Posted inലേറ്റസ്റ്റ്

കൃഷി മന്ത്രി, കൂടിശ്ശിക തുക നൽകാമെന്നറിയിച്ചു , കൃഷി ഉപേക്ഷിക്കില്ലെന്ന് കർഷകനും

ഹോര്‍ട്ടികോര്‍പ്പിൽ നിന്ന് കുടിശ്ശിക തീര്‍ത്ത് കിട്ടാതായതോടെ കൃഷി ഉപേക്ഷിക്കാനൊരുങ്ങിയ ആളെ അനുനയിപ്പിച്ച് കൃഷി മന്ത്രി. കൃഷിവകുപ്പിന്‍റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച പച്ചക്കറി കര്‍ഷകനുള്ള ഹരിതമിത്ര പുരസ്‍കാര ജേതാവായ വെങ്ങാനൂർ സ്വദേശി ജോർജ്ജാണ് കൃഷി ഉപേക്ഷിക്കുന്നു എന്നറിയിച്ചത്. മാധ്യമങ്ങളിലൂടെ ഈ വാർത്തയറിഞ്ഞ് കൃഷിമന്ത്രി പി പ്രസാദ് കുടിശ്ശിക തുകയായ 12 ലക്ഷം രൂപ അടുത്ത മാസം പത്തിന് നൽകുമെന്നറിയിച്ചു. മന്ത്രിയുടെ ഉറപ്പിനെ തുടർന്ന് കൃഷി ഉപേക്ഷിക്കില്ലെന്ന് ജോർജും മാധ്യമങ്ങളെ അറിയിച്ചു. കൂടാതെ കർഷകരുടെ യോഗം വിളിക്കാമെന്നും മന്ത്രി ഉറപ്പ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേസിൽ നിന്നും മുക്തനായ സജി ചെറിയാൻ എം എൽ എ വീണ്ടും മന്ത്രിയാകും

ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് സജി ചെറിയാൻ എംഎൽഎ വീണ്ടും മന്ത്രിയാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. നിയമസഭാ സമ്മേളനത്തിന് മുൻപ് സത്യപ്രതിജ്ഞ നടത്താനാണ് യോഗത്തിലെ ധാരണ. ഭരണഘടനയേയോ ഭരണഘടനാ ശിൽപികളെയോ അവഹേളിച്ചിട്ടില്ലെന്നു കണ്ടെത്തി പൊലീസ് തുടർന്ന് കേസ് അന്വേഷിക്കേണ്ട കാര്യമില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഗവർണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ചുമതലപ്പെടുത്തി. വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിൻ്റെ പേരിലാണ് സംസ്ക്കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാന് […]

Posted inലേറ്റസ്റ്റ്

ടൈറ്റാനിയം ജോലി തട്ടിപ്പിലെ പ്രധാനി ശ്യാംലാൽ പിടിയിൽ

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ ശ്യാംലാൽ കസ്റ്റഡിയിൽ. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ശ്യാംലാലാണ് ഉദ്യോഗാർത്ഥികളെ ഇൻറർവ്യൂ ചെയ്യുന്നതിനായി ടൈറ്റാനിയത്തിൽ എത്തിച്ചത്. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്ത 14 കേസുകളിലും പ്രതിയാണ് ശ്യാംലാൽ. ഇയാളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണെന്നാണ് വിവരം. പ്രധാന ഇടനിലക്കാരി ദിവ്യ നായർ ഇടനിലക്കാരൻ അഭിലാഷ് എന്നിവർ നേരത്തേ പിടിയിലായിരുന്നു എങ്കിലും ശ്യാംലാലി നെ കിട്ടേണ്ടത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായി. […]

Posted inലേറ്റസ്റ്റ്

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി കൊച്ചി നഗരം

കൊച്ചി നഗരം പുതുവർഷത്തെ സ്വാഗതം ചെയ്യാനൊരുങ്ങി. രാത്രി 12ന് ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിക്കും. ചെറായി, മലയാറ്റൂർ തുടങ്ങി വിവിധ ഇടങ്ങളിലും ഹോട്ടലുകളിലും പുതുവത്സര ആഘോഷങ്ങളുണ്ട്. കൊച്ചി നഗരത്തിൽ സുരക്ഷ ഒരുക്കുക എന്നതാണ് പോലീസിന്റെ വെല്ലുവിളി. സുരക്ഷ മുൻനിർത്തി പരിശോധന കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ രൂപ വിവാദവുമായി ഇക്കൊല്ലം മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന പാപ്പാഞ്ഞി പിന്നീട് രൂപ മാറ്റം വരുത്തി എല്ലാവർക്കും സ്വീകാര്യമായി. മലയാറ്റൂരിലെ നക്ഷത്ര തടാകം, മറൈൻ ഡ്രൈവ് തുടങ്ങി എല്ലായിടവും പുതുവത്സരത്തിനായി ഒരുങ്ങിക്കഴിഞ്ഞു. […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ ഡിസംബര്‍ 31

