പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം. 2022 വിട ചൊല്ലിപ്പിരിഞ്ഞു. ആഘോഷങ്ങളോടെ 2023 നെ വരവേറ്റ് മുഴുവൻ ജനങ്ങളും. . ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടെങ്കിലും ആരവങ്ങൾക്കും വെടിക്കെട്ടുകൾക്കും മേളങ്ങൾക്കും നൃത്തത്തിനും കുറവുണ്ടായില്ല. ലഹരി ഉപയോഗത്തിന് കർശന നിയന്ത്രണമുണ്ടെങ്കിലും സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് വമ്പന്‍ ആഘോഷം നടന്നത്. പസിഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം 2023 പിറന്നത്. വൈകിട്ട് ഇന്ത്യൻ സമയം മൂന്നരയോടെ . നിമിഷങ്ങളുടെ വ്യത്യാസത്തിൽ ടോംഗ, സമോവ ദ്വീപുകളിലും നവവർഷമെത്തി. നാലരയോടെ ന്യൂസിലൻഡിലെ ഓക്‌ലൻഡ് 2023 […]
ഫോര്‍ഡ് പ്ലാന്റിനെ ഏറ്റെടുത്ത് ടാറ്റ മോട്ടോഴ്‌സ്
ഫോര്‍ഡ് ഇന്ത്യയുടെ ഗുജറാത്തിലെ വാഹന നിര്‍മ്മാണ പ്ലാന്റിനെ ഏറ്റെടുത്ത് ടാറ്റ മോട്ടോഴ്‌സിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 725.7 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. നിര്‍മ്മാണ യൂണിറ്റ് നില്‍ക്കുന്ന ഭൂമി, മെഷീനുകള്‍ ഉള്‍പ്പെടെയുള്ള ആസ്തികള്‍ ഏറ്റെടുക്കുന്നതാണ് കരാര്‍. പ്രതിവര്‍ഷം 3 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയാണ് ഗുജറാത്തിലെ പ്ലാന്റിന് ഉള്ളത്. ഇവ 4.2 ലക്ഷം യൂണിറ്റ് വരെ ഉയര്‍ത്താന്‍ സാധിക്കുന്നതാണ്. ഏറ്റെടുക്കല്‍ നടപടികള്‍ വിജയകരമായതോടെ, ജോലി വാഗ്ദാനം സ്വീകരിച്ചിട്ടുള്ള […]
ഇനി മുതല്‍ വാട്‌സ്ആപ്പില്‍ അഞ്ച് ചാറ്റുകള്‍ പിന്‍ ചെയ്യാം
ഇനി മുതല്‍ അഞ്ച് ചാറ്റുകള്‍ വാട്‌സ്ആപ്പില്‍ പിന്‍ ചെയ്യാം. നിലവില്‍ മൂന്ന് ചാറ്റുകള്‍ മാത്രമാണ് യൂസര്‍മാര്‍ക്ക് പിന്‍ ചെയ്ത് സൂക്ഷിക്കാന്‍ കഴിയുക. വാട്‌സ്ആപ്പ് തുറന്ന്, അപ്രധാനമായ ഗ്രൂപ്പുകളും മറ്റും സ്‌ക്രോള്‍ ചെയ്ത് താഴെ പോകാതെ തന്നെ അഞ്ച് പ്രധാനപ്പെട്ട ചാറ്റുകളും ആപ്പിന്റെ ഏറ്റവും മുകളില്‍ നിന്ന് യൂസര്‍മാര്‍ക്ക് ആക്‌സസ് ചെയ്യാം. ആന്‍ഡ്രോയ്ഡില്‍ വാട്‌സ്ആപ്പ് തുറന്ന് ഏതെങ്കിലും ഗ്രൂപ്പോ ചാറ്റോ തെരഞ്ഞെടുത്ത് അതില്‍ പ്രസ് ചെയ്ത് പിടിക്കുക. ആ ചാറ്റ് സെലക്ടായതായി കാണാന്‍ സാധിക്കും (ചാറ്റ് ഐക്കണില്‍ ഒരു […]
അജിത് – മഞ്ജു ചിത്രം ‘തുനിവ്’ ട്രെയിലര്‍
