ഫുട്ബോള്‍ രാജാവ് പെലെ അന്തരിച്ചു. 82 വയസായിരുന്നു. കാന്‍സര്‍ ബാധിതനായിരുന്ന അദ്ദേഹം ഒരു മാസമായി സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പാലിയേറ്റീവ് കെയറിലേക്കു മാറ്റിയിരുന്നു. ബ്രസീലിനായി കൂടുതല്‍ ഗോള്‍ നേടിയ താരമാണ്. 1958, 1962, 1970 എന്നീ വര്‍ഷങ്ങളില്‍ പെലെയുടെ ഫുട്ബോള്‍ ഇന്ദ്രജാലമാണ് ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്തത്. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീലിനായി പെലെ നേടിയത്.
ഫുട്ബോൾ രാജാവ് വിട പറഞ്ഞു.
