Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ പ്രായപരിധി വരുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മാതാപിതാക്കളുടെ സമ്മതം വാങ്ങണമെന്നു പുതിയ കരടു നിയമം. വാതുവയ്പ് അനുവദിക്കില്ല. പൊതുജനങ്ങള്‍ക്ക് കരടില്‍ അഭിപ്രായം അറിയിക്കാം. അടുത്ത മാസം അവസാനത്തോടെ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നു മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. പട്ടയഭൂമിയില്‍ പാറമട നടത്തുന്നതു സംബന്ധിച്ച കേസിലെ ഹര്‍ജികള്‍ സുപ്രീം കോടതി ജനുവരി മുപ്പതിലേക്കു മാറ്റി. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി സത്യവാങ്മൂലം നല്‍കാന്‍ ക്വാറി ഉടമകള്‍ സാവകാശം ആവശ്യപ്പെട്ടതോടെയാണ് കേസ് മാറ്റിയത്. പട്ടയ ഭൂമി […]

Posted inലേറ്റസ്റ്റ്

മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

എസ് എന്‍ കോളേജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്‍റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനാരായണ ഗുരുവിനെയും, കീര്‍ത്തനത്തെയും അപമാനിച്ചെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം.  ശ്രീനാരായണ ഗുരുവിനെ സ്തുതിക്കുന്ന ശ്ലോകത്തിനോട് പോലും മുഖ്യമന്ത്രി എന്തിനാണ് ഇത്ര ധാര്‍ഷ്ട്യം കാട്ടുന്നതെന്നും കെ സുധാകരൻ ചോദിച്ചു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് രാഷ്ട്രീയത്തിന്‍റെ പേരില്‍ മതവിഭാഗങ്ങളോട് മമത പ്രകടിപ്പിക്കുന്നതാണ് സിപിഎമ്മിന്‍റേയും മുഖ്യമന്ത്രിയുടെയും ശൈലി. വര്‍ഗീയ ശക്തികളോട് സമരസപ്പെടുന്ന മുഖ്യമന്ത്രി ആചാരങ്ങളെയും അനുഷ്ഠാനങ്ങളേയും പരിഹസിക്കുകയും അധിക്ഷേപിക്കുകയും മതമേലധ്യക്ഷന്‍മാരെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നോട്ട് നിരോധനം : സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് യെച്ചൂരിയും, തോമസ് ഐസക്കും

നോട്ട് നിരോധനം സംബന്ധിച്ച് കേന്ദ്രത്തിന്റെ തീരുമാനം കോടതി ശരിവച്ചെന്ന പ്രചാരണം തെറ്റെന്ന് സീതാറാം യെച്ചൂരി. നോട്ട് നിരോധനത്തിന്റെ ആഘാതത്തെ കുറിച്ച് ഉത്തരവിലില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ചെറുകിട വ്യവസായത്തെ തകർത്തു. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിച്ചു. പാർലമെന്റിന്റെ അധികാരമില്ലാതെ ഇത്തരം തീരുമാനമെടുക്കാൻ അവകാശമില്ലെന്ന് യെച്ചൂരി പറഞ്ഞു. നോട്ട് നിരോധനം ശരിവെച്ച സുപ്രിം കോടതി വിധി കാണിച്ച് പ്രതിപക്ഷം മാപ്പ് പറയണമെന്ന് പറയുന്ന ബി ജെ പി യുടെ തൊലിക്കട്ടി അപാരമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.നോട്ട് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുജാഹിദ് സമ്മേളന വിവാദത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ

മുജാഹിദ് സമ്മേളന വിവാദത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടായിരുന്നതുകൊണ്ടാണ് സമ്മേളത്തിന് പോകാതിരുന്നതെന്ന് അദ്ദേഹം കോഴിക്കോട് പറഞ്ഞു. മുസ്ലിം ലീഗ് വിളിച്ച മുസ്ലിം കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. വേദിയിൽ ആരെങ്കിലും രാഷ്ട്രീയം പറഞ്ഞാൽ  തിരിച്ചും പറയും. ഫാസിസത്തിനെതിരെ എല്ലാവരും യോജിച്ചു നിൽക്കണമെന്നാണ് അഭിപ്രായം. ന്യൂനപക്ഷങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നുണ്ടായാൽ മുസ്ലിം ലീഗ് ഇടപെടുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മന്നം ജയന്തി പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ മാരാമൺ കൺവൻഷനിലും ശശി തരൂർ പങ്കെടുക്കും

