ദില്ലിയിൽ കാറിനടിയിൽ കുടുങ്ങി യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ അപകട സമയത്ത് യുവതിക്കൊപ്പം മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നു. കാറുമായി കൂട്ടിയിടിച്ചപ്പോൾ ചെറിയ പരുക്കേറ്റ പെൺകുട്ടി സംഭവ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു എന്നും പോലീസ്. ഇത് സംഭവത്തിന്റെ ദുരൂഹതയേറ്റുന്നതായി പോലീസ് പറഞ്ഞു. മുഖ്യമന്ത്രിയോ ലഫ്റ്റനന്റ് ഗവർണറോ വീട്ടിൽ വരാതെ മൃതദേഹം സംസ്കരിക്കില്ല എന്ന നിലപാടിലാണ് കുടുംബം സിബിഐ അന്വേഷണം വേണമെന്നും പെൺകുട്ടിയുടെ അമ്മയുടെ സഹോദരൻ പറഞ്ഞു. സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്ന ഗവർണർ ഇതുവരെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ലെന്നും […]
ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങൾ തടയാൻ മാർഗരേഖ; സുപ്രീം കോടതി വിധി ഇന്ന്
ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങൾ തടയാനാവശ്യമായ മാർഗരേഖ വേണമെന്നുള്ള ഹർജികളിൽ സുപ്രിം കോടതി ഭരണഘടന ബെഞ്ച് ഇന്ന് വിധി പറയും. പെമ്പിളെ ഒരുമൈ സമരത്തിനെതിരെ മുൻ മന്ത്രി എം എം മണി നടത്തിയ വിവാദ പ്രസംഗത്തിന് എതിരായ ഹർജിയും ഇതിലുൾപ്പെടും. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം. വാദത്തിനിടെ വ്യക്തികളെ ഇകഴ്ത്തി കാണിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കണമെന്ന അലിഖിത കീഴ്വഴക്കം ജഡ്ജിമാർ പാലിക്കാറുണ്ടെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് നിരീക്ഷിച്ചിരുന്നു.ഈ കീഴ്വഴക്കം, രാഷ്ട്രീയക്കാരും അധികാരസ്ഥാനം വഹിക്കുന്ന പൊതുപ്രവർത്തകരും പാലിക്കണമെന്നും സുപ്രീംകോടതി ഭരണഘടന ബെഞ്ച് […]
തോക്ക് ചൂണ്ടി നൃത്തം ചെയ്ത കോൺഗ്രസ് എം എൽ എ യ്ക്കെതിരേ പോലീസ് നടപടി
മധ്യപ്രദേശ് കോട്മയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ സുനീൽ സറഫ് സ്വകാര്യ പരിപാടിയിൽ തോക്കു ചൂണ്ടി നൃത്തം ചെയ്തു. നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്. കോൺഗ്രസ് എം എൻ എ തോക്കു ചൂണ്ടി നൃത്തം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. ഇതിനെ തുടർന്നാണ് എംഎൽഎ സുനീൽ സറഫിനെതിരായ നടപടി. വേദിയിൽ മറ്റ് നാല് പേർക്കൊപ്പം നൃത്തം ചെയ്യുമ്പോൾ കൈത്തോക്ക് പിടിച്ച് നിൽക്കുന്ന സുനീൽ സറഫിനെ വീഡിയോയിൽ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ, കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ നടപടിയെടുക്കാൻ അനുപൂർ എസ്‌പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് […]
പ്രണയപ്പക; ബാംഗ്ലൂരിൽ പെൺകുട്ടിയെ ക്ലാസ്സിൽ കയറി കുത്തിക്കൊന്നു
പ്രണയപ്പകയിൽ ബാംഗ്ലൂരിലും കൊലപാതകം. സ്വകാര്യ എൻജിനീറയറിങ് കോളേജിലെ ബിടെക് വിദ്യാർഥിയായ 19കാരിയാണ് കൊല്ലപ്പെട്ടത്. ക്ലാസിൽ കയറി കോളേജ് വിദ്യാർഥിനിയെ ആൺ സുഹൃത്ത് കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ലയ സ്മിത് എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ക്ലാസ്സിൽ കയറി പെൺകുട്ടിയെ കുത്തിയതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ആൺസുഹൃത്ത് പവൻ കല്യാൺ ചികിത്സയിലാണ്. ഏകദേശം ഒരുമണിയോടെ പെൺകുട്ടിയുടെ ക്ലാസിലേക്കെത്തിയ ഇയാൾ അപ്രതീക്ഷിതമായി പെൺകുട്ടിയെ ആക്രമിച്ചു. കത്തികൊണ്ട് പത്തിലേറെ തവണ പെൺകുട്ടിയെ കുത്തിയ ശേഷം സ്വയം കുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കുത്ത് […]
കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം, ഉന്നതാധികാര സമിതി ഇന്ന് തെളിവെടുക്കും
ഡയറക്ടർ ശങ്കർ മോഹനെ മാറ്റണമെന്നാവശ്യപ്പെട്ട് കെ ആർ നാരായണൻ ഇൻസ്റ്റ്യൂട്ടിലെ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തെക്കുറിച്ചന്വേഷിക്കുന്ന ഉന്നതാധികാര സമിതിയുടെ തെളിവെടുപ്പ് ഇന്ന്. മുഖ്യമന്ത്രി നിയോഗിച്ച സമിതിയിൽ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറുൾപ്പെടെയുള്ള രണ്ടംഗ സമിതിയാണ് ഇന്ന് കോട്ടയം കലക്ടറേറ്റിൽ സിറ്റിംഗ് നടത്തുക. രാവിലെ 11ന് വിദ്യാർത്ഥികളുടെയും ഉച്ചയ്ക്കുശേഷം അധ്യാപകരുടെയും അനധ്യാപകരുടെയും പ്രതിനിധികൾ തെളിവെടുപ്പിന് എത്തും. ഡയറക്ടർ ശങ്കർ മോഹനെ നീക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ 5നാണ് സമരം തുടങ്ങിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച അന്വേഷണ കമ്മീഷനും രണ്ടാഴ്ച മുമ്പ് […]
