. ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മറ്റ് ജീവനക്കാർ പറയുന്നത്. വലിയ പൊട്ടിത്തെറിയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. സമീപ ജില്ലകളിലെ ഫയർ എഞ്ചിനുകൾ എത്തിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചു
വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചു . സിലിണ്ടറിന് 25 രൂപയാണ് വർധിച്ചത്. ഗാർഹിക എൽപിജി സിലിണ്ടറുകളുടെ നിരക്കിൽ വർധനയില്ല. 2023 ജനുവരി 1 മുതൽ വാണിജ്യ സിലിണ്ടറിന്റെ നിരക്ക് 25 രൂപ വരെ വർധിപ്പിച്ചുവെന്നാണ് എണ്ണ വിപണന കമ്പനികള്‍ വ്യക്തമാക്കുന്നത്. വില വർധനവ് റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ മുതലായവയുടെ പ്രവർത്തനങ്ങളെ ബാധിച്ചേക്കും. ഹോട്ടലുകള്‍ വിലവർധനവിലേക്ക് പോവാനും സാധ്യതയുണ്ട്. ഡൽഹിയിൽ വാണിജ്യ സിലിണ്ടർ വില ഇന്ന് മുതൽ 1,769 രൂപയായി.
രാഹുൽ ഗാന്ധിയെ പ്രതിപക്ഷത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പില്ല: നിതീഷ് കുമാർ
രാഹുൽ ഗാന്ധിയെ പ്രതിപക്ഷത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷ പാർട്ടികൾക്ക് ഇക്കാര്യത്തിൽ ഏകാഭിപ്രായമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയാകുമെന്ന കമൽനാഥിൻ്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജോഡോ യാത്രയോടെ രാഹുൽ ആ സ്ഥാനത്തിന് യോഗ്യനായെന്നാണ് കമൽനാഥ് അവകാശപ്പെട്ടത്. അതിനിടെ പ്രതിപക്ഷ ഐക്യത്തിന് ഭാരത് ജോഡോ യാത്രയെ വേദിയാക്കാന്‍ രാഹുല്‍ഗാന്ധി ആഹ്വാനം ചെയ്തു . മറ്റന്നാള്‍ മുതല്‍ തുടങ്ങുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടത്തെ നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്കുള്ള […]
സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 1
◾വാണിജ്യാവശ്യത്തിനുള്ള 19 കിലോയുടെ പാചക വാതക സിലിണ്ടറിന് 25 രൂപ വില വര്‍ധിപ്പിച്ചു. സിലിണ്ടറിനു വില 1,768 രൂപയായി. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിനു വില വര്‍ധിപ്പിച്ചിട്ടില്ല. ◾പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ തുടരവേ, പരാതി നല്‍കാന്‍ ഇനി ഒരാഴ്ച മാത്രം. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മൂന്നു ഭൂപടങ്ങളും ആശയക്കുഴപ്പമുള്ളവയാണ്. ബഫര്‍സോണ്‍ പ്രശ്നമുള്ള 84 പഞ്ചായത്തുകളിലെ ജനവാസ പ്രദേശങ്ങള്‍ രേഖപ്പെടുത്താനുള്ള നേരിട്ടുള്ള പരിശോധനകള്‍ ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്. 22,000 പരാതികളാണ് ഇതുവരെ ലഭിച്ചതെന്നാണു റിപ്പോര്‍ട്ട്. ◾സജി ചെറിയാനെ മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രിയുടെ […]
