രാജ്യത്തു നിന്നുള്ള കാര്‍ഷിക, കാര്‍ഷികാനുബന്ധ കമ്മോഡിറ്റി കയറ്റുമതിയില്‍ റെക്കോര്‍ഡ് മുന്നേറ്റം. കേന്ദ്ര കാര്‍ഷിക മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ കയറ്റുമതി 11.97 ശതമാനം വര്‍ദ്ധനവോടെ 3,021 കോടി ഡോളറിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2,698 കോടി ഡോളറിന്റെ കയറ്റുമതി വരുമാനമാണ് രേഖപ്പെടുത്തിയത്. പ്രധാനമായും ഗോതമ്പ്, ബസുമതി അരി, കോട്ടണ്‍, ആവണക്കെണ്ണ, കാപ്പി, പഴവര്‍ഗ്ഗങ്ങള്‍ എന്നീ കാര്‍ഷിക കമ്മോഡിറ്റികളാണ് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്നത്. 2021-22ലെ മൊത്തം കാര്‍ഷിക കയറ്റുമതി 2020-21ലെ 4,186 കോടി ഡോളറിനേക്കാള്‍ 20 ശതമാനം ഉയര്‍ന്ന് 5,024 കോടി ഡോളറിലെത്തിയിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തെ കയറ്റുമതിക്ക് കരുത്തേകാന്‍ ‘കിസാന്‍ റെയില്‍’ പദ്ധതിക്ക് സാധിച്ചിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. 167 പാതകളിലാണ് ‘കിസാന്‍ റെയില്‍’ സര്‍വീസ് നടത്തുന്നത്.
കാര്‍ഷിക കയറ്റുമതിയില്‍ റെക്കോര്‍ഡ് മുന്നേറ്റം
