പ്രധാനമന്ത്രിയെ കാണാൻ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയന്. ബഫര്‍ സോണ്‍ വിഷയമടക്കംചർച്ച ചെയ്യാനാണ് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയത്. കെ റെയില്‍ വിഷയവും ചര്‍ച്ചയില്‍ ഉന്നയിക്കും. ഈയാഴ്ച പി ബി യോഗത്തിൽ പങ്കെടുക്കാൻ പിണറായി വിജയന് ദില്ലിയിലെത്തുമ്പോൾ കൂടിക്കാഴ്ച നടത്താനാണ് ശ്രമം. ബഫർ സോൺ പ്രശ്നത്തിൽ സർക്കാരിന് നിരവധി പരാതികൾ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേലും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലുമാണ് പരാതികൾ എത്തുന്നത്.
പ്രധാനമന്ത്രിയെ കാണാൻ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയന്