മന്നം ജയന്തി പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ ശശിതരൂർ മാർത്തോമ സഭയുടെ വേദിയിലേക്കും എത്തുന്നു. മാരാമൺ കൺവൻഷനിലും ശശി തരൂർ പങ്കെടുക്കും. മാർത്തോമ സഭ യുവജന സഖ്യത്തിന്‍റെ  ആവശ്യപ്രകാരമാണ് ശശി തരൂർ കൺവൻഷനിൽ പങ്കെടുക്കാൻ ഫെബ്രുവരി 18 ന് എത്തുന്നത്. സഭയുടെ ഏറ്റവും ശ്രേഷ്ഠമായ വേദിയെന്ന് വിശേഷിപ്പിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് ശശി തരൂ‍ർ എത്തുന്നതോടെ കൂടുതൽ സാമുദായിക സംഘടനകളുമായി ബന്ധം ദൃഢമാക്കുകയാണ് ലക്ഷ്യം. 128 മാത് മാരമൺ കൺവൻഷന്റെ ഭാഗമായുള്ള യുവവേദിയിൽ യുവാക്കളും കുടിയേറ്റവും എന്ന വിഷയത്തിൽ തരൂർ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 2

◾നോട്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി ശരിവച്ചു. അഞ്ചംഗ ബെഞ്ചില്‍ ഒരാളായ ജസ്റ്റിസ് ബിആര്‍ ഗവായ് ഭൂരിപക്ഷ വിധി വായിച്ചു. എന്നാല്‍ ജസ്റ്റിസ് ബി.വി. നാഗരത്നം വിയോജിച്ചു. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബി.ആര്‍. ഗവായ്, എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്‌മണ്യന്‍, ബി.വി. നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ് ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി

ജമ്മു കാശ്മീരിലെ രജൗരി സെക്ടറിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി ഉയർന്നു. ഇന്നലെ മൂന്ന് പേരാണ് സംഭവത്തിൽ മരിച്ചത്. ഇന്നാണ് നാലാമത്തെയാളുടെ മരണം സ്ഥിരീകരിച്ചത്. അത്യാസന്ന നിലയിലുള്ള രണ്ട് പേരെ ജമ്മുവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെയാണ് ധാംഗ്രിയിൽ ആക്രമണം നടന്നത്. ഭീകരരുടെ ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്കേറ്റിരുന്നു. ഇന്നലെ വൈകീട്ടാണ് ആക്രമണം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരർ പ്രദേശവാസികളായ ആളുകളുടെ നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ധാംഗ്രി മേഖലയിൽ വിവിധ സംഘടനകൾ ഇന്ന് […]

Posted inബിസിനസ്സ്

സ്വര്‍ണത്തിന് പുതുവര്‍ഷത്തില്‍ ആദ്യ ഇടിവ്

പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 2023 ല്‍ രേഖപ്പെടുത്തുന്ന ആദ്യ ഇടിവാണ് ഇത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നു. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് കുറഞ്ഞത്. എന്നിട്ടും നാല്‍പ്പതിനായിരത്തിനു മുകളിലാണ് 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 40,360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞ് 5045 […]

Posted inടെക്നോളജി

ഗൂഗിള്‍ പിക്‌സല്‍ 6എ ഫോണ്‍ വന്‍ വില കുറവില്‍

ഇന്ത്യയില്‍ അവതരിപ്പിക്കുമ്പോള്‍ 43,900 രൂപയ്ക്ക് പുറത്തിറക്കിയ ഗൂഗിളിന്റെ പിക്‌സല്‍ 6എ സ്മാര്‍ട് ഫോണ്‍ ഇപ്പോള്‍ ഫ്‌ലിപ്കാര്‍ട്ടില്‍ 29,900 രൂപയ്ക്ക്. മറ്റു ഡീലുകളും ബാങ്ക് ഓഫറുകളും ഉപയോഗിച്ച് ഈ ഫോണ്‍ 16,000 രൂപയ്ക്ക് വരെ വാങ്ങാന്‍ സാധിക്കും. ഇതോടൊപ്പം എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്. പഴയ ഫോണിന് 17,500 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും ഫ്‌ലിപ്കാര്‍ട്ട് നല്‍കുന്നുണ്ട്. പഴയ ഒരു മിഡ് റേഞ്ച് ഫോണ്‍ ഉണ്ടെങ്കില്‍ ഏകദേശം 17,500 രൂപ വരെ ലഭിച്ചേക്കാം. 20,000 രൂപയില്‍ താഴെ വിലയ്ക്ക് വാങ്ങാന്‍ […]

Posted inവിനോദം

‘അമ്പാടി തുമ്പി കുഞ്ഞും..’, മാളികപ്പുറത്തിലെ ഗാനം

മികച്ച വിജയം സ്വന്തമാക്കി മുന്നോട്ടുപോകുന്ന സിനിമയാണ് ‘മാളികപ്പുറം’. ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ശശി ശങ്കറാണ്. അരങ്ങേറ്റ ചിത്രം തന്നെ കളറാക്കിയ വിഷ്ണുവിനെയും ഉണ്ണി മുകുന്ദനെയും ചിത്രത്തിലെ ബാല താരങ്ങളെയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് ഓരോ ദിനവും രംഗത്തെത്തുന്നത്. ഈ അവസരത്തില്‍ ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. ‘അമ്പാടി തുമ്പി കുഞ്ഞും..’ എന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്. മാളികപ്പുറത്തിലെ കേന്ദ്രകഥാപാത്രമായ ദേവനന്ദ അവതരിപ്പിക്കുന്ന കല്യാണിയുടെ കഥ […]