അട്ടപ്പാടിയിലെ ആദിവാസി യുവതി ആരതി നഴ്സിംഗ് സ്കൂളിൽ നൽകിയ സർട്ടിഫിക്കറ്റ് വിട്ടുനൽകി. തുടർന്ന് പിഎസ് സി യുവതിയെ നേരിട്ട് അഭിമുഖത്തിന് ക്ഷണിച്ചു. നേരത്തെ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനാൽ ആരതിക്ക് പിഎസ് സി നടത്തിയ അഭിമുഖത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഫീസ് അടക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് ആരതിയുടെ സർട്ടിഫിക്കറ്റ് വിട്ടു നൽകാതിരുന്നത്. ആരതിക്ക് സർട്ടിഫിക്കറ്റ് വിട്ടു നൽകാത്ത കാര്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പാലക്കാട് നഴ്സിംഗ് കോളേജ് അധികൃതർ സർട്ടിഫിക്കറ്റ് വിട്ടു നൽകുകയായിരുന്നു. സർട്ടിഫിക്കറ്റ് ലഭിച്ച വിവരം പിഎസ്സിയെ അറിയിച്ചതിനെ തുടർന്നാണ് ആരതിയെ അഭിമുഖത്തിന് വിളിപ്പിച്ചത്.
നഴ്സിംഗ് കോളേജ് അധികൃതർ സർട്ടിഫിക്കറ്റ് വിട്ടുനൽകി: ആരതിയെ പി എസ് സി അഭിമുഖത്തിന് വിളിപ്പിച്ചു
