ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ കറന്‍സിയായി ഇന്ത്യന്‍ രൂപ. 2022ലെ കണക്ക് പ്രകാരം 11.3 ശതമാനം നഷ്ടമാണ് രൂപക്കുണ്ടായത്. 2013ന് ശേഷം ഇതാദ്യമായാണ് ഡോളറിനെതിരെ രൂപ ഇത്രയും കനത്ത നഷ്ടം നേരിടുന്നത്. യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ ഉയര്‍ത്തിയതാണ് രൂപക്ക് തിരിച്ചടിയായത്. ഈ വര്‍ഷം രൂപ 82.72ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2021ല്‍ 74.33ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ഡോളര്‍ ഇന്‍ഡക്സ് 2015ന് ശേഷമുള്ള ഏറ്റവും വലിയ നേട്ടമുണ്ടാക്കി. എണ്ണവിലയും രൂപയുടെ മൂല്യം ഇടിയുന്നതിനുള്ള കാരണങ്ങളിലൊന്നായി. ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി റെക്കോര്‍ഡ് ഉയരത്തിലെത്തിയതും രൂപയെ സ്വാധീനിക്കുന്നുണ്ട്. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ 81.50-83.50 രൂപക്കിടയില്‍ ഡോളറിന്റെ മൂല്യം നില്‍ക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഏറ്റവും മോശം പ്രകടനം നടത്തിയ കറന്‍സി ഇന്ത്യന്‍ രൂപ!