അജിത് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘തുനിവി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു ബാങ്ക് കൊള്ളയടിക്കുന്നതോടെ ആരംഭിക്കുന്ന ട്രെയിലര്‍, അജിത് പൊലീസാണോ കൊള്ളക്കാരനാണോ എന്ന ചോദ്യം ബാക്കിയാക്കുന്നുണ്ട്. പൊങ്കലിനാണ് റിലീസ്. അജിത്തിനൊപ്പം ഇതുവരെ കാണാത്ത ബോള്‍ഡ് ഗെറ്റപ്പില്‍ മഞ്ജു വാര്യരും ഉണ്ട്. എച്ച് വിനോദിന്റെ സംവിധാനത്തില്‍ അജിത് നായകനായി എത്തുന്ന ചിത്രം പൊങ്കല്‍ റിലീസ് ആയി തിയറ്ററുകളില്‍ എത്തും. കണ്‍മണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം […]
ചിരഞ്ജീവിക്കൊപ്പം രവി തേജയും, വാള്‍ട്ടര്‍ വീരയ്യ’യിലെ ഗാനം
ചിരഞ്ജീവി നായകനാകുന്ന ‘വാള്‍ട്ടര്‍ വീരയ്യ’ ചിത്രത്തിലെ ഗാനമാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ‘പൂനക്കാലു ലോഡിംഗ്’ എന്ന ഗാനത്തില്‍ തകര്‍പ്പന്‍ ഡാന്‍സുമായാണ് ചിരഞ്ജീവി എത്തുന്നത്. കെ.എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി കൊല്ലിയുടേത് തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും. ഗാന രംഗത്ത് ചിരഞ്ജീവിക്കൊപ്പം രവി തേജയുമുണ്ട്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ‘വാള്‍ട്ടര്‍ വീരയ്യ’ ജനുവരി 13നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ആര്‍തര്‍ എ വില്‍സണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം […]
ഉല്‍പ്പാദനത്തില്‍ 1.5 ശതമാനം വര്‍ധനവുമായി ടൊയോട്ട
നവംബറിലെ ആഗോള വാഹന ഉല്‍പ്പാദനത്തില്‍ 1.5 ശതമാനം വര്‍ധനവുണ്ടായതായി ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍. ആകെ ഉല്‍പ്പാദനം 833,104 എന്ന പുതിയ റെക്കോര്‍ഡിലെത്തി. എന്നാല്‍ ആഭ്യന്തര ഉല്‍പ്പാദനം 3.3 ശതമാനം ഇടിഞ്ഞ് 266,174 വാഹനങ്ങളിലേക്കും, വിദേശ ഉല്‍പ്പാദനം 3.8 ശതമാനം ഉയര്‍ന്ന് 566,930 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലുമെത്തി. നവംബറിലെ ആഗോള വില്‍പ്പനയും, ഉല്‍പ്പാദനവും കഴിഞ്ഞ വര്‍ഷം നടന്നതിനേക്കാള്‍ വളരെ കൂടുതലാണ്. നവംബറിലെ ആഗോള വില്‍പ്പനയും, ഉല്‍പ്പാദനവും കഴിഞ്ഞ വര്‍ഷം നടന്നതിനേക്കാള്‍ വളരെ കൂടുതലാണ്. വരുന്ന ജനുവരിയില്‍ 7,00,000 […]
അന്നുകണ്ട കിളിയുടെ മട്ട്
രണ്ടുപതിറ്റാണ്ടായി അസീം താന്നിമൂട് മലയാള കവിതയുടെ ഭൂപ്രകൃതിയിലുണ്ട്, സമകാലികതയില്‍ സ്വയം സ്ഥാനപ്പെടുത്തിക്കൊണ്ട്. ഏകാന്തമായൊരു ഭാഷണംപോലെ സവിശേഷമായൊരു താനത്തില്‍ നീങ്ങുന്ന കാവ്യഭാഷയില്‍ നിര്‍മ്മിക്കപ്പെട്ട അസീമിന്റെ കവിത ഏതെങ്കിലുമൊരു പ്രസ്ഥാനത്തിന്റെയോ പ്രവണതയുടെയോ ഭാഗമാകാതെയാണ് സമകാലികമാവുന്നത്. നക്ഷത്രങ്ങളുടെ എണ്ണം, അണ്ടിക്കഞ്ഞി, ഇല്ലാമ മണിയന്‍, അന്നു കണ്ട കിളിയുടെ മട്ട്, വിത്തുകള്‍, റാന്തല്‍, മഴയുടെ കൃതികള്‍, ചിലന്തിവല, ഒരാള്‍, ചാലിയാര്‍ തുടങ്ങിയ 50 കവിതകള്‍. അവതാരിക: പി.കെ. രാജശേഖരന്‍ പഠനം: പി.എന്‍. ഗോപീകൃഷ്ണന്‍ നക്ഷത്രങ്ങളുടെ എണ്ണം, അണ്ടിക്കഞ്ഞി ഇല്ലാ മണിയന്‍. അന്നു കണ്ട […]
