ഒല ഇലക്ട്രിക് 2022 ഡിസംബറില്‍ മാത്രം ഇന്ത്യയില്‍ 25,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റതായി റിപ്പോര്‍ട്ടുകള്‍. ഇത് കമ്പനി രാജ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണയില്‍ 30 ശതമാനത്തിലധികം വിഹിതമുള്ള ഇവി നിര്‍മ്മാതാവാക്കി മാറ്റി. 2023 മാര്‍ച്ച് അവസാനത്തോടെ രാജ്യത്ത് 200 ഔട്ട്ലെറ്റുകള്‍ തുറക്കാനുള്ള പാതയിലാണ് കമ്പനി, രാജ്യത്തുടനീളം ഇതിനകം ഒലയുടെ 100 എക്സ്പീരിയന്‍സ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള മാറ്റം വേഗത്തിലാക്കാന്‍ കമ്പനി ഇലക്ട്രിക് വാഹനങ്ങളുടെ ശക്തമായ റോഡ്മാപ്പ് തയ്യാറാക്കുകയാണ്. നിലവില്‍ 27 ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഒല […]
മൈഡിയര്‍ കുട്ടിച്ചാത്തന്‍
ഒരു തലമുറയിലെ കുട്ടികളെയപ്പാടെ സ്വാധീനിച്ച, ഇന്ത്യയിലെ ആദ്യത്തെ ത്രീഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ നോവല്‍രൂപം. രാരാകു എന്നു വിളിക്കപ്പെടുന്ന രാജു, രാധ, കുഞ്ചു എന്നീ കുട്ടികളും അവരുടെ സുഹൃത്തും സംരക്ഷകനുമായിത്തീരുന്ന കുട്ടിച്ചാത്തനും റിക്ഷാക്കാരന്‍ ചക്രക്കുഞ്ഞും ഈര്‍ക്കിലി ഡൂക്കിലി മന്ത്രവാദിയും ചങ്ങലപ്പാമ്പും വെള്ളരിക്കണ്ണനും മാന്ത്രികവവ്വാലും പുഷ്‌കരന്‍മാസ്റ്ററും മാന്ത്രികപ്പൂട്ടുകുറ്റിയും മിന്നാമിനുങ്ങിന്റെ രഥവും… ഇവര്‍ക്കെല്ലാം പുറമേ ഭൂംമ്പാഭൂ എന്ന മഹാമാന്ത്രികനും ചേര്‍ന്നു സൃഷ്ടിക്കുന്ന വിസ്മയക്കാഴ്ചകള്‍. മലയാളത്തിന്റെ പ്രിയപ്പെട്ട കുട്ടിച്ചാത്തന്‍ നോവല്‍രൂപത്തില്‍. ‘മൈഡിയര്‍ കുട്ടിച്ചാത്തന്‍’. രഘുനാഥ് പലേരി. മാതൃഭൂമി ബുക്‌സ്. വില […]
ഭക്ഷ്യവിഷബാധ: ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം
പഴകിയ ആഹാരമാണ് പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നത്. ഹോട്ടലിലെ പഴയ ആഹാരം ചൂടാക്കി കഴിക്കുന്നത്, ബിരിയാണി പോലുള്ളവ വൈകി കഴിക്കുന്നത്, ബേക്കറിയിലെ പഴയ സ്‌നാക്കുകള്‍ കഴിക്കുന്നതെല്ലാം ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കും. ഭക്ഷണം പഴകുന്തോറും അതില്‍ അണുക്കളും വര്‍ദ്ധിച്ചുവരും. ക്ലോസ്ട്രിഡിയം വിഭാഗത്തിലുള്ള ബാക്ടീരിയകളാണ് പ്രധാനമായും ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നത്. ക്ലോസ്ട്രിഡിയം ബോട്ടുലിനം, സാല്‍മണൊല്ല, സ്റ്റെഫൈലോകോക്കസ് എന്നിവയും കാരണക്കാരാണ്. ഇത്തരം ബാക്ടീരിയകളുടെ സാന്നിധ്യമുള്ള ആഹാരം കഴിച്ചാല്‍ ഏകദേശം പന്ത്രണ്ടുമണിക്കൂറിനുള്ളില്‍ ലക്ഷണങ്ങള്‍ ഉണ്ടാകും. സാലഡ്, ചട്‌നി, തൈരുസാദം എന്നിവ തയാറാക്കിയ ഉടന്‍ കഴിക്കേണ്ടവയാണ്, ഇല്ലെങ്കില്‍ വിഷബാധയുണ്ടാകും. […]
സജി ചെറിയാൻ രാജി വച്ച സാഹചര്യം നിലനിൽക്കേ മന്ത്രിയാക്കുന്നത് അധാർമ്മികം; വി.ഡി.സതീശൻ
സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം അധാർമികമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭരണഘടനാ വിരുദ്ധ പ്രസംഗം ചെയ്ത സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വിജിലൻസ് അന്വേഷണം തൃപ്തികരം അല്ല. റിപ്പോർട്ടിൽ മുഖ്യമന്ത്രി ഇടപെട്ടുവെന്നും വിഡി സതീശൻ ആരോപിച്ചു. വിഷയം ഹൈക്കോടതിയുടെ പരിഗണയിൽ ഇരിക്കേ കുറ്റവിമുക്തനാകാതെ സജി ചെറിയാനെ മന്ത്രിയാക്കരുതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സജി ചെറിയാൻ കേസിൽ ജുഡീഷ്യൽ നടപടി പൂർണ്ണമാകാതെ എന്തിനാണ് തിരക്ക് കൂട്ടുന്നതെന്ന് അദ്ദേഹം ചോദിച്ചു. സജി ചെറിയാന്റെ പ്രസംഗത്തിൽ അപാകതയില്ലായിരുന്നെങ്കിൽ പിന്നെ എന്തിനാണ് […]
മധ്യാഹ്ന വാര്‍ത്തകള്‍
സജി ചെറിയാന്‍ വീണ്ടും പിണറായി മന്ത്രിസഭയിലേക്ക്. സത്യപ്രതിജ്ഞ നാളെ വൈകുന്നേരം നാലിന്. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ രാജിവച്ച സജി ചെറിയാനെതിരായ കേസില്‍ കോടതി കുറ്റമുക്തനാക്കാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടിയ ശേഷമാണ് സത്യപ്രതിജ്ഞ നടത്താന്‍ സമയം അനുവദിച്ചത്. സജി ചെറിയാനെതിരെ തെളിവില്ലെന്ന പോലീസ് റിപ്പോര്‍ട്ട് തിരുവല്ല കോടതിയുടെ പരിഗണനയിലാണ്. സംസ്ഥാനത്തെ കളേക്ടറേറ്റുകളിലും വകുപ്പു മേധാവിമാരുടെ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിംഗ് പൂര്‍ണമായി നടപ്പാക്കാനായില്ല. ശമ്പള സോഫ്റ്റുവെയറുമായി പഞ്ചിംഗ് ബന്ധിപ്പിക്കുന്ന […]
പൊതുപ്രവർത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം വേണ്ട, സുപ്രീം കോടതി
മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പൊതുപ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നിലവിലെ ഭരണഘടനാപരമായ നിയന്ത്രണം മതിയെന്ന് സുപ്രീം കോടതി . അധിക നിയന്ത്രണം വേണ്ടെന്നും കോടതി ഉത്തരവിട്ടു. ഭൂരിപക്ഷ വിധിക്കൊപ്പം ജസ്റ്റിസ് ബി.വി നാഗരത്‌ന പ്രത്യേക വിധിയെഴുതി. വിദ്വേഷപ്രസംഗങ്ങൾക്കെതിരെ പാർലമെന്‍റിൽ നിയമനിർമ്മാണം ആകാമെന്നും കോടതി വ്യക്തമാക്കി. മന്ത്രിസ്ഥാനത്തിരിക്കേ എം.എം. മണി, യു.പി.യിലെ അസംഖാന്‍ എന്നിവരുടെ വിവാദപരാമര്‍ശങ്ങള്‍ക്കെതിരായ പരാതികളിലേതുള്‍പ്പെടെ വിശാലമായ നിയമപ്രശ്‌നത്തിലാണ് സുപ്രീം കോടതി തീർപ്പ് കൽപിച്ചത് .ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനബെഞ്ചിന്‍റെ വിധിയില്‍ പറയുന്നത് ഭരണഘടനയുടെ അനുഛേദം […]
മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണ്ണർ അംഗീകരിച്ചതായി സൂചന , സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ നടക്കും
സജിചെറിയാന്‍റെ സത്യപ്രതിജ്ഞ നാളെ വൈകിട്ട് നാലിന് നടക്കും. സജി ചെറിയാനെ മന്ത്രി സഭയിലേയ്ക്ക് തിരിച്ചെടുക്കുന്നത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാര്‍ശഗവര്‍ണര്‍ അംഗീകരിച്ചെന്നാണ് സൂചന. ഭരണഘടനവിരുദ്ധ പ്രസംഗത്തിന്‍റെ പേരില്‍ സ്ഥാനമൊഴിഞ്ഞ സജി ചെറിയാന് പോലീസ് ക്ലീൻചിറ്റ് നൽകിയിരുന്നു. ഈ പോലീസ് റിപ്പോര്‍ട്ട് തിരുവല്ല കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ അന്തിമ തീരുമാനം വന്നിട്ടില്ല മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തെ തുടർന്നായിരുന്നു സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാൻ കഴിഞ്ഞ ജൂലായിൽ മന്ത്രി പദം ഒഴിഞ്ഞത്.
സി ഐ പി ആർ സുനു ഡിജിപിക്ക് മുന്നിൽ ഹാജരായില്ല, സുനുവിനെ പിരിച്ചുവിട്ടേക്കും.
തൃക്കാക്കര കൂട്ട ബലാസംഗക്കേസിലെ കുറ്റാരോപിതൻ ഇൻസ്പെക്ടർ പി.ആർ സുനു ഡിജിപിക്ക് മുന്നിൽ ഇന്ന് രാവിലെ 11 ന് ഹാജരായില്ല. താൻ ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലാണെന്നും നേരിട്ട് ഹാജരാവാൻ സമയം അനുവദിക്കണമെന്നും കാണിച്ച് സുനു ഡിജിപിക്ക് മെയിൽ അയയ്ക്കുകയാണ് ചെയ്തത്. നടപടികളുടെ ഭാഗമായി ഇന്ന് തനിക്ക് മുന്നിൽ നേരിട്ട് ഹാജരാവാണമെന്ന് കാണിച്ച് ഡി ജി.പി. പി.ആർ സുനുവിന് നോട്ടീസ് നൽകിയത്. ഇതിന് മറുപടിയായാണ് സുനു മെയിൽ അയച്ചത്. ഈ മെയിൽ മുഖവിലയ്ക്കെടുക്കാതെ സുനുവിനെതിരെ നടപടികളുമായി മുന്നോട്ട് പോകാനാണ് ഡിജിപിയുടെ നീക്കം […]
ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിൽ ദില്ലി പോലീസ് സുരക്ഷ കൂട്ടി.
ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. കശ്മീരി ഗേറ്റിന് സമീപമുള്ള ഹനുമാൻ ക്ഷേത്രത്തിന് മുൻപിൽ നിന്ന് രാവിലെ പത്ത് മണിക്കാണ് യാത്ര തുടങ്ങിയത്. പന്ത്രണ്ട് മണിയോടെ ഉത്തർപ്രദേശ് അതിർത്തിയായ ഗാസിയാബാദിലെ ഗോകുൽപുരിയിൽ വച്ച് പതാക കൈമാറും. യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലൂടെയാണ് ഇനി യാത്ര കശ്മീരിലവസാനിക്കും. ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിൽ സുരക്ഷ കൂട്ടി. ദില്ലി പൊലീസിനൊപ്പം കേന്ദ്ര സേനയുടെ വിന്യാസവും കൂട്ടിയിട്ടുണ്ട്. ദില്ലിയിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷയിൽ വീഴ്ചയുണ്ടായെന്ന് കോൺഗ്രസ് ആശങ്കയറിയിച്ചതിനെ തുടർന്നാണ് സുരക്ഷ […]
കുടവയറുമായി ബിക്കിനി നൃത്തം
അമിത വണ്ണവും കുടവയറും ഉണ്ടായിട്ടും ഫാഷന്‍ ഷോ താരം, നര്‍ത്തകി തുടങ്ങിയ നിലകളില്‍ തിളങ്ങുന്ന ബോഡി പോസിറ്റിവിറ്റി താരമായ തന്‍വി ഗീത രവിശങ്കര്‍ പുതുവല്‍സരത്തോടനുബന്ധിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ തരംഗമായി. ഇന്‍സറ്റയില്‍ ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള താരം സ്വന്തം ശരീരത്തിന്റേയും സത്വത്തിന്റേയും മഹത്വത്തെക്കുറിച്ച് എല്ലാവരും ബോധമുള്ളവരാകണമെന്ന സന്ദേശം പകരുന്ന ഇന്‍ഫ്‌ളുവന്‍സറാണ്. നടി ദീപിക പാദുകോണിന്റെ ബിക്കിനി നൃത്തം വിവാദമായിരിക്കേ, ബീച്ചില്‍ പര്‍പ്പിള്‍ ബിക്കിനിയില്‍ ബീച്ചില്‍ പഠാനിലെ ഗാനത്തിനൊത്തു ചുവടുവയ്ക്കുന്ന വീഡിയോയാണ് തന്‍വി പുറത്തുവിട്ടത്. നടി ദീപികയെ ടാഗ് ചെയ്തുകൊണ്ടുള്ള […]