മാളികപ്പുറം അപകടം, ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാവരുതെന്ന് ദേവസ്വം മന്ത്രി
മാളികപ്പുറം അപകടത്തിൽ പരിക്കേറ്റവർക്ക് മതിയായ ചികിത്സ ഉറപ്പാക്കണമെന്ന് ദേവസ്വം മന്ത്രി K രാധാകൃഷ്ണൻ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി പത്തനംതിട്ട ജില്ലാ കലക്ടറോടും ദേവസ്വം ബോർഡിനോടും മന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി ഇത്തരം അപകടങ്ങൾ ഭാവിയിൽ ഉണ്ടാവാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ദേവസ്വം ബോർഡിനും പൊലീസിനും നിർദ്ദേശം നൽകി. ശബരിമല മാളികപ്പുറം വെടിപ്പുരയിൽ കതിന നിറയ്ക്കുന്നതിനിടെ പൊട്ടിയാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ജയകുമാര്‍ (47), അമല്‍ (28), രജീഷ് […]
പ്രഭാത വാര്‍ത്തകള്‍ | ജനുവരി 3
◾സജി ചെറിയാന്റെ മന്ത്രിസ്ഥാനം അനിശ്ചിതാവസ്ഥയില്‍. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കുന്ന കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം ഇന്ന്. സമയമെടുത്ത് തീരുമാനമെടുത്താല്‍ മതിയെന്ന് ഗവര്‍ണര്‍ക്കു നിയമോപദേശം. ഭരണഘടനയെ അവഹേളിച്ചെന്നു മുഖ്യമന്ത്രിക്കു ബോധ്യപ്പെട്ടതിനാലാണ് രാജിവയ്പിച്ചത്. തെളിവില്ലെന്നു പോലീസ് റിപ്പോര്‍ട്ടു നല്‍കിയെങ്കിലും കോടതി കുറ്റമുക്തനാക്കിയിട്ടില്ലെന്നാണു ഗവര്‍ണര്‍ക്കു ലഭിച്ച നിയമോപദേശം. നാളെ സത്യപ്രതിജ്ഞ നടത്തണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ◾ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ പ്രായപരിധി വരുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മാതാപിതാക്കളുടെ സമ്മതം വാങ്ങണമെന്നു പുതിയ കരടു നിയമം. വാതുവയ്പ് അനുവദിക്കില്ല. പൊതുജനങ്ങള്‍ക്ക് കരടില്‍ അഭിപ്രായം അറിയിക്കാം. […]
ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് ഡോ. ശശി തരൂര്‍ എംപി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് ഡോ. ശശി തരൂര്‍ എംപി. ജഗതിയിലെ വസതിയിലെത്തിയാണ് ഉമ്മന്‍ചാണ്ടിയെ തരൂര്‍ കണ്ടത്. എംകെ രാഘവന്‍ എംപിയും ശശി തരൂരിനൊപ്പം കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു. ഇന്നലെയാണ് ജർമ്മനിയിലെ ചികിത്സ കഴിഞ്ഞ് ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്ന് തരൂര്‍ പറഞ്ഞു
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂര്‍ സ്വദേശി രശ്മിയാണ് മരിച്ചത്. 33 വയസാണ്. രണ്ട് ദിവസം മുന്‍പാണ് രശ്മിക്ക് ഭക്ഷ്യവിഷബാധയേറ്റത്.കോട്ടയം മെഡിക്കല്‍ കോളജില്‍ അസ്ഥിരോഗ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സാണ് രശ്മി. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ രശ്മിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ നില വീണ്ടും മോശമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി.രശ്മിയുടെ മരണകാരണം വ്യക്തമാകാന്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് […]
മാളികപ്പുറം അപകടത്തിൽ റിപ്പോർട്ട് തേടി മന്ത്രി കെ രാധാകൃഷ്ണൻ
മാളികപ്പുറം അപകടത്തിൽ പത്തനംതിട്ട ജില്ലാ കലക്ടറോടും ദേവസ്വം ബോർഡിനോടും മന്ത്രി കെ രാധാകൃഷ്ണൻ റിപ്പോർട്ട് തേടി. പരിക്കേറ്റവർക്ക് മതിയായ ചികിത്സ ഉറപ്പാക്കാൻ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇത്തരം അപകടങ്ങൾ ഭാവിയിൽ ഉണ്ടാവാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ദേവസ്വം ബോർഡിനും പൊലീസിനും നിർദ്ദേശം നൽകി. ശബരിമല മാളികപ്പുറം വെടിപ്പുരയിൽ കതിന പൊട്ടിയാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു […]