കഴിക്കുന്ന ഭക്ഷണം പോലെ തന്നെ സമയവും പ്രധാനം
ശരീരഭാരം നിയന്ത്രിക്കുമ്പോള്‍ എന്ത് കഴിക്കുന്നു എന്നതുപോലെ പ്രധാനമാണ് എപ്പോള്‍ കഴിക്കുന്നു എന്നതും. ഏത് സമയത്ത് ഭക്ഷണം കഴിക്കുന്നു എന്നത് ശരീരത്തിന്റെ ഊര്‍ജ്ജവിനിയോഗത്തെയും വിശപ്പിനെയും കൊഴുപ്പ് ശേഖരിക്കുന്ന രീതിയെയുമൊക്കെ സ്വാധീനിക്കുമെന്നാണ് പുതിയ പഠനങ്ങളില്‍ പറയുന്നത്. പ്രഭാതഭക്ഷണം കഴിച്ചതിന് ശേഷം പരമാവധി 10 മണിക്കൂറിനുള്ളില്‍ ആ ദിവസത്തേക്ക് ആവശ്യമായ ഭക്ഷണമെല്ലാം കഴിക്കുന്നതാണ് ശരീരത്തിന് കൂടുതല്‍ ആരോഗ്യകരമെന്നാണ് ബ്രിഗ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറഞ്ഞിരിക്കുന്നത്. അതായത് രാവിലെ എട്ട് മണിക്ക് പ്രഭാതഭക്ഷണം കഴിച്ചാല്‍ വൈകുന്നേരം ആറ് മണിക്കെങ്കിലും […]
പ്രഭാത വാര്‍ത്തകള്‍ | ജനുവരി 1 | 2023
◾പുതുവല്‍സരം പിറന്നു. എല്ലാവര്‍ക്കും ഡെയ്ലി ന്യൂസിന്റെ പുതുവല്‍സരാശംസകള്‍. ◾ദിവംഗതനായ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഭൗതികശരീരം വ്യാഴാഴ്ച രാവിലെ ഒമ്പതരയ്ക്കു സംസ്‌കരിക്കും. നാളെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 95 കാരനായ അദ്ദേഹം എട്ടു വര്‍ഷം കത്തോലിക്കാ സഭയെ നയിച്ചു. 2013 ല്‍ സ്ഥാനത്യാഗം ചെയ്ത് വിശ്രമത്തിലായിരുന്നു. ◾പതിനാറാം വയസില്‍ നിര്‍ബന്ധപൂര്‍വം ഹിറ്റ്‌ലറുടെ നാസി വ്യോമസേനാംഗമാകേണ്ടി വന്ന ബാലന്‍. തടവറകളിലും യുദ്ധമുഖത്തും കണ്ടതു ക്രൂര പീഡനങ്ങളും ചോരപ്പുഴയും. ഈ കാഴ്ചകളാണ് ജോസഫ് റാറ്റ്സിംഗര്‍ എന്ന ജര്‍മന്‍കാരനായ ബെനഡിക്ട് […]
ആഘോഷത്തോടെ പുതുവർഷത്തെ വരവേറ്റ് ലോകം
ഇന്ത്യ ഉൾപ്പടെ വിവിധരാജ്യങ്ങളിൽ പുതുവർഷം പുലരാൻ ഇനിയും മണിക്കൂറുകൾ ബാക്കിയാണ്. എന്നാൽ പല വിദേശ രാജ്യങ്ങളും ഇതിനകം 2023-നെ വരവേറ്റുകഴിഞ്ഞു. പസിഫിക് ദ്വീപ് ആയ കിരിബാത്തിലാണ് ആദ്യം 2023 പിറന്നത്. വൈകിട്ട് ഇന്ത്യൻ സമയം മൂന്നരയോടെയാണ് കിരിബാത്തി ദ്വീപിൽ ലോകം പുതുവർഷത്തെ വരവേറ്റത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ടോംഗ, സമോവ ദ്വീപുകളിലും നവവർഷമെത്തി. നാലരയോടെ ന്യൂസിലൻഡിലെ ഓക്‌ലൻഡ് 2023 -നെ വരവേൽക്കുന്ന ആദ്യ പ്രധാന നഗരമായി. ആഘോഷാരവങ്ങളോടെ 2023 നെ വരവേറ്റത് ന്യൂസിലൻഡാണ്. സിഡ്‌നിയും ഏറെ വർണാഭമായി പുതുവർഷത്തെ […]
