കരിപ്പൂര്‍ വിമാനത്താവളത്തിൽ വിദേശ വനിത പീഡിപ്പിക്കപ്പെട്ടതായി പരാതി. കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കരിപ്പൂരിലെത്തിയ കൊറിയന്‍ വനിത പീഡിപ്പിക്കപ്പെട്ട വിവരം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറോടാണ് പറഞ്ഞത്. മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തിൽ പിടിയിലായ യുവതിയെ . വിമാനത്താവളത്തിലെ സുരക്ഷാ സേന പൊലീസിന് കൈമാറി. വൈദ്യപരിശോധനക്ക് മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴാണ് യുവതി, താൻ കരിപ്പൂരിൽ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് ഡോക്ടറോട് വെളിപ്പെടുത്തിയത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ് പരാതിയില്‍ കൂടുതല്‍ അന്വേഷണം ആവശ്യമെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും.
കരിപ്പൂർ വിമാനത്താവളത്തിൽ കൊറിയൻ വനിത പീഡിപ്പിക്കപ്പെട്ടതായി പരാതി.
