Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാൻ തരൂരെത്തി.

മന്നം ജയന്തിയിൽ പങ്കെടുക്കുന്നതിൽ ഏറെ ആഹ്ലാദമെന്ന് ശശി തരൂർ എംപി എൻഎസ്എസ് ആസ്ഥാനത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തോഷം തരുന്ന സന്ദർശനം. മുമ്പും താൻ പെരുന്നയിൽ വന്നിട്ടുണ്ട്. എന്നാൽ മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇന്നത്തെ ചടങ്ങിലേക്ക് ക്ഷണമില്ല. ഈ സാഹചര്യത്തില്‍ തരൂരിനെ വിളിച്ചതിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

Posted inലേറ്റസ്റ്റ്

പോപ്പുലർ ഫ്രണ്ടിലെ കൂടുതൽ പേരെ ദേശീയ അന്വേഷണ ഏജൻസി ഇന്ന് ചോദ്യം ചെയ്യും

പോപ്പുലർ ഫ്രണ്ടിലെ കൂടുതൽ പേരെ ദേശീയ അന്വേഷണ ഏജൻസി ഇന്ന് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം 56 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. അന്വേഷണത്തിൽ കിട്ടിയ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് തുടർ ചോദ്യം ചെയ്യൽ. തിരുവനന്തപപുരത്ത് നിന്ന് കസ്റ്റിഡിയിലെടുത്ത ജില്ല നേതാവടക്കം മൂന്നുപേരെ ഇന്നലെ വിട്ടയച്ചിരുന്നു. ഇവരിൽ ചിലരെ വീണ്ടും ചോദ്യം ചെയ്തേക്കും. കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊച്ചിയിലെ അഭിഭാഷകൻ മുഹമ്മദ് മുബാറക്കിനെ കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ നാളെ കോടതിയിൽ അപേക്ഷ നൽകുന്നുണ്ട്. മുൻനിര നേതാക്കളെ അറസ്റ്റു ചെയ്ത് […]

Posted inലേറ്റസ്റ്റ്

ഇന്നലെ രജൗരി സെക്ടറിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം നാലായി.

ജമ്മു കശ്മീരിലെ രജൗരി സെക്ടറിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. ഇന്നലെ മൂന്ന് പേരും ഇന്ന് ഒരാളും മരിച്ചു. നാലാമത് മരിച്ചയാൾ പ്രദേശവാസിയാണ്. മറ്റു രണ്ടുപേരെ ഗുരുതരമായ പരിക്കുകളോടെ ജമ്മുവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ധാംഗ്രി മേഖലയിൽ വിവിധ സംഘടനകൾ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്നലെ ധാംഗ്രിയിൽ നടന്ന ഭീകരാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. പത്തോളം പേർക്ക് പരിക്കേറ്റിരുന്നു. ഇന്നലെ വൈകീട്ടാണ് ആക്രമണം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ആയുധധാരികളായ രണ്ട് ഭീകരർ പ്രദേശവാസികളായ […]

Posted inലേറ്റസ്റ്റ്

കണ്ണൂർ വിസി പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ.

കണ്ണൂർ വിസി പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് വിസിയുടെ അഭിഭാഷകൻ അനിരുദ്ധ് സംഗനെരിയ സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത് നൽകിയിട്ടുണ്ട്. നാല് ആഴ്ചത്തെ സമയമാണ് വിസി ചോദിച്ചത്. കേസിൽ എതിർകക്ഷിയായ സംസ്ഥാന സർക്കാരും മറുപടി ഫയൽ ചെയ്തിട്ടില്ല. കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോക്ടർ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഹർജിക്കാർ. ഹർജികളിൽ എതിർ കക്ഷിയായ ചാൻസലർക്കും കോടതി നോട്ടീസ് […]

Posted inലേറ്റസ്റ്റ്

സജി ചെറിയാന്റെ സത്യപ്രതിജ്ഞ; ഗവർണ്ണറുടെ തീരുമാനം ഇന്നറിയാം

സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ ഗവർണറുടെ തീരുമാനം ഇന്ന്. സത്യപ്രതിജ്ഞയിന്മേലുള്ള രാജ്ഭവന്റെ തുടർ നീക്കങ്ങളിലാണ് സർക്കാരിന്റെ ആകാംക്ഷ.സജി മന്ത്രി സ്ഥാനത്ത് തിരിച്ചത്തുന്നത് നിയമപരമായി നിലനിൽക്കുമോ എന്ന് ഗവർണർ നിയമോപദേശം തേടിയിരുന്നു. മുഖ്യമന്ത്രിയുടെ ശുപാർശ തള്ളാൻ ഗവർണർക്ക് അധികാരമില്ലെന്നാണ് സ്റ്റാന്റിംഗ് കൗൺസിൽ അറിയിച്ചത്. ആവശ്യമെങ്കിൽ സർക്കാരിനോട് വിശദീകരണം തേടാമെന്നും നിയമോപദേശം ലഭിച്ചതായാണ് റിപ്പോർട്ടുകൾ വന്നത്. ഇന്ന് വൈകീട്ടോടെ ഗവർണർ തലസ്ഥാനത്ത് എത്തും. തുടർന്നായിരിക്കും സത്യപ്രതിജ്ഞയിൽ അന്തിമ തീരുമാനം സ്വീകരിക്കുക. മുൻ നിശ്ചയിച്ചത് അനുസരിച്ച് തന്നെ സത്യപ്രതിജ്ഞയുമായി മുന്നോട്ട് പോകാൻ കഴിയുമെന്ന […]

