Posted inബിസിനസ്സ്

4 ലക്ഷം ടണ്‍ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതി

ഇന്ത്യയുടെ കാപ്പി കയറ്റുമതി 2022 ല്‍ 1.66 ശതമാനം ഉയര്‍ന്ന് 4 ലക്ഷം ടണ്ണായി. ഇന്‍സ്റ്റന്റ് കാപ്പിയുടെ കയറ്റുമതി വര്‍ധനയാണ് ഇതിന് പ്രധാന പങ്ക് വഹിച്ചതെന്ന് കോഫീ ബോര്‍ഡ് അറിയിച്ചു. 2021 ല്‍ 3.93 ലക്ഷം ടണ്ണായിരുന്നു കയറ്റുമതി. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കാപ്പി കയറ്റുമതി മുന്‍വര്‍ഷത്തെ 6,984.67 കോടിയില്‍ നിന്ന് 2022ല്‍ 8,762.47 കോടി രൂപയായി ഉയര്‍ന്നു. ഇന്‍സ്റ്റന്റ് കാപ്പിക്ക് പുറമെ റോബസ്റ്റ, അറബിക്ക ഇനങ്ങളും ഇന്ത്യ കയറ്റി അയയ്ക്കുന്നുണ്ട്. ബോര്‍ഡിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം […]

Posted inവിനോദം

സാമന്തയും ദേവ് മോഹനും ‘ശാകുന്തളം’ ഫെബ്രുവരി 17ന്

ഇതിഹാസ പ്രണയ കഥയായ ‘ശാകുന്തളം’ സിനിമയാകുന്നു. ശകുന്തളയാകുന്നത് തെന്നിന്ത്യയുടെ പ്രിയ നായിക സാമന്തയാണ്. ദുഷ്യന്തനാകട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനും. തെന്നിന്ത്യയിലെ പല നടന്മാരുടെ പേരും പ്രഖ്യാപിച്ചെങ്കിലും ഒടുവില്‍ നറുക്ക് വീണത് ദേവ് മോഹനായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 17ന് തിയേറ്ററുകളില്‍ എത്തും. ശാകുന്തളം 3ഡിയില്‍ എത്തിക്കാനായിരുന്നു കഴിഞ്ഞ വര്‍ഷം നവംബറില്‍ നിശ്ചയിച്ചിരുന്ന റിലീസ് മാറ്റിവച്ചത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ […]

Posted inവിനോദം

ജോജു ജോര്‍ജ് ഡബിള്‍ റോളില്‍, ചിത്രം ‘ഇരട്ട’

ജോജു ജോര്‍ജ് തന്റെ കരിയറിലെ ആദ്യ ഡബിള്‍ റോളില്‍ എത്തുന്ന ചിത്രമാണ് ‘ഇരട്ട’. ടൈറ്റില്‍ അന്വര്‍ഥമാക്കുന്ന തരത്തില്‍ ഇരട്ടകളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമൂട്, അര്‍ജുന്‍ അശോകന്‍ തുടങ്ങി നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. സ്വഭാവത്തില്‍ വ്യത്യസ്തതകളുള്ള ഇരട്ടകളാണ് ജോജുവിന്റെ കഥാപാത്രങ്ങള്‍. ജോജു ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും […]

Posted inഓട്ടോമോട്ടീവ്

എക്സ്പള്‍സിന്റെ 200ടി 4-വി എത്തി

പ്രീമിയം ബൈക്ക് ശ്രേണിയില്‍ എക്സ്പള്‍സിന്റെ പുതുപുത്തന്‍ 200ടി 4-വാല്‍വ് മോഡല്‍ ഹീറോ മോട്ടോകോര്‍പ്പ് പുറത്തിറക്കി. 1,25,726 രൂപയാണ് വില. രൂപകല്പനയിലും പെര്‍ഫോമന്‍സിലും പുതുമകളുമായാണ് പുത്തന്‍ എക്സ്പള്‍സ് എത്തുന്നത്. മികച്ച ട്യൂറിംഗ് കാര്യശേഷി ശ്രദ്ധേയമാണ്. ഉയര്‍ന്ന സാങ്കേതികവിദ്യയും കരുത്തായുണ്ട്. വാല്‍വ് ഓയില്‍ കൂള്‍ഡ് എന്‍ജിനോട് കൂടിയ പുതിയ ബൈക്കിന് ആറ് ശതമാനം അധിക കരുത്തും അഞ്ച് ശതമാനം അധിക ടോര്‍ക്കുമുണ്ട്. ഇത് ഉയര്‍ന്ന വേഗതയിലും ദിവസം മുഴുവന്‍ ആയാസരഹിതമായ റൈഡിംഗ് സാദ്ധ്യമാക്കുമെന്ന് ഹീറോ അവകാശപ്പെടുന്നു. മികച്ച ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, […]

Posted inപുസ്തകങ്ങൾ

അങ്ങനെയങ്ങനെ

എത്രമേല്‍ വിപ്ലവാത്മകവും ചരിത്രോന്മുഖവുമായാലും മനുഷ്യവംശം എല്ലാ കാലത്തും ജീവിതത്തിന്റെ സകല തുറകളിലും അധികാരരാഷ്ട്രീയത്തിന്റെ ഇരകളായിട്ടാണ് അടയാളപ്പെടുത്തപ്പെടുന്നത്. ഈ സത്യം തിരിച്ചറിഞ്ഞ് ആവിഷ്‌കരിക്കുവാന്‍ ഒരെഴുത്തുകാരിക്ക് സാദ്ധ്യമാവുക എന്നത് ഇന്നത്തെ നിലയില്‍ ഒരു ചെറിയ കാര്യമല്ല. അധികാരജീര്‍ണ്ണതയുടെ ഇരകള്‍ എന്നുള്ള നിലയില്‍ മാത്രമേ ലോകത്തിലെവിടെയും മനുഷ്യവംശത്തിന് നിലനില്‍പ്പുള്ളൂ എന്ന വലിയ സത്യം നോവല്‍ പറയാതെ പറയുന്നുണ്ട്. നോവലിലെ കഥാപാത്രങ്ങള്‍ വിന്യസിക്കപ്പെടുന്ന ശൈലിയും ക്രമവും അധികാരത്തിന്റെ ഈ സമാഹാരാത്മകതയിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധം മുതല്‍ വര്‍ത്തമാനകാലം വരെ നീണ്ടുകിടക്കുന്ന ഗ്രാമീണകേരളത്തിന്റെ അതിബൃഹത്തായ […]

Posted inആരോഗ്യം

രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് പാല്‍ കുടിക്കരുത്!

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് പാല്‍ കുടിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഗുണം ചെയ്യുക ഉറങ്ങുന്നതിന് കുറച്ച് മണിക്കൂര്‍ മുമ്പ് കുടിക്കുന്നതായിരിക്കുമെന്ന് വിദഗ്ധര്‍. നിത്യേന ഉറങ്ങാന്‍ പോകുന്നതിന് തൊട്ട് മുമ്പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് ശീലമാക്കിയവരാണ് ഏറെയും. എന്നാല്‍ ഈ ശീലം നല്ലതല്ലെന്ന് പഠനം പറയുന്നു. ചെറുകുടലില്‍ ലാക്ടേസ് എന്‍സൈം എന്ന എന്‍സൈം ഉണ്ട്, അത് പാലിലെ ലാക്ടോസിനെ ഗ്ലൂക്കോസ്, ഗാലക്ടോസ് തുടങ്ങിയ ചെറിയ തന്മാത്രകളാക്കി എളുപ്പത്തില്‍ ആഗിരണം ചെയ്യും. കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ലാക്റ്റേസ് എന്‍സൈം ഉണ്ട്. ഇതുമൂലം കുഞ്ഞുങ്ങളില്‍ പാല്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇൻസ്പെക്ടർ പി ആർ സുനുവിന് വീണ്ടും കാരണം കാണിക്കൽ നോട്ടീസ്

ബലാൽസംഗ കേസുൾപ്പടെ നിരവധിക്കേസിൽ പ്രതിയായ ഇൻസ്പെക്ടർ പി ആർ സുനുവിന് വീണ്ടും കാരണം കാണിക്കൽ നോട്ടീസ്. നാളെ പതിനൊന്ന് മണിക്ക് പൊലീസ് ആസ്ഥാനത്ത് നേരിട്ട് ഹാജരാകണമെന്ന് ഡിജിപി നോട്ടീസ് നൽകി. പിരിച്ചുവിടൽ നടപടിയുടെ തുടർച്ചയായാണ് നേരിട്ട് ഹാജരാകാനുള്ള നോട്ടീസ്. പിരിച്ചുവിടാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുനു സംസ്ഥാന അഡ്മിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. പക്ഷേ ഡിജിപിക്ക് നടപടിയുമായി മുന്നോട്ട് പോകാമെന്നായിരുന്ന കോടതി ഉത്തരവ്. ഇതിൻെറ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 31ന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സത്യപ്രതിജ്ഞാ വിഷയത്തില്‍ നിയമോപദേശം തേടുന്നത് സാധാരണ നടപടിയെന്ന് ഗവര്‍ണര്‍

സജി ചെറിയാന്റെ സത്യപ്രതിജ്ഞാ വിഷയത്തില്‍ നിയമോപദേശം തേടുന്നത് സാധാരണ നടപടിയെന്ന് ഗവര്‍ണര്‍. എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കും. മുഖ്യമന്ത്രിക്ക് പോലും അംഗീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് സജി ചെറിയാന് മന്ത്രിസ്ഥാനത്ത് നിന്ന്  രാജിവയ്ക്കേണ്ടി വന്നത്. തിരിച്ചെടുക്കല്‍ നടപടി സ്വാഭാവികമല്ല.  സാഹചര്യം മാറിയോ എന്നത് പരിശോധിക്കുമെന്ന് ഗവര്‍ണര്‍ വിശദീകരിച്ചു. ജനുവരി നാലിന് സത്യപ്രതിജ്ഞ നടത്താൻ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. സജി ചെറിയാന്റെ മന്ത്രിസഭാ പുന:പ്രവേശനം നിയമപരമാണോ എന്ന് പരിശോധിക്കാനാണ് സ്റ്റാന്റിംഗ് കൗൺസിലിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ആവശ്യമെങ്കിൽ […]

Posted inലേറ്റസ്റ്റ്

സൊമാറ്റോ മേധാവിയും ഡെലിവറി ബോയി

  ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയ്ക്കു പുതുവത്സരത്തലേന്ന് ലഭിച്ചത് 20 ലക്ഷത്തിലധികം ഓര്‍ഡറുകള്‍. ഓര്‍ഡറുകള്‍ കുമിഞ്ഞുകൂടിയപ്പോള്‍ വിതരണക്കാര്‍ നോട്ടോട്ടമോടിയാണ് ഓര്‍ഡറുകള്‍ കൊടുത്തു തീര്‍ത്തത്. ഒരു ഓര്‍ഡര്‍പോലും വൈകിക്കാതെ എത്തിച്ചുകൊടുക്കാന്‍ വിതരണക്കാര്‍ ഓടിയപ്പോള്‍ ഐകദാര്‍ഡ്യവുമായി സോമാറ്റോയുടെ സിഇഒ ദീപിന്ദര്‍ ഗോയലും ഡെലിവറി ബോയി ആയി. ഡെലിവറി നടത്തുന്ന ചിത്രം അദ്ദേഹംതന്നെ ട്വിറ്ററിലൂടെ പങ്കുവച്ചു. അദ്ദേഹം അന്ന് ഏറ്റെടുത്ത ആദ്യ ഓര്‍ഡര്‍ സൊമാറ്റോ ഓഫീസിലേക്കുതന്നെയായിരുന്നു. ഡെലിവറി ബോയ് യൂണിഫോമില്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്കു ഭക്ഷ്യവിഭവങ്ങള്‍ എത്തിച്ചുകൊടുത്തു. പുതുവല്‍സരത്തോടനുബന്ധിച്ച് റിക്കാര്‍ഡ് ഓര്‍ഡറുകളാണ് ലഭിച്ചതെന്ന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഓൺലൈൻ ഗെയിമിങ് നയത്തിന്‍റെ കരട് പുറത്തിറക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ഓൺലൈൻ ഗെയിമിങ് നയത്തിന്‍റെ കരട് പുറത്തിറക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പൊതുജനങ്ങൾക്കും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും കരടില്‍ അഭിപ്രായം അറിയിക്കാം. അടുത്ത മാസം അവസാനത്തോടെ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഗെയിമിങ് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുമെന്നും, ഗെയിം കമ്പനികൾക്ക് അംഗീകാരം നൽകാൻ സമിതിയെ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗെയിമിങിലൂടെ വാതുവെപ്പ് അനുവദിക്കില്ല, പ്രായപൂര്‍ത്തിയാകാത്തവര്‍ ഗെയിം കളിക്കാൻ രജിസ്റ്റര്‍ ചെയ്യുമ്പോൾ മാതാപിതാക്കളുടെ സമ്മതം വാങ്ങണം. ഗെയിമിംഗ് പ്ലാറ്റ്‍ഫോമില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.