സംസ്ഥാനത്ത് വി.എച്ച്.എസ്.ഇ സ്കൂളുകളുടെ പ്രവർത്തി ദിവസം അഞ്ചാക്കി കുറച്ചു. എൻ.എസ്.ക്യു.എഫ് പഠന സംവിധാനം നിലവിൽ വന്നതോടെ പഠന സമയം 1120 മണിക്കൂറിൽ നിന്നും 600 ആയി കുറഞ്ഞു. ഇതു കണക്കിലെടുത്താണ് സർക്കാർ ഉത്തരവ്. വിദ്യാർത്ഥികളുടെ മാനസിക സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. നിലവില്‍ തിങ്കൾ മുതൽ ശനി വരെയാണ് വി.എച്ച്.എസ്.ഇ സ്കൂളുകളുടെ പ്രവര്‍ത്തനം. ആറു ദിവസം സ്കൂൾ പ്രവർത്തനം എന്നത് അഞ്ചാക്കി ചുരുക്കി. വിദ്യാർത്ഥികൾക്ക് പഠനം എളുപ്പമാക്കുന്നതിന് വേണ്ടിയാണിത്.
പ്രവർത്തി ദിവസം കുറച്ച് സംസ്ഥാനത്തെ വിഎച്ച്എസ്ഇ സ്കൂളുകൾ