ലോകം പുതുവല്‍സരത്തിലേക്ക്. ഇന്നു രാത്രി പുതുവല്‍സരാഘോഷങ്ങള്‍. നഗരങ്ങളിലും ഹോട്ടലുകളിലും ആഘോഷപരിപാടികള്‍. അതിരുവിടരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്. കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളില്‍ അര്‍ധരാത്രിയോടെ കൂറ്റന്‍ പാപ്പാഞ്ഞി കത്തിച്ചുകൊണ്ടാണ് 2022 നോടു വിടപറയുക. അറുപതു കഴിഞ്ഞവരും അനുബന്ധരോഗങ്ങള്‍ ഉള്ളവരും കോവിഡ് മുന്നണി പ്രവര്‍ത്തകരും അടിയന്തരമായി കരുതല്‍ഡോസ് വാക്സിന്‍ എടുക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗമാണ് ഇങ്ങനെ നിര്‍ദ്ദേശിച്ചത്. ഇപ്പോള്‍ സംസ്ഥാനത്ത് ശരാശരി 7000 പരിശോധനയാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ 474 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മോക്ഡ്രില്ലിനിടെ നടന്ന മരണത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിനിടെ കല്ലൂപ്പാറ സ്വദേശി ബിനു സോമൻ മരിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. എൻഡിആർഎഫ് ഉദ്യോഗസ്ഥരുടേയും ഫയർഫോഴ്സുകാരുടെയും കൺമുന്നിൽ വച്ചാണ്  ബിനു സോമൻ മുങ്ങി താഴ്ന്നത്. 20 മിനിറ്റിൽ അധികമാണ് ബിനു വെള്ളത്തിൽ കിടന്നത്. സംഭവത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ നിർദേശാനുസരണം  പത്തനംതിട്ട കളക്ടർ  കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പുതല അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.   ഇന്നലെയാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റിസോര്‍ട്ട് വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരണം നൽകി ഇ പി ജയരാജന്‍

കണ്ണൂര്‍ മോറാഴയിലെ റിസോര്‍ട്ട് വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരണം നല്‍കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ലെന്നും ഭാര്യക്കും മകനും നിക്ഷേപമുണ്ടെന്നും,ഇ പി ജയരാജന്‍ പറഞ്ഞു. എന്നാലത് അനധികൃതമല്ല. ഇരുവര്‍ക്കും പാര്‍ട്ടിയില്‍ ഔദ്യോഗിക പദവിയില്ലാത്തതിനാല്‍ ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല.   12 വര്‍ഷം ബിസിനസ് ചെയ്ത വരുമാനമാണ് മകന്‍ നിക്ഷേപിച്ചത്. മകന്റെ നിര്‍ബന്ധപ്രകാരമാണ് ഭാര്യ നിക്ഷേപം നടത്തിയത്. രണ്ട് പേരുടെയും വരുമാന സ്രോതസ് പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ടെന്നും ഇ പി വിശദീകരിച്ചു. അഴിമതി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പുതുവത്സരം പ്രമാണിച്ച് കൂടുതൽ സമയം സർവീസും, 50% കിഴിവുമായി കൊച്ചി മെട്രോ

പുതുവത്സരം പ്രമാണിച്ച് സർവീസ് സമയം നീട്ടി കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതുവർഷം പിറക്കുന്ന രാത്രി 12 മണിക്ക് പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാർക്കായി മെട്രോ സർവീസ് സമയം നീട്ടിയിരിക്കുകയാണ്. സർവീസ് നീട്ടി നൽകുക മാത്രമല്ല, രാത്രിയുള്ള സർവീസിന് പകുതി നിരക്ക് മാത്രമേ മെട്രോ ഈടാക്കുന്നുള്ളു. മഡിസംബർ 31 രാത്രി 9 മണി മുതൽ ജനുവരി 1 അർധരാത്രി 1.00 മണി വരെ ടിക്കറ്റ് നിരക്കിൽ 50% കിഴിവാണ് മെട്രോ വാഗ്ദാനം […]

Posted inബിസിനസ്സ്

ഏറ്റവും മോശം പ്രകടനം നടത്തിയ കറന്‍സി ഇന്ത്യന്‍ രൂപ!

ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ കറന്‍സിയായി ഇന്ത്യന്‍ രൂപ. 2022ലെ കണക്ക് പ്രകാരം 11.3 ശതമാനം നഷ്ടമാണ് രൂപക്കുണ്ടായത്. 2013ന് ശേഷം ഇതാദ്യമായാണ് ഡോളറിനെതിരെ രൂപ ഇത്രയും കനത്ത നഷ്ടം നേരിടുന്നത്. യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ ഉയര്‍ത്തിയതാണ് രൂപക്ക് തിരിച്ചടിയായത്. ഈ വര്‍ഷം രൂപ 82.72ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2021ല്‍ 74.33ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ഡോളര്‍ ഇന്‍ഡക്‌സ് 2015ന് ശേഷമുള്ള ഏറ്റവും വലിയ നേട്ടമുണ്ടാക്കി. എണ്ണവിലയും രൂപയുടെ മൂല്യം ഇടിയുന്നതിനുള്ള കാരണങ്ങളിലൊന്നായി. […]

Posted inവിനോദം

‘തുനിവി’ ലെ മഞ്ജു വാര്യരുടെ പോസ്റ്ററെത്തി

എച്ച് വിനോദിന്റെ സംവിധാനത്തില്‍ അജിത് നായകനായി എത്തുന്ന ചിത്രം ‘തുനിവി’ ലെ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തി അണിയറക്കാര്‍. പൊങ്കല്‍ റിലീസ് ആയി ചിത്രം തിയറ്ററുകളില്‍ എത്തും. കണ്‍മണി എന്ന കഥാപാത്രത്തൊണ് തുനിവില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരും പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് തുനിവ്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. വീര, […]