Posted inലേറ്റസ്റ്റ്

2016ലെ നോട്ട് നിരോധനം ശരിയോ തെറ്റോ; സുപ്രീം കോടതി വിധി ഇന്ന്

നരേന്ദ്രമോദി സർക്കാരിൻ്റെ നോട്ട് നിരോധനം ഭരണഘടനാപരമോ എന്നതിൽ സുപ്രീംകോടതിയുടെ വിധി ഇന്ന്. രണ്ട് വിധി പ്രസ്താവങ്ങളായിരിക്കും അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ നിന്ന് വരുന്നത് . ഭരണഘടനാ ബെഞ്ചിൽ നിന്നും ഭിന്നവിധി ഉണ്ടാവുമോ എന്നതിലാണ് നിയമകേന്ദ്രങ്ങളുടെ ആകാംക്ഷ. നോട്ട് നിരോധിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഏകപക്ഷീയവും ചട്ടലംഘനവും ആണെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന വാദം. ആറ് വർഷം മുൻപ് വന്ന നിരോധനത്തിന് ശേഷവും വിധി കേന്ദ്രത്തിന് നിർണായകമാണ്.നോട്ട് നിരോധനം ഒരു സാമ്പത്തിക നയമാണ് എന്നതു കൊണ്ട് കയ്യും കെട്ടി നോക്കിയിരിക്കുമെന്ന് കരുതേണ്ടെന്ന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മന്നം ജയന്തി, പൊതുസമ്മേളനം ശശി തരൂർ ഉദ്ഘാടനം ചെയ്യും.

മന്നം ജയന്തിയുടെ പൊതുസമ്മേളനം ഇന്ന് രാവിലെ പത്തരയക്ക് ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. എൻ എസ് എസ് നേതൃത്വം ശശി തരൂരിനെ മന്നം ജയന്തിയിൽ പങ്കെടുപ്പിക്കുന്നതിൽ നിരവധി രാഷ്ട്രീയ മാനങ്ങൾ കാണുന്നതായി രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. വി.ഡി സതീശൻ ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത കാലത്ത് വലിയ സൗഹൃദത്തിലല്ലാത്ത എന്‍.എസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ശശി തരൂരിനെ പൊതുമ്മേളനത്തിന് ക്ഷണിച്ചതിന് പിന്നില്‍ വലിയ രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ഒരു മാസത്തിനിടെ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജനുവരി 2

◾രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായി ഉയര്‍ന്നു. 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നവംബറില്‍ എട്ടു ശതമാനമായിരുന്നു. നഗരങ്ങളിലെ തൊഴിലില്ലായ്മ 10.09 ശതമാനമാണ്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യ ഇക്കണോമിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ◾ഒരു സമുദായത്തിന് ഒറ്റയ്ക്ക് ആര്‍എസ്എസിനെ ചെറുക്കാനാകുമെന്ന് കരുതരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിനെ ചെറുക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കുകയാണ് വേണ്ടത്. മുജാഹിദ്ദീന്‍ വേദിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ചത് ശരിയായില്ലെന്നും തീവ്ര ചിന്താഗതി സമുദായത്തിന് തന്നെ അപകടമാകുമെന്നും അദ്ദേഹം പറഞ്ഞു. ◾ഫോര്‍ട്ട് കൊച്ചിയിലെ […]

Posted inലേറ്റസ്റ്റ്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കെഎസ്ആർടിസി ബസ് മറിഞ്ഞു

ശബരിമല പാതയിലെ ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കെഎസ്ആർടിസി ബസ് മറിഞ്ഞു. പമ്പ യിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 56 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പെരുനാട് ആശുപത്രിയിലുമെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ആർക്കും ഗുരുതര പരിക്കില്ല.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പുതുവത്സരാഘോഷത്തിൽ റെക്കോർഡ് മദ്യവിൽപ്പനയുമായി കേരളം

പുതുവത്സര ദിനത്തിൽ കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. ഇന്നലെ മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയത്. 2022 ലെ പുതുവത്സര ദിനത്തിൽ 95.67 കോടിയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയിരുന്നത്. 1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‍ലെറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന. കൊല്ലം ആശ്രമം ഔട്ട്‍ലെറ്റിൽ 96.59 ലക്ഷം രൂപയുടെ മദ്യം പുതുവര്‍ഷത്തലേന്ന് വിറ്റു. കാസർകോഡ് ബട്ടത്തൂരിലാണ് ഏറ്റവും കുറവ് വിൽപ്പന. 10.36 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ […]