ശബരിമല പാതയിലെ ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കെഎസ്ആർടിസി ബസ് മറിഞ്ഞു. പമ്പ യിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 56 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പെരുനാട് ആശുപത്രിയിലുമെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ആർക്കും ഗുരുതര പരിക്കില്ല.
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കെഎസ്ആർടിസി ബസ് മറിഞ്ഞു